വന്‍ഭാഗ്യം വരാന്‍ പോകുന്നു, സമ്പത്ത് കുന്നുകൂടും; ഈ രാശിക്കാരാണോ നിങ്ങള്‍?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു. അതിനാല്‍ തന്നെ ഗ്രഹങ്ങളുടെ രാശി മാറ്റത്തിനും സഞ്ചാരത്തിനും എല്ലാം സവിശേഷമായ പ്രാധാന്യമാണ് ജ്യോതിഷം കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷത്തില്‍ ന്യായത്തിന്റെ ദേവനായാണ് ശനിയെ കണക്കാക്കുന്നത്. ശനി ശരിയായ സ്ഥാനത്ത് ആണെങ്കില്‍ ആ രാശിക്കാര്‍ക്ക് അനിതര സാധാരണമായ ഭാഗ്യങ്ങളാണ് ലഭിക്കാന്‍ പോകുന്നത്.
നിലവില്‍ ശനി സ്വന്തം രാശിയായ കുംഭത്തിലാണ് സഞ്ചരിക്കുന്നത്. ശനി ഏത് രാശിയിലാണെങ്കിലും ആ ഗ്രഹത്തിന്റെ ദര്‍ശനം മറ്റ് രാശിക്കാരില്‍ പതിയാറുണ്ട്. ഇത് ചില രാശിക്കാര്‍ക്ക് അനുകൂലവും ചില ചില രാശിക്കാര്‍ക്ക് പ്രതികൂലവും ആയിരിക്കും. നിലവില്‍ കുംഭം രാശിയില്‍ ഉള്ള ശനിദേവന്റെ ദൃഷ്ടി വൃശ്ചിക രാശിയില്‍ ആണ് പതിക്കുന്നത്. ശനിയുടെ ശുഭകരമായ പത്താം ഭാവം ആണ് കുംഭം രാശിയില്‍ നിന്നും വൃശ്ചിക രാശിയില്‍ പതിക്കുന്നത്.

ഏപ്രില്‍ 11 മുതല്‍ ശനിയുടെ ശുഭകരമായ പത്താം ഭാവം ആണ് കുംഭം രാശിയില്‍ നിന്നും വൃശ്ചിക രാശിയില്‍ പതിക്കുന്നുണ്ട്. ശനി സംതൃപ്തനാണെങ്കില്‍ ആ വ്യക്തി ജീവിതത്തില്‍ വളരെയധികം പുരോഗതിയും പേരും പണവും സമ്പത്തും പ്രശസ്തിയും സമ്പാദിക്കും എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. ശനിയുടെ പത്താം ദര്‍ശനം ഏതൊക്കെ രാശിയിലുള്ളവര്‍ക്ക് ആണ് ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.
ഇടവം
ശനിയുടെ ശുഭകരമായ പത്താം ഭാവം കുംഭം രാശിയില്‍ നിന്നും വൃശ്ചിക രാശിയില്‍ പതിക്കുന്നത് വഴി ഇടവം രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ സമ്മാനിക്കും. ഇടവം രാശിയുടെ കര്‍മ്മ ഗൃഹത്തിലാണ് ശനിയുടെ പത്താം ഭാവം പതിക്കുന്നത്. അതിനാല്‍ ജോലി സംബന്ധമായ കാര്യങ്ങളില്‍ വലിയ വിജയം നേടാന്‍ ഇക്കൂട്ടര്‍ക്ക് സാധിക്കും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു.
ചിങ്ങം
ശനിയുടെ ശുഭകരമായ പത്താം ഭാവം കുംഭം രാശിയില്‍ നിന്നും വൃശ്ചിക രാശിയില്‍ പതിക്കുന്നത് വഴി ചിങ്ങം രാശിക്കാര്‍ക്കും അനുകൂല നേട്ടങ്ങള്‍ തേടിയെത്തും. വ്യാപാര രംഗത്തുള്ളവര്‍ക്ക് വലിയ പുരോഗതി കൈവരിക്കാനാകും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മികച്ച നേട്ടം കൊയ്യാനാകും. ഇതുവഴി സമൂഹത്തില്‍ ആദരവും ബഹുമാനവും തേടിയെത്തും. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം കൈവരിക്കാം.
നിക്ഷേപങ്ങൡ നിന്ന് വരുമാനം ലഭിക്കും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും. ആസ്തിയില്‍ വലിയ വര്‍ധനവ് നേടാനാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയമാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കായി വിദേശയാത്രക്ക് സാധ്യത കാണുന്നു.
കുംഭം
ശനിയുടെ ശുഭകരമായ പത്താം ഭാവം കുംഭം രാശിയില്‍ നിന്നും വൃശ്ചിക രാശിയില്‍ പതിക്കുന്നത് വഴി കുംഭം രാശിക്കാര്‍ക്കും ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്ക് മികച്ച ശമ്പളത്തോടെ പുതിയ ജോലി ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത്ഭുതകരമായ വളര്‍ച്ച കൈവരിക്കാനാകും. എന്ത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും.
Marriage Tips: ദാമ്പത്യജീവിതത്തില്‍ ഇങ്ങനെ പെരുമാറരുത്... മനസിലുണ്ടാകണം ഇക്കാര്യങ്ങള്‍
ഏറെ നാളായി മനസിലുള്ള ആഗ്രഹം സഫലീകരിക്കപ്പെട്ടും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറി കിട്ടും. പാതിവഴിയില്‍ മുടങ്ങി പോയ ഗൃഹനിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുടുംബജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും. സന്താന ഭാഗ്യം തേടിയെത്തും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര നടത്താന്‍ സാധിക്കും. വ്യാപാരികള്‍ക്ക് അനുകൂല സമയം.












Click it and Unblock the Notifications