ശനിയുടെ വക്രഗതി, അതും 30 വർഷത്തിന് ശേഷം; പൊന്നും പണവും ഒഴുകും, വിദേശയാത്രയ്ക്ക് യോഗം!
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജവും ഒക്കെ കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന സവിശേഷ അവസരങ്ങളായാണ് കണക്കാക്കുന്നത്. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരുന്നുണ്ട്. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ വേണം നോക്കി കാണാം.
എന്നാൽ രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന് ചോദിച്ചാൽ ഒരിക്കലുമല്ല. അതിനെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങൾ വേറെയുമുണ്ട്. ഓരോ രാശിക്കാരുടെയും നിയോഗം പോലെ പലതും അവരുടെ ജീവിതത്തിൽ നടക്കും, അതൊരു പക്ഷേ ഇത്തരം യോഗങ്ങൾ കൊണ്ട് മാത്രമായിരിക്കില്ല. അല്ലാതെയുള്ള ഘടകങ്ങളും ഇതിനെ സ്വാധീനിക്കും എന്നതാണ് യാഥാർഥ്യം.

ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഒരു ഗ്രഹങ്ങളിൽ ഒന്നാണ് ശനി. കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം വഹിക്കുന്ന ഒന്നാണ് ഇതെന്നും ഓർക്കേണ്ടതാണ്. മന്ദഗതിയിലുള്ളതും എന്നാൽ സ്ഥിരവുമായ സ്വാധീനത്തിന് പേരുകേട്ട ഈ ഗ്രഹം പലപ്പോഴും ഒരേപോലെ ബഹുമാനിക്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന ഒന്നാണ്. ഇതിന്റെ രാശിമാറ്റവും വളരെ പ്രാധാന്യത്തോടെ നോക്കി കാണുന്നു.
എന്നാൽ കേവലം ശനിയുടെ രാശിമാറ്റത്തെ മാത്രം പ്രതീക്ഷയോടെയും ഭയത്തോടെയും കാണേണ്ടതില്ല എന്നതാണ് യഥാർത്ഥ കാര്യം. ശനിയെന്നത് ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഗ്രഹമാണെന്ന് പറഞ്ഞല്ലോ. അതുപോലെ തന്നെ വളരെയധികം ഗുണങ്ങൾ നൽകാൻ കഴിയുന്ന ശനിക്ക് ചിലപ്പോഴൊക്കെ നിങ്ങളെ ദുരിതത്തിൽ കൊണ്ടെത്തിക്കാനും സാധിക്കാറുണ്ട്. എങ്കിലും ശനിയുടെ നല്ല വശം അധികമാരും ശ്രദ്ധിക്കാറില്ലെന്ന് മാത്രം.
ശനിയുടെ വക്രഗതി സഞ്ചാരം ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. രണ്ടര വര്‍ഷം കൂടുമ്പോഴുമാണ് ശനി രാശി മാറ്റുന്നത്. ഇപ്പോഴിതാ 30 വര്‍ഷങ്ങള്‍ക്ക് ശേഷം വ്യാഴത്തിന്റെ രാശിയായ മീനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 2027 ജൂണ്‍ വരെ ഈ രാശിയില്‍ തന്നെയാണ് ശനി സ്ഥിതി ചെയ്യുന്നത്. ഡിസംബര്‍ 11- വരെ ശനി വക്രഗതിയില്‍ ഉണ്ടാവും. അത് ആർക്കൊക്കെ ഗുണകരമാവും എന്ന് നോക്കാം.
കര്‍ക്കിടകം രാശി: ശനി വക്രഗതിയില്‍ സഞ്ചരിക്കുന്നത് ഇവർക്ക് ഗുണമാവും. ഇവർക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാനും ഇത് കാരണമാവും. ഇവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാൻ ഈ യോഗം സഹായിക്കും. കരിയറിൽ പലവിധ മാറ്റങ്ങൾ ഉണ്ടാവും. ഓരോ യാത്രകളും ഓരോ അവസരങ്ങളായി മാറും. എല്ലാ വെല്ലുവിളികളും മറികടന്നു കൊണ്ട് ഇവർ ജീവിതത്തിൽ വച്ചടി വച്ചടി കയറും. ദീർഘകാലമായി അലട്ടിയിരുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമാവും.
മകരം രാശി: ഇവർക്ക് പൊന്നും പണവും ഒഴുകി വരും . ശനി ശക്തനായതിനാല്‍ ഇക്കൂട്ടരുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവും. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍, അഥവാ പ്രമോഷൻ അടക്കമുള്ള കാര്യങ്ങൾക്ക് സാധ്യത ഏറെയാണ്. ജോലി തേടി നടക്കുന്നവർക്ക് എന്തുകൊണ്ടും അനുകൂല സമയമാണ്. മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കും. ഇക്കൂട്ടർക്ക് വിദേശ യാത്രക്കുള്ള യോഗമുണ്ടാവും.
മേടം രാശി: ശനിയുടെ വക്രഗതി ഇവരെ തുണയ്ക്കും. ഏഴരശനിയുടെ ആദ്യഘട്ടവും മേടം രാശിക്കാരുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ട് വരും. തൊഴില്‍ മേഖലയില്‍ ഇവർക്ക് ഗുണകരമായ കാര്യങ്ങൾ ഏറെയുണ്ടാവും. അനാവശ്യ ചിലവുകള്‍ കുറയ്ക്കുന്നതിനും സാധിക്കും.തൊഴില്‍ സംബന്ധമായി നിലനിന്നിരുന്ന എല്ലാ ആശങ്കകള്‍ക്കും പരിഹാരം കാണാൻ കഴിയും. ജീവിതത്തിൽ എല്ലാ ഇവരുടെ ആഗ്രഹത്തിന് അനുസരിച്ച് നടക്കും.












Click it and Unblock the Notifications