Get Updates
Get notified of breaking news, exclusive insights, and must-see stories!

27 വർഷത്തിന് ശേഷം ശനി കാലുമാറുന്നു; ഈ നക്ഷത്രക്കാർക്ക് സൗഭാഗ്യം, സുഖകരമായ ദാമ്പത്യം, പ്രമോഷൻ ഉറപ്പ്..!

വേദ ജ്യോതിഷ പ്രകാരം ശനി അല്ലെങ്കിൽ ശനൈശ്ചരൻ സാവധാനത്തിൽ ചലിക്കുന്ന ഗ്രഹങ്ങളിൽ ഒന്നാണ്. ജ്യോതിഷത്തിലെ ഗ്രഹങ്ങൾ മനുഷ്യന്റെ ജീവിതത്തിലുടനീളം സുപ്രധാന പങ്ക് വഹിക്കുന്നവയാണ് എന്നത് പലർക്കും അറിയാമായിരിക്കും. അത്തരത്തിൽ ശനി ഗ്രഹം നീതിയുടെ ഗ്രഹമായാണ് പൊതുവെ കണക്കാക്കുന്നത്. നിങ്ങളുടെ കർമ്മത്തിനോ പ്രവർത്തികൾക്കോ അനുസരിച്ച് മാത്രമാണ് ഈ ഗ്രഹം ഫലം നൽകുകയെന്ന് സാരം.

കണ്ടക ശനി, ഏഴര ശനി എന്നിങ്ങനെയൊക്കെ പറയുന്ന കാലയളവുകൾ ശനിയുടെ ഈ സ്വഭാവത്തെ അടയാളപ്പെടുത്തുന്നു. നീതി നടപ്പാക്കാൻ ഒട്ടും മടിയില്ലാത്ത ഗ്രഹമായതിനാലാണ് ശനിയെ എല്ലാവരും ഭയക്കുന്നത്, എന്തിന് ദേവന്മാർ പോലും. എങ്കിലും എല്ലാവർക്ക് നേരെയും ശനിയുടെ കണ്ണുകൾ ഒരുപോലെയല്ല തുറന്നുപിടിച്ചിരിക്കുന്നത് എന്നതാണ് സത്യം. ശനിയ്ക്ക് പ്രിയപ്പെട്ട ചില രാശികളുമുണ്ട് നമുക്കിടയിൽ.

astroshanitransit

തനിക്ക് പ്രിയപ്പെട്ട രാശികൾക്ക് കഴിയാവുന്ന നല്ല കാര്യങ്ങൾ നൽകാൻ ഈ ഗ്രഹം ശ്രമിക്കാറുണ്ട്. മാത്രമല്ല ജ്യോതിഷ പ്രകാരം ശനിദേവന് പ്രിയമുള്ള രാശികൾക്ക് ശനിയുടെ ഒരു ദോഷവും ഒരിക്കലും നേരിടേണ്ടി വരാറുമില്ല. കൂടാതെ സാമ്പത്തികമായ നേട്ടവും മറ്റ് പുരോഗതികളും ലഭിക്കുകയും ചെയ്യും. എന്നാൽ രാശിക്കാർക്ക് മാത്രമല്ല ചില നക്ഷത്രക്കാർക്കും ഭാഗ്യം തേടിവരാറുണ്ട്. അത് പക്ഷേ വെറുതെ വന്നുചേരുന്നതല്ല.

ഒരു നക്ഷത്രത്തിൽ നിന്നും മറ്റൊരു നക്ഷത്രത്തിലേക്ക് പ്രവേശിക്കാൻ ശനി 27 വർഷമാണ് എടുക്കാറുള്ളതെന്ന് നിങ്ങൾക്ക് അറിയാമോ? നിലവിൽ പൂരുരുട്ടാതി നക്ഷത്രത്തിലാണ് ശനി സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഏപ്രിൽ 27 അവസാനിക്കുന്നതോടെ ശനി അതിന്റെ നക്ഷത്രം മാറുകയാണ്. സ്വന്തം നക്ഷത്രമായ ഉത്രട്ടാതിയിലേക്കാണ് പോവുന്നത്, ഇത് ആർക്കൊക്കെ ഗുണമാവും എന്ന് നോക്കാം.

മകയിരം: ശനിയുടെ മാറ്റം ഇവർക്ക്ക് തൊഴില്‍ രംഗത്ത് നല്ല കാര്യങ്ങൾ സംഭവിക്കാൻ ഇടയാക്കും. പ്രമോഷൻ ലഭിക്കാനുള്ള സാധ്യതയുണ്ട്. സ്ഥലംമാറ്റവും വന്നുചേരാനിടയുണ്ട്. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ കിട്ടും. ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഇവർക്ക് സ്വന്തമാക്കാനാകും. സാമ്പത്തിക നേട്ടത്തിനുള്ള അവസരമുണ്ട്. ഇവരുടെ കുടുംബ ജീവിതം സന്തോഷകരമാകും. ആരോ​ഗ്യം മെച്ചപ്പെടും.

തിരുവാതിര: ഈ നക്ഷത്രക്കാര്‍ക്ക് ശനിയുടെ മാറ്റത്തിന്റെ കാലയളവിൽ സാമ്പത്തിക ബാധ്യതകൾ മാറും. തൊഴിൽപരമായും വ്യക്തിപരമായും നിരവധി നേട്ടങ്ങളും ഇവരെ തേടിയെത്തും. സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സാധിക്കും. കൂടുതൽ ചുമതലകളും ഉത്തരവാദിത്തങ്ങളും വരുന്നതോടെ നല്ല നിലയിൽ എത്തും. കരിയറിലും നല്ല മുന്നേറ്റം സാധ്യമാവാനിടയുണ്ട്.

ഉത്രാടം: ഇവർക്ക് ജോലിയില്‍ മുന്നേറാൻ സാധിക്കുമെന്നാണ് പറയുന്നത്. ബിസിനസിൽ നിന്ന് ലാഭം ഉറപ്പാണ്. സാമ്പത്തിക ബാധ്യതകൾ അകലും. ആ​ഗ്രഹിച്ചതൊക്കൊയും ഈ കാലയളവിൽ നേടിയെടുക്കാൻ യോ​ഗമുണ്ട്. മാനസിക വിഷമങ്ങൾ ഒഴിയും. ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും. ഇവർക്ക് മികച്ച് തൊഴിലവസരങ്ങൾ വന്നുചേരും.

തിരുവോണം: ഈ നക്ഷത്രക്കാർക്ക് ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകാൻ ശനിയുടെ മാറ്റം നല്ല രീതിയിൽ സഹായിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. അമിത ചെലവ് വരാതെ ശ്രദ്ധിക്കുന്നത് നന്നാവും. ആഗ്രഹിച്ച രീതിയിൽ ജീവിക്കാൻ ഇവർക്ക് സാധിക്കും. പഠിച്ച മേഖലയിൽ തന്നെ ജോലി നേടാനും കഴിയും. പ്രണയ സാഫല്യമുണ്ടാകുമെന്നതാണ് മറ്റൊരു പ്രധാന കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+