ശനിയുടെ മാറ്റം ഇവർക്ക് കൊടുക്കും എട്ടിന്റെ പണി; ധന നഷ്‌ടവും മാനഹാനിയും ഉറപ്പ്, ഉള്ള ജോലി പോവും!
ഭാരതീയ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജവും ഒക്കെ കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന സവിശേഷമായ അവസരങ്ങളാണ്. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരുന്നുണ്ട്. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ വേണം നോക്കി കാണാം.
എന്നാൽ രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന് ചോദിച്ചാൽ ഒരിക്കലുമല്ലെന്ന് നിസംശയം പറയാം. അതിനെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങൾ വേറെയുമുണ്ട്. ഓരോ രാശിക്കാരുടെയും നിയോഗം പോലെ പലതും അവരുടെ ജീവിതത്തിൽ നടക്കും, അതൊരു പക്ഷെ ഇത്തരം യോഗങ്ങൾ കൊണ്ട് മാത്രമായിരിക്കില്ല.

ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഒരു ഗ്രഹങ്ങളിൽ ഒന്നാണ് ശനി. കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം വഹിക്കുന്ന ഒന്നാണ് ഇതെന്നത് എന്നും ഓർക്കണം. മന്ദഗതിയിലുള്ളതും എന്നാൽ സ്ഥിരവുമായ സ്വാധീനത്തിന് പേരുകേട്ട ഈ ഗ്രഹം പലപ്പോഴും ഒരേപോലെ ബഹുമാനിക്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന ഒന്നാണ്. ഇതിന്റെ രാശിമാറ്റവും വളരെ പ്രാധാന്യത്തോടെ നോക്കി കാണുന്നു.
എന്നാൽ കേവലം ശനിയുടെ രാശിമാറ്റത്തെ മാത്രം പ്രതീക്ഷയോടെയും ഭയത്തോടെയും കാണേണ്ടതില്ല എന്നതാണ് പ്രത്യേകത. ശനിയെന്നത് ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഗ്രഹമാണെന്ന് പറഞ്ഞല്ലോ. അതുപോലെ തന്നെ വളരെയധികം ഗുണങ്ങൾ നൽകാൻ കഴിയുന്ന ശനിക്ക് ചിലപ്പോഴൊക്കെ നിങ്ങളെ ദുരിതത്തിൽ കൊണ്ടെത്തിക്കാനും സാധിക്കാറുണ്ട്.
അത് നിങ്ങൾ കരുതുന്നത് പോലെ അത്ര നിസാരം ആയിരിക്കുകയുമില്ല. എന്തെന്നാൽ ശനിയുടെ മാറ്റത്തിലൂടെ ജീവിതം തകർന്നുപോയ ആളുകൾ വരെയുണ്ട്. അത്തരത്തിൽ ഈ വരുന്ന ജനുവരി 20 ചൊവ്വാഴ്‌ച ശനി സ്വന്തം നക്ഷത്രമായ ഉത്രട്ടാതിയിലേക്ക് മാറുകയാണ്. ഇത് ജ്യോതിഷപരമായി അതിശക്തമായാ മാറ്റങ്ങളിൽ ഒന്നാണ്. എന്നാൽ അത് മൂന്ന് രാശിക്കാരുടെ ജീവിതത്തിന്റെ അടിത്തറ ഇളക്കുന്ന മാറ്റമാണ്.
മേടം രാശി: ഇവരുടെ കഷ്‌ടകാലമാണ് ഇനി വരാനിരിക്കുന്നത്. നേത്ര സംബന്ധമായ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത. സാമ്പത്തിക പ്രതിസന്ധി മൂലം നിങ്ങൾ വലയും, പണം നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കും. ശനിയുടെ മാറ്റത്തോട് കൂടി ഇവരുടെ ജീവിതം ഇരുട്ടിലാവും. മാനസികാരോഗ്യത്തിലും ശ്രദ്ധ വേണം. നിലവിലെ ജോലിയിൽ പലവിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവാൻ സാധ്യത ഏറെയാണ്. ഏതൊരു തീരുമാനവും അഞ്ച് വട്ടം ആലോചിച്ച് എടുക്കുക.
ചിങ്ങം രാശി: ശനിയുടെ മാറ്റം ഇവർക്ക് പലവിധം ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. പ്രതീക്ഷിക്കാത്ത അപകടങ്ങൾ ഇവരുടെ ജീവിതത്തിൽ ഉണ്ടാവും. പുതിയ വെല്ലുവിളികള്‍ ഉയർന്നു വരികയും അതിനെ തരണം ചെയ്യാൻ പാടുപെടും. ഇക്കൂട്ടരുടെ മാനസിക സംഘര്‍ഷം വർധിക്കും. പണം കടം കൊടുക്കാനോ അനാവശ്യമായി ചിലവഴിക്കാനോ ഇക്കാലയളവിൽ ശ്രമിക്കരുത്. കുടുംബത്തിലെ അസ്വസ്ഥകൾ ഊതിവീർപ്പിക്കാൻ പല കോണുകളിൽ നിന്ന് ശ്രമം ഉണ്ടാവും.
ധനു രാശി: ശനിയുടെ നക്ഷത്രമാറ്റം ഇവരുടെ ജീവിതം മാറ്റി മറിക്കും. എന്നാല്‍ മോശമായ രീതിയിലാണ് അവയൊക്കെ എന്ന് മാത്രം. രോഗങ്ങൾക്ക് പഞ്ഞമുണ്ടാവില്ല. ഏത് തീരുമാനമെടുക്കുമ്പോഴും രണ്ട് പ്രാവശ്യം എങ്കിലും ചിന്തിക്കണം. സാമ്പത്തികമായി ഒരിക്കലും ഇതൊരു നല്ല കാലമായിരിക്കില്ല. പ്രണയത്തിലും സൗഹൃദത്തിലും വിള്ളൽ ഉണ്ടാവാൻ സാധ്യത. പണം സൂക്ഷിച്ചു ചിലവഴിക്കുക. ജോലി നഷ്‌ടമാവാൻ വരെ സാധ്യത. ആളുകൾക്ക് മുന്നിൽ അപമാനിക്കപ്പെട്ടേക്കും. മുതിർന്നവരിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കാൻ മടി വേണ്ട.












Click it and Unblock the Notifications