ശനിയുടെ വക്രഗതി മാറി, പുതുവർഷം വമ്പൻ നേട്ടങ്ങൾ; ഈ രാശിക്കാർക്ക് ആഡംബരം, വരുമാനം ഇരട്ടിയാവും!
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജവും ഒക്കെ കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന സവിശേഷ അവസരങ്ങളായി കണക്കാക്കപ്പെടുന്നു. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരുന്നുണ്ട്. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ വേണം നോക്കി കാണാം.
എന്നാൽ രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന് ചോദിച്ചാൽ ഒരിക്കലുമല്ല. അതിനെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങൾ വേറെയുമുണ്ട്. ഓരോ രാശിക്കാരുടെയും നിയോഗം പോലെ പലതും അവരുടെ ജീവിതത്തിൽ നടക്കും, അതൊരു പക്ഷെ ഇത്തരം യോഗങ്ങൾ കൊണ്ട് മാത്രമായിരിക്കില്ല. അല്ലാതെ തന്നെ പലരുടെയും ജീവിതങ്ങൾ മാറി മറിയുന്നത് നാം കാണാറുള്ളതാണ്.

ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഒരു ഗ്രഹങ്ങളിൽ ഒന്ന് തന്നെയാണ് ശനി. കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം വഹിക്കുന്ന ഒന്നാണ് ഇതെന്നും ഓർക്കേണ്ടതാണ്. മന്ദഗതിയിലുള്ളതും എന്നാൽ സ്ഥിരവുമായ സ്വാധീനത്തിന് പേരുകേട്ട ഈ ഗ്രഹം പലപ്പോഴും ഒരേപോലെ ബഹുമാനിക്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന ഒന്നാണ്. ഇതിന്റെ രാശിമാറ്റവും വളരെ പ്രാധാന്യത്തോടെ നോക്കി കാണുന്നു.
എന്നാൽ കേവലം ശനിയുടെ രാശിമാറ്റത്തെ മാത്രം പ്രതീക്ഷയോടെയും ഭയത്തോടെയും കാണേണ്ടതില്ല എന്നതാണ് പ്രത്യേകത. ശനിയെന്നത് ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഗ്രഹമാണെന്ന് പറഞ്ഞല്ലോ. അതുപോലെ തന്നെ വളരെയധികം ഗുണങ്ങൾ നൽകാൻ കഴിയുന്ന ശനിക്ക് ചിലപ്പോഴൊക്കെ നിങ്ങളെ ദുരിതത്തിൽ കൊണ്ടെത്തിക്കാനും സാധിക്കാറുണ്ട്.
കഴിഞ്ഞ ജൂലൈ 13 മുതല്‍ ശനി അതിന്റെ വക്രഗതിയിലാണ് സഞ്ചരിച്ചിരുന്നത്. എന്നാല്‍ നവംബര്‍ 28 ആയപ്പോഴേക്കാം ശനി അതിന്റ നേര്‍ഗതി സഞ്ചാരം ആരംഭിക്കുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ പുതുവർഷത്തിൽ ശനിയുടെ നേർഗതി മാറ്റം വലിയ നേട്ടങ്ങളാണ് ചില രാശിക്കാർക്ക് നൽകുന്നത്. അത്രയധികം ഗുണഫലങ്ങളാണ് ഈ രാശിക്കാർക്ക് ശനി കൊണ്ട് നൽകുക. ഏതൊക്കെ രാശിക്കാർക്ക് എന്തൊക്കെ നേട്ടങ്ങൾ എന്നറിയാം.
ഇടവം രാശി: ഇവരെ തേടി പ്രശസ്‌തിയും പണവും എത്തും. ഇതോടെ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും അവസാനമാവും. വരുമാനത്തില്‍ ഇരട്ടി നേട്ടങ്ങള്‍ കൊണ്ട് വരും. മാത്രമല്ല കൈവെക്കുന്ന മേഖലകളിൽ ഏലാം തന്നെ നിങ്ങൾ നേട്ടത്തിലേക്ക് നടന്നടുക്കും. വരുമാനം ഇരട്ടിയാവുന്നതോടെ നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാവും. ചെയ്യുന്ന പ്രവൃത്തികളില്‍ നിന്നെല്ലാം പണം കിട്ടും. ജീവിതത്തിൽ ഉയര്‍ച്ചയുണ്ടാവും. അംഗീകാരങ്ങൾ തേടി വരും.
തുലാം രാശി: നഷ്‌ടപ്പെട്ട പണം തിരികെ കിട്ടും. ദാമ്പത്യ ജീവിതത്തില്‍ നല്ല മാറ്റങ്ങൾ ഉണ്ടാവും. ജീവിതത്തിൽ സന്തോഷവും സമാധാനവും തേടി വരും. ഭൂമി സംബന്ധമായ കാര്യങ്ങളിൽ നിങ്ങൾക്ക് നേട്ടമുണ്ടാവും. വഴക്കുകള്‍ക്ക് അവസാനവും രോഗദുരിതങ്ങള്‍ക്ക് അവസാനവും ഉണ്ടാവും. പുതിയ വാഹനം വാങ്ങാൻ സാധിക്കും. വരുമാനം ഇരട്ടിയാവുകയും കൂടുതൽ ശമ്പളം കിട്ടുകയും ചെയ്യും. ദമ്പതികള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസം മാറി നല്ല നിലയിലാവും. ജീവിതം സന്തോഷ പൂർണമാവും.
മകരം രാശി: രോഗദുരിതങ്ങള്‍ക്ക് അവസാനമാവും. ശനി ഇവർക്ക് ഇതുവരെയില്ലാത്ത ധൈര്യത്തെ നൽകും. ശനി പൂര്‍ണ ബലവാനായി ജീവിതത്തില്‍ നിലനില്‍ക്കും. ധൈര്യത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യാനാവും. പഠന കാര്യങ്ങളില്‍ വിജയം ഇക്കൂട്ടരെ തേടി എത്തും. ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കപ്പെടും. സാമ്പത്തിക സ്ഥിതിയിൽ കാര്യമായ ഉയർച്ചയുണ്ടാവും. ജീവിതത്തിലെ സുവർണകാലമാവും ഇത്. എല്ലാം കൊണ്ടും ഇവർക്ക് ഐശ്വര്യം വന്നുചേരും.












Click it and Unblock the Notifications