ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!
പൊതുവെ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജവും ഒക്കെ കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന വിശേഷാൽ അവസരങ്ങളാണ്. അത്തരത്തിൽ സവിശേഷ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരുന്നുണ്ട്. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ വേണം നോക്കി കാണാം.
എന്നാൽ രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന് ചോദിച്ചാൽ ഒരിക്കലുമല്ല. അതിനെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങൾ വേറെയുമുണ്ട്. ഓരോ രാശിക്കാരുടെയും നിയോഗം പോലെ പലതും അവരുടെ ജീവിതത്തിൽ നടക്കും, അതൊരു പക്ഷെ ഇത്തരം യോഗങ്ങൾ കൊണ്ട് മാത്രമായിരിക്കില്ല.

ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഒരു ഗ്രഹങ്ങളിൽ ഒന്നാണ് ശനി. കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം വഹിക്കുന്ന ഒന്നാണ് ഇതെന്നും അറിയേണ്ടതുണ്ട്. മന്ദഗതിയിലുള്ളതും എന്നാൽ സ്ഥിരവുമായ സ്വാധീനത്തിന് പേരുകേട്ട ഈ ഗ്രഹം പലപ്പോഴും ഒരേപോലെ ബഹുമാനിക്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന ഒന്നാണ്. ഇതിന്റെ രാശിമാറ്റവും വളരെ പ്രാധാന്യത്തോടെ നോക്കി കാണുന്നു.
അതുപോലെ മറ്റൊരു സുപ്രധാന ഗ്രഹമാണ് സൂര്യൻ. സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കുന്നു. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കും. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു.
അങ്ങനെയുള്ള രണ്ട് ഗ്രഹങ്ങളും ഒരുമിച്ച് നിന്നാൽ എന്ത് സംഭവിക്കുമെന്ന് ഓർത്തിട്ടുണ്ടോ? എങ്കിൽ അതാണ് വരാനിരിക്കുന്നത്. ഈ വർഷം ഏപ്രിൽ 12 വരെ ഇരു ഗ്രഹങ്ങളും അതേ നിൽപ്പ് നിൽക്കും. അതുകൊണ്ട് ശനിയുടെ ദോഷഫലങ്ങളിൽ നിന്ന് ചില നക്ഷത്രക്കാർക്ക് രക്ഷനേടാൻ സാധിക്കുമെന്നതാണ് നല്ല വാർത്ത. ഒരുപാട് കഷ്‌ടതകളിൽ നിന്ന് ചിലർക്കുള്ള മോചനം കൂടിയാണിത്. ഏതൊക്കെ നക്ഷത്രക്കാർക്ക് ഇത് ഗുണമാവുമെന്ന് നോക്കാം.
അശ്വതി
ഈ സമയത്ത് ഇവർക്കുണ്ടായിരുന്ന ഏഴരശ്ശനിയുടെ കാഠിന്യം നന്നേ കുറയുന്നു. മാത്രമല്ല ജീവിതത്തിലെ പരിശ്രമങ്ങൾക്ക് ഫലം കണ്ടു തുടങ്ങുകയും ചെയ്യും. ഇക്കൂട്ടർക്ക് എന്തായാലും വിവാഹത്തിനുള്ള യോഗം തെളിയുന്നുണ്ട്. ലഹരി വസ്‌തുക്കളില്‍ നിന്ന് മുക്തി നേടും. കാലങ്ങളായി ഇഴഞ്ഞുനീങ്ങുന്ന ഗൃഹനിര്‍മാണത്തില്‍ പുരോഗതി ഉണ്ടാവാൻ സാധ്യത. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് അതിനുള്ള പരിഹാരവും ലഭിക്കും.
മകയിരം
ഈ നക്ഷത്രക്കാർക്ക് കണ്ടകശ്ശനിയുടെ ദോഷഫലങ്ങളിൽ നിന്ന് ആശ്വാസം ഉറപ്പ്. ആവശ്യമുള്ള സമയത്ത് ബന്ധുഗുണം ഉണ്ടാവും. പണം നൽകാനുള്ളവരിൽ നിന്ന് പലിശ സഹിതം അത് തിരികെ ലഭിക്കും. അഭുമുഖങ്ങൾ, മത്സരപ്പരീക്ഷകൾ, വിദേശയാത്രയ്ക്കുള്ള ശ്രമം എന്നിവയിൽ നല്ല മുന്നേറ്റം. പുതിയ വാഹനം വാങ്ങണമെന്ന ആഗ്രഹം സഫലമാവാൻ സാധ്യത.
പുണർത്ഥം
നല്ല മാറ്റങ്ങൾ ഇവരുടെയും ജീവിതത്തിൽ കണ്ടു തുടങ്ങും. പണം പല വഴികളിലൂടെ വരും. വാഹനം പുതിയ വീട്ടുമുറ്റത്ത് എത്തും. ബന്ധുക്കൾ വഴി പ്രണയബന്ധങ്ങള്‍ക്ക് വീട്ടിൽ അംഗീകാരം ലഭിക്കും. ഒരുപാട് നാൾ മുൻപ് കടം നല്‍കിയിരുന്ന പണം തിരികെ കിട്ടും. ജീവിതത്തിൽ നിലനിന്നിരുന്ന സാമ്പത്തിക വിഷമതകൾ മാറിക്കിട്ടും. ഈ നക്ഷത്രക്കാർ വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും.
ഉത്രം
കണ്ടകശ്ശനിയുടെ കാഠിന്യം കുറയുന്നു. വീട്ടിൽ ശാന്തതയും സമാധാനവും കൈവരും. ബന്ധു ഗൃഹങ്ങളിൽ മംഗളകര്‍മങ്ങള്‍ നടക്കും. ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തു ഇടപഴകും. പുതിയ പദ്ധതികളില്‍ പണം മുടക്കാൻ സാധിക്കും. കൂടാതെ മികച്ച നേട്ടവും കൈവരിക്കും. ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ മാറി നല്ല ബന്ധം കൈവരും. നേരത്തെ അപേക്ഷിച്ച സർക്കാരിൽ നിന്നുള്ള ആനുകൂല്യം ഇപ്പോൾ ലഭിക്കും.












Click it and Unblock the Notifications