Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വീട്, വാഹനം... സമ്മാനമായി ലഭിക്കുക സ്വര്‍ണാഭരണങ്ങള്‍; ഈ രാശിക്കാരാണോ നിങ്ങള്‍?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. വ്യക്തികളുടെ ജീവിതത്തിലെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെ ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ ആണ് വിലയിരുത്തുന്നത് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറ്റം നടത്തുന്നുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.

ജ്യോതിഷ പ്രകാരം വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹമാണ് ശനി. ശനി ഒരാളുടെ ജാതകത്തില്‍ ശരിയായ സ്ഥാനത്ത് വന്നാല്‍ നല്ലതാണ് എന്നാണ് വിശ്വാസം. നീതിയുടെ ദൈവം എന്നാണ് ശനിയെ ജ്യോതിഷത്തില്‍ പറയുന്നത്. ഓരോരുത്തരുടെയും പ്രവൃത്തിക്ക് അനുസരിച്ചുള്ള ഫലം ശനി നല്‍കും എന്നാണ് ഹൈന്ദവ വിശ്വാസം. നിലവില്‍ കുംഭം രാശിയില്‍ ആണ് ശനി സഞ്ചാരം നടത്തുന്നത്.

astro

ശനിയുടെ സ്വന്തം രാശിയാണ് ഇത്. 2023 വര്‍ഷാരംഭത്തില്‍ തന്നെയാണ് ശനി കുംഭം രാശിയിലേക്ക് പ്രവേശിച്ചത്. 30 വര്‍ഷത്തിന് ശേഷമാണ് ശനി കുംഭം രാശിയിലേക്ക് പ്രവേശിക്കുന്നത്. അതിനാല്‍ തന്നെ ചില രാശിക്കാര്‍ക്ക് ഇത് വലിയ നേട്ടങ്ങള്‍ ആണ് സമ്മാനിക്കുക. അതേസമയം ജൂണ്‍ 17 മുതല്‍ ശനി വക്രഗതിയില്‍ ആണ് കുംഭം രാശിയിലൂടെ സഞ്ചരിക്കുക. ഇത് എല്ലാ രാശിക്കാരിലും സ്വാധീനിക്കും.

ചില രാശിക്കാര്‍ക്ക് ഇത് അനുകൂല ഫലം സമ്മാനിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് പ്രതികൂലഫലമായിരിക്കും സമ്മാനിക്കുക. നവംബര്‍ നാല് വരെ ശനി വക്രഗതിയില്‍ ആണ് കുംഭം രാശിയിലൂടെ സഞ്ചരിക്കുക. ശനിയുടെ വക്രഗതി സഞ്ചാരം മൂലം അനുകൂലമായ രാശിക്കാര്‍ക്ക് സമ്പത്തും ഉന്നത സ്ഥാനവും പ്രശസ്തിയും ബഹുമാനവും ലഭിക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

മേടം

കുംഭം രാശിയിലെ ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം മേടം രാശിക്കാര്‍ക്ക് അനുകൂലമാണ്. ഇക്കാലയളവില്‍ ഈ രാശിക്കാര്‍ക്ക് അപ്രതീക്ഷിത ധനലാഭം കൈവരും. ജോലിയില്‍ ശമ്പള വര്‍ധനവിന് സാധ്യത കാണുന്നു. ഇത് വഴി വരുമാനം ഇരട്ടിയായി വര്‍ധിക്കും. കൂടാതെ വരുമാനത്തിനായി പുതിയ സ്രോതസുകള്‍ തുറക്കപ്പെടും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കും.

ഇടവം

കുംഭം രാശിയിലെ ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം ഇടവം രാശിക്കാര്‍ക്ക് ശുഭകരമാണ്. സമ്പത്തില്‍ വലിയ കുതിച്ച് ചാട്ടം സംഭവിക്കും. പിതൃസ്വത്ത് കൈയിലെത്തും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും. വില പിടിപ്പുള്ള വസ്തുക്കള്‍ കൈയിലെത്തും. ഏറെ നാളായി ജോലി തേടുന്നവര്‍ക്ക് മികച്ച ശമ്പളത്തോടെ പുതിയ ജോലി തേടിയെത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ധിക്കും.

Vastu Tips: കറിവേപ്പില ഇവിടെ നടല്ലേ... വീട്ടില്‍ കലഹം ഉറപ്പ്

മിഥുനം

കുംഭം രാശിയിലെ ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം മിഥുനം രാശിക്കാര്‍ക്കും ശുഭഫലങ്ങള്‍ പ്രദാനം ചെയ്യും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനുമുള്ള സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടത്തിന്റെ സമയമാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.

ധനു

കുംഭം രാശിയിലെ ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം ധനു രാശിക്കാര്‍ക്കും അനുകൂലമാണ്. ഏറെ നാളായി മനസില്‍ കാണുന്ന സ്വപ്‌നം സഫലമാകും. പുതിയ വാഹനം, പുതിയ വീട് എന്നിവ വാങ്ങിയേക്കും. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ സമ്മാനമായി ലഭിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സമൂഹത്തില്‍ ആദരവും പ്രശസ്തിയും ലഭിക്കും.

പിതൃസ്വത്ത് കൈയിലെത്തും. ഏറെ നാളായി കടം കൊടുത്ത പണം തിരികെ ലഭിക്കും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത വരുമാനം ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ മെച്ചപ്പെടുത്തും. ബിസിനസ് വിപുലപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് വേഗം കൈവരിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+