ഈ രാശിക്കാരുടെ സുവർണകാലം വരുന്നു; സ്‌റ്റോക്ക് മാർക്കറ്റ് നേട്ടം തരും, വരുമാനം ഇരട്ടിയാവും, കല്യാണം നടക്കും!
സാധാരണഗതിയിൽ വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജവും ഒക്കെ കാര്യമായ നേട്ടങ്ങൾ കൊണ്ടുവരാൻ സാധ്യതയുള്ള അവസരങ്ങളാണ്. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരിക എന്ന പതിവുണ്ട്. അതിനാൽ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് പലരും നോക്കി കാണുന്നത്.
എന്നാൽ പലരും ഉന്നയിക്കുന്ന ഒരു ചോദ്യമാണ് രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന്, അതിന് ഉത്തരം അല്ലെന്ന് തന്നെയാണ്. അതിനെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങൾ വേറെയുമുണ്ട്. ഓരോ രാശിക്കാരുടെയും നിയോഗം പോലെ പലതും അവരുടെ ജീവിതത്തിൽ നടക്കുവാനാണ് സാധ്യത. അതൊരുപക്ഷെ ഇത്തരം യോഗങ്ങൾ കൊണ്ട് മാത്രമായിരിക്കുകയുമില്ല.

എങ്കിലും രാജയോഗം എല്ലാം കൊണ്ടും ആരെയും വശീകരിക്കുന്ന ഒന്നാണ്. സാധാരണഗതിയിൽ നിങ്ങൾ ആഗ്രഹിക്കുന്നത് പോലെയുള്ള ജീവിതം കിട്ടിയില്ലെങ്കിൽ ഇത്തരത്തിൽ ഒരു സവിശേഷ യോഗം മാത്രം മതിയാവും എല്ലാം തീർക്കാൻ. നിങ്ങളുടെ ജീവിതത്തിലെ എല്ലാ കഷ്‌ടതകളും അകറ്റാൻ നമ്മെ സഹായിക്കുന്നതിൽ മുന്നിട്ട് നിൽക്കുന്നതാണ് ഇത്തരം യോഗങ്ങൾ.
ജ്യോതിഷത്തിലെ പ്രധാന ഗ്രഹങ്ങളിൽ ഒന്നാണ് ശനി. കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം വഹിക്കുന്ന ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. മന്ദഗതിയിലുള്ളതും എന്നാൽ സ്ഥിരവുമായ സ്വാധീനത്തിന് പേരുകേട്ട ഈ ഗ്രഹം പലപ്പോഴും ഒരേപോലെ ബഹുമാനിക്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന ഒന്ന് കൂടിയാണ്. അതിനാൽ ഇതിന്റെ രാശിമാറ്റവും വളരെ പ്രാധാന്യത്തോടെ നോക്കി കാണുന്നു.
ശനി ഓരോരുത്തരുടെയും പ്രവൃത്തികൾക്കനുസരിച്ച് ഫലം നൽകുന്നതിനാൽ പലപ്പോഴും മോശം പ്രവർത്തികൾ നടത്തുന്നവർ ആയിരിക്കും കൂടുതൽ ഭയക്കുക എന്നൊരു പ്രചാരമുണ്ട്. ഏകദേശം രണ്ടര വർഷത്തെ സമയം വേണം ശനിയ്ക്ക് ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുവാൻ. രാശി മാറ്റുന്നത് കൂടാതെ ശനി ഇടയ്ക്കിടയ്ക്ക് നക്ഷത്രമാറ്റവും നടത്താറുണ്ട്.
ഇക്കുറി ശനി പ്രധാന ഗ്രഹമായ സൂര്യനുമായി ചേർന്ന് ത്രികോണ രാജയോഗം രൂപപ്പെടുത്തുകയാണ്. ഇത് ചില രാശിക്കാർക്ക് അപ്രതീക്ഷിതമായ ഉയർച്ചകൾ നൽകുകയും നേട്ടങ്ങൾ കൊണ്ട് കൊടുക്കുകയും ചെയ്യുന്നു. ഓഗസ്‌റ്റ് 12-നാണ് ശനിയും സൂര്യനും 60 ഡിഗ്രിയിൽ സംയോജിച്ച് ഈ യോഗം രൂപപ്പെടുക. ഈ യോഗത്തെ ലാഭദൃഷ്‌ടി എന്നുകൂടി വിളിക്കാറുണ്ട്. മൂന്ന് രാശിക്കാരെയാണ് ജന്മാഷ്‌ടമിക്ക് മുൻപുള്ള ഈ യോഗം സ്വാധീനിക്കുക.
കുംഭം രാശി: ശനിയുടെ മാറ്റം ഇക്കൂട്ടരുടെ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കും. ഇവർക്ക് എല്ലാ മേഖലകളിലും അനുകൂലമായ ഫലങ്ങളാവും നൽകുക. ഇവരുടെ സാമ്പത്തിക സ്ഥിതി മികച്ചതാകുകയും, വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കാനും സാധ്യത. വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ കാര്യങ്ങളിൽ നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ വലിയ വിജയങ്ങളാവും കാത്തിരിയ്ക്കുന്നത്. കുടുംബ ബന്ധങ്ങൾ കൂടുതൽ ശക്തമായി മാറും.
കർക്കിടകം രാശി: ഇവരുടെ ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾക്ക് സാധ്യത. കുടുംബാംഗങ്ങളുമായുള്ള അകൽച്ച ഒക്കെ മാറും. സാമ്പത്തിക നേട്ടങ്ങൾക്കായി ഓഹരി വിപണി നല്ല വഴിയാണ്, ഇവരെ തേടി നേട്ടങ്ങൾ എത്തും. പുതിയ ബിസിനസുകൾ തുടങ്ങാനും വളരെ നല്ല സമയമാണിത്. സമൂഹത്തിൽ നിങ്ങളുടെ ഇവരുടെ സ്ഥാനം നല്ല രീതിയിൽ ഉയർന്നുവരും.
വൃശ്ചികം രാശി: ഇക്കൂട്ടർക്ക് പ്രതീക്ഷിക്കുന്നതിനേക്കാൾ വലിയ നേട്ടങ്ങളാവും ലഭിക്കുക. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുള്ള അവസരങ്ങൾ ആയിരിക്കും തേടി വരിക. ഇവരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുനിറയും. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയം കൂടിയാവുമിത്. സാമ്പത്തികമായി വലിയ നേട്ടമായിരിക്കും കിട്ടുക. വിവാഹത്തിന് സാധ്യത.












Click it and Unblock the Notifications