ബിസിനസിൽ ലാഭം, ആരോഗ്യം നല്ലതായിരിക്കും; അവിവാഹിതർക്ക് വിവാഹയോഗം, ഈ രാശിക്കാരാണോ?
ഗ്രഹങ്ങളുടെ സംയോഗം ഉണ്ടാക്കുന്ന നേട്ടങ്ങൾ പ്രവചനങ്ങൾക്ക് അതീതമാണ്. പലപ്പോഴും പ്രധാനപ്പെട്ട രണ്ട് ഗ്രഹങ്ങൾ ഒരേ നിരയിൽ വരുമ്പോൾ അത് പല രാശിക്കാരെയും നക്ഷത്രക്കാരെയും സ്വാധീനിക്കുകയും തൽഫലമായി അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരികയുമാണ് പൊതുവെ ചെയ്യാറുള്ളത്. ഇത് ധനയോഗങ്ങളും, രാജയോഗങ്ങളും രൂപപ്പെടുന്നതിലേക്കാണ് നയിക്കുന്നത്. നിങ്ങളുടെ ജീവിതം തന്നെ മാറ്റാൻ ഇവ മാത്രം മതി.
എന്നാൽ കൂടിച്ചേരുന്ന ഗ്രഹങ്ങളുടെ ശക്തി അനുസരിച്ചിരിക്കും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളുടെ തോത് എന്നത് എക്കാലവും മനസിൽ ഓർക്കേണ്ട കാര്യമാണ്. എന്തെന്നാൽ അവ പതിവിലും കുറഞ്ഞോ കൂടിയോ ഇരിക്കും അവയുടെ സ്വാധീനത്തിൽ. പവർഫുൾ രാജയോഗങ്ങളാണ് ശക്തമായ മാറ്റങ്ങൾക്ക് വാഴോയൊരുക്കുന്നത്. അവയ്ക്ക് കാരണമാവുന്നത് ആവട്ടെ അതുപോലെ പവർഫുൾ ആയ ഗ്രഹങ്ങളും.

ഇത്തരത്തിൽ ജ്യോതിഷപ്രകാരം നീതിയുടെ ദേവണെന്നറിയപ്പെടുന്ന ശനിയുടെയും അസുരന്മാരുടെ ഗുരുവായ ശുക്രന്റെയും പങ്ക് വളരെ പ്രധാനമാണ്. എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ് ശനിയെന്ന് പലർക്കും അറിയാത്ത കാര്യമാണ്. ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ ഏകദേശം 2.5 വർഷത്തെ സമയമാണ് ശനിക്ക് വേണ്ടത്.
അങ്ങനെ വരുമ്പോൾ സുപ്രധാനമായ ഗ്രഹമായ ശനി വീണ്ടും അതേ രാശിയിലേക്ക് മടങ്ങാൻ 30 വർഷം എടുക്കേണ്ടി വരുമെന്നതാണ് പ്രധാന കാര്യം. സമ്പത്ത്, സമൃദ്ധി, മഹത്വം എന്നിവയുടെ ഘടകമായിട്ടാണ് ശുക്രനെ പലപ്പോഴും കണക്കാക്കുന്നത്. ശുക്രൻ എല്ലാ മാസവും അതിന്റെ രാശി മാറ്റുകയും അതിനൊപ്പം മറ്റ് ചില മാറ്റങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ കൊണ്ട് വരികയും ചെയ്യാറുണ്ട് എന്നതാണ് പ്രധാനമായും അറിയേണ്ട കാര്യം.
നിലവിൽ ശനി മീന രാശിയിലും ശുക്രൻ മേടരാശിയിലുമാണ് നിലകൊള്ളുന്നത്. അത്തരമൊരു സാഹചര്യത്തിൽ ജൂൺ 7ന് രണ്ട് ഗ്രഹങ്ങളും പരസ്‌പരം 30 ഡിഗ്രിയിൽ ആയിരിക്കുകയും അതിലൂടെ ദ്വിദ്വാദശ യോഗം രൂപപ്പെടുകയും ചെയ്യുമെന്നതാണ് പ്രത്യേകത. വളരെ സവിശേഷമായ യോഗങ്ങളിൽ ഒന്ന് കൂടിയാണ് ഇത്.
വേദ ജ്യോതിഷ പ്രകാരം രണ്ട് ഗ്രഹങ്ങൾ ജാതകത്തിൽ രണ്ടാമത്തെയും പന്ത്രണ്ടാമത്തെയും ഭാവങ്ങളിൽ വരുമ്പോഴോ അല്ലെങ്കിൽ പരസ്‌പരം 30 ഡിഗ്രി അകലെ വരുമ്പോഴോ ആണ് ദ്വിദശയോഗം ഉണ്ടാവാറുള്ളത്. ഇക്കുറി ഇതിൽ കാരണക്കാർ ആവുന്നത് ശനിയും ശുക്രനും ആണെന്നതാണ് പ്രധാന കാര്യം. വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളായതിനാൽ തന്നെ ഇവയ്ക്ക് വലിയ മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കി എടുക്കാൻ സാധിക്കും.
ശനി-ശുക്ര സംയോജനം ബന്ധങ്ങൾ, മൂല്യങ്ങൾ, വ്യക്തിഗത വളർച്ച എന്നിവയിൽ കാര്യമായ സ്വാധീനം ചെലുത്തും. ഈ സംയോജനത്തിന് പ്രതിബദ്ധത, ഉത്തരവാദിത്തം, ദീർഘകാല ബന്ധങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകാൻ കഴിയും. മൂന്ന് രാശികളെയാണ് ഇത്തവണത്തെ ദ്വിദശയോഗം പ്രധാനമായും സ്വാധീനിക്കുക. അവ ഏതൊക്കെ എന്നറിയാം.
കുംഭം രാശി: ശുക്ര-ശനി ദ്വിദ്വാദശ യോഗം ഇവർക്ക് ഗുണകരമായിരിക്കും എന്നതാണ് പ്രത്യേകത. ജോലിയിൽ വലിയ വിജയം നേടാൻ സാധ്യതയുണ്ട്, കൂടാതെ ജീവിതത്തിൽ സന്തോഷം, വിദ്യാഭ്യാസ മേഖലയിൽ നേട്ടങ്ങൾ എന്നിവയും തേടിവരും. ഇവരുടെ കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കും, ആരോഗ്യം നല്ലതായിരിക്കും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം കൂടും. കരിയർ, ബിസിനസ്, ജോലി എന്നിവയിൽ നല്ല പുരോഗതിക്ക് സാധ്യത.
മേടം രാശി: ശുക്ര-ശനി ദ്വിദ്വാദശ യോഗം ഇവർക്കും അനുഗ്രഹമായിരിക്കും എന്നതാണ് പ്രത്യേകത. ജോലിക്കാർക്ക് ഇവരുടെ സമയം നല്ലതായിരിക്കും, പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. ഇക്കൂട്ടരുടെ പല ആഗ്രഹങ്ങളും സഫലമായേക്കാം. ബിസിനസ് മേഖലയിൽ പുരോഗതി ഉറപ്പാണ്. മുടങ്ങിക്കിടക്കുന്ന ജോലികൾക്ക് വേഗത കൂടാനും അവ നല്ല രീതിയിൽ അവസാനിക്കാനും സാധ്യത ഏറെയാണ്, ജീവിതത്തിൽ സന്തോഷം വന്നുനിറയും.
മകരം രാശി: ശുക്ര-ശനി സംയോഗവും ഇതുമൂലം ഉണ്ടാവുന്ന ദ്വിദശ യോഗവും ഇവർക്ക് ശുഭകരമായിരിക്കും. ഇതിലൂടെ അവിവാഹിതർക്ക് വിവാഹാലോചനകൾ വരാനും അത് നടക്കാനും സാധ്യതയുണ്ട്. മതപരമായ കാര്യങ്ങളിൽ താൽപര്യം വർധിക്കും. യാത്ര ചെയ്യാനുള്ള അവസരം ഇവരെ തേടി എത്തും. ഭാഗ്യത്തിന്റെ പൂർണ പിന്തുണ ഇക്കൂട്ടർക്ക് ഉണ്ടാവും, ജോലിയിൽ പ്രമോഷൻ ഉറപ്പാണ്.












Click it and Unblock the Notifications