ഒക്ടോബര്‍ 9 വരെ ഈ രാശിക്കാര്‍ക്ക് ഏഴരശനി..! അളവറ്റ ഭാഗ്യം ഇനി ഇവര്‍ക്കൊപ്പം, നിങ്ങളുമുണ്ടോ?
ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഇത്തരം രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും പറയുന്നത്. ഗ്രഹ സംക്രമണം വ്യക്തികളുടെ ജീവിതത്തെ വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും.
അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും അച്ചടക്കത്തിന്റേയും ദേവന്‍ എന്നാണ് ശനിയെ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. ശനി സാവധാനം സഞ്ചരിക്കുന്ന ഗ്രഹമായതിനാല്‍, അത് രാശി മാറുന്നതിന്റെയോ നക്ഷത്രം മാറുന്നതിന്റെയോ ഫലം ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്നു.
നിലവില്‍ ശനി മീനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ഫലമായി ചില രാശിക്കാര്‍ ഏഴരശനി കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഓഗസ്റ്റ് 20-ന് ശനി രേവതി നക്ഷത്രത്തില്‍ പ്രവേശിച്ചിരുന്നു. ഇനി ഒക്ടോബര്‍ 9 വരെ ഈ നക്ഷത്രത്തില്‍ തുടരും. അതായത്, ഏകദേശം 40 ദിവസം നീണ്ടുനില്‍ക്കുന്ന ഈ കാലയളവ് ഇനി പറയുന്ന ചില രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും.
മേടം
മേടം രാശിക്കാര്‍ക്ക് രേവതി നക്ഷത്രത്തിലൂടെയുള്ള ശനിയുടെ സഞ്ചാരം ഏറെ ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ മികച്ച അവസരം വന്നെത്തും. സര്‍ക്കാര്‍ ജോലിക്ക് പരിശ്രമിക്കുന്നവര്‍ക്ക് നിയമന ഉത്തരവ് ഉടന്‍ തന്നെ കൈയിലെത്തും.
മീനം
രേവതി നക്ഷത്രത്തിലൂടെയുള്ള ശനിയുടെ സഞ്ചാരം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആസ്തിയില്‍ വലിയ വര്‍ധനവിനുള്ള സാധ്യത കാണുന്നു. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ അപ്രതീക്ഷിതമായി നിങ്ങളുടെ കൈയില്‍ വന്ന് ചേരാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വെച്ചടി വെച്ചടി കയറ്റമായിരിക്കും. കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് തങ്ങളുടെ കഴിവുകള്‍ തെളിയിക്കാനുള്ള അവസരം കൂടിയാണിത്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് രേവതി നക്ഷത്രത്തിലൂടെയുള്ള ശനിയുടെ സഞ്ചാരം ഗുണകരമായിരിക്കും. എന്ത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പമായിരിക്കും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. വസ്തു സംബന്ധമായ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് അപ്രതീക്ഷിത ലാഭം നേടാനാകും.
മിഥുനം
രേവതി നക്ഷത്രത്തിലൂടെയുള്ള ശനിയുടെ സഞ്ചാരം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. സാമ്പത്തിക സ്ഥിതി ക്രമേണ മെച്ചപ്പെടാന്‍ സാധ്യത കാണുന്നു. പങ്കാളിത്ത ബിസിനസ് ആരംഭിക്കാന്‍ നല്ല സമയമാണ് എന്ന് കാണുന്നു. മുന്‍കാല നിക്ഷേപങ്ങള്‍ വഴി വലിയൊരു തുക കൈയിലെത്തും.





Click it and Unblock the Notifications
