ശനി ഈ രാശിക്കാരെ പനപോലെ വളർത്തും; ഇവർക്ക് പണത്തിന് ഒരു കുറവുമുണ്ടാവില്ല, ആഡംബരം തേടിയെത്തും!
ഭാരതീയ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും കൂടിച്ചേരലും കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന സവിശേഷ അവസരങ്ങൾ തന്നെയാണ്. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരുന്നതായി നമുക്ക് കാണാം. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ വേണം സമീപിക്കാൻ.
എന്നാൽ രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന്? അങ്ങനെ ചോദിച്ചാൽ ഒരിക്കലുമല്ല. അതിനെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങൾ വേറെയുമുണ്ട് എന്നതാണ് വാസ്‌തവം. ഓരോ രാശിക്കാരുടെയും നിയോഗം പോലെ പലതും അവരുടെ ജീവിതത്തിൽ നടക്കുമെന്നത് തീർച്ചയാണ്, അതൊരു പക്ഷെ ഇത്തരം യോഗങ്ങൾ കൊണ്ട് മാത്രമായിരിക്കില്ല എന്ന പ്രത്യേകതയുണ്ട്.

ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഒരു ഗ്രഹങ്ങളിൽ ഒന്നായാണ് ശനിയെ കണക്കാക്കുന്നത്. കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം വഹിക്കുന്ന ഒന്നാണ് ഇതെന്നും ഓർക്കേണ്ടതുണ്ട്. മന്ദഗതിയിലുള്ളതും എന്നാൽ സ്ഥിരവുമായ സ്വാധീനത്തിന് പേരുകേട്ട ഈ ഗ്രഹം പലപ്പോഴും ഒരേപോലെ ബഹുമാനിക്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന ഒന്ന് കൂടിയാണ്. ഇതിന്റെ രാശിമാറ്റവും വളരെ പ്രാധാന്യത്തോടെ എല്ലാവരും വീക്ഷിക്കാറുണ്ട്.
ശനിയുടെ രാശിമാറ്റത്തെ മാത്രം പ്രതീക്ഷയോടെയും ഭയത്തോടെയും കാണേണ്ടതില്ല എന്നാണ് പറഞ്ഞു വരുന്നത്. ശനിയെന്നത് ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഗ്രഹമാണെന്ന് നേരത്തെ പറഞ്ഞല്ലോ. അതുപോലെ തന്നെ വളരെയധികം ഗുണങ്ങൾ നൽകാൻ കഴിയുന്ന ശനിക്ക് ചിലപ്പോഴൊക്കെ നിങ്ങളെ ദുരിതത്തിൽ കൊണ്ടെത്തിക്കാനും സാധിക്കുക പതിവാണ്.
ശനി ഗ്രഹം ആളൊരു കഠിന ഹൃദയൻ ആണെങ്കിലും ചില രാശിക്കാരോട് പ്രിയം കുറച്ചധികമാണ്. ഒരിക്കലും ശനിയുടെ ദോഷ ദൃഷ്‌ടി ഇക്കൂട്ടരിൽ പതിയാറില്ലെന്നതാണ് ഏറ്റവും പ്രത്യേകത. അതിനാൽ തന്നെ ശനി കൃപയാൽ ഇവർക്ക് വൻ പുരോഗതിയും നേട്ടങ്ങളും വന്നുചേരുകയും ഇക്കൂട്ടരുടെ ജീവിതം മാറി മറിയുകയും ചെയ്യുമെന്ന് നോക്കിയാൽ നമുക്ക് കാണാം. ശനിയുടെ പ്രിയപ്പെട്ട രാശിയാവുക എന്നത് ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നാണ്.
സാധാരണഗതിയിൽ വ്യക്തികളുടെ കർമ്മങ്ങൾക്കനുസരിച്ചു ഫലം നൽകുന്ന ഒരു ഗ്രഹമാണ് ശനി. അതായത് ഒരു വ്യക്തിയുടെ കർമ്മത്തിനനുസരിച്ച് ശനി നീതിയും ധർമ്മവും നടപ്പാക്കുമെന്ന് അർത്ഥം. അതുകൊണ്ടുതന്നെ ശനിയെ പലർക്കും വളരെയധികം ഭയമാണ്. മാത്രമല്ല തെറ്റ് ചെയ്യുന്നവർ മാത്രമേ ശനിയെ ഭയക്കേണ്ടതുള്ളൂ എന്ന കാര്യത്തിൽ പലർക്കും ധാരണയില്ല.
കണ്ടശനി, ഏഴരാണ്ട ശനിയുടെ സമയത്ത് ഓരോ വ്യക്തിക്കും ശനിയുടെ മോശ മുഖം അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. പലപ്പോഴും നമ്മൾ വ്യക്തികളുടെ മോശം സമയത്തെ പ്രതിനിധീകരിക്കാൻ ഈ വാക്കുകൾ ഉപയോഗിക്കുന്നത് കാണാറുണ്ട്. ഈ സമയത്ത് ഒരാൾക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ ഒക്കെ നേരിടേണ്ടി വരാറുണ്ട്. അത്തരത്തിൽ കുറച്ച് രാശികളെ കുറിച്ചറിയാം.
ഇടവം രാശി: ശനിയുടെ കൃപ എപ്പോഴും ഈ രാശിക്കാർക്ക് ചുറ്റും ഉണ്ടാവും. ഇടവ രാശിയുടെ അധിപൻ ശുക്രനാണ്. ശുക്രനും ശനിയും തമ്മിലുള്ള സൗഹൃദം ഈ രാശിക്കാർക്ക് ശുഭ ഫലങ്ങളും നൽകാൻ ശേഷിയുള്ളതാണ്. സുപ്രധാന നേട്ടമായി ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും കൂടുതൽ മുന്നേറ്റങ്ങളും സാധ്യമാണ്.
തുലാം രാശി: ജ്യോതിഷ പ്രകാരം തുലാം ശനിയുടെ ഉച്ച രാശിയാണ്. തുലാം രാശിക്കാരുടെ ജാതകത്തിൽ ശനി മറ്റൊരിടത്ത് ഗുണകരമായ ഗ്രഹവുമായി ഇരിക്കുകയാണെങ്കിൽ അത് ഇവർക്ക് കൂടുതൽ ശുഭ ഫലങ്ങൾ നൽകുമെന്നതാണ് പ്രത്യേകത. ഈ രാശിക്കാർക്ക് ഒരിക്കലും ദീർഘകാലം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
മകരം രാശി: ശനി ദേവന്റെ പ്രിയ രാശികളിൽ ഒന്നാണ് മകരം. കാരണം ഈ രാശിയുടെ അധിപൻ ശനി തന്നെയാണ്. അതുകൊണ്ടുതന്നെ മകരത്തിൽ ഏഴര ശനി ഉണ്ടായാലും കാര്യമായ ബുദ്ധിമുട്ടുകൾ ഇവർക്ക് അനുഭവിക്കേണ്ടി വരാറില്ല. മകരം രാശിക്കാർ ശനിദേവനെ ആരാധിച്ചാൽ ശനിദോഷത്തിൽ നിന്ന് പെട്ടെന്ന് മുക്തി നേടാൻ സാധിക്കും. കരിയറിലും ജീവിതത്തിലും ഇവർക്ക് നേട്ടങ്ങൾ ഉറപ്പാണ്.
കുംഭം രാശി: ശനിയ്ക്ക് പ്രിയപ്പെട്ട രാശികളിൽ പെട്ട മറ്റൊരു രാശിയാണ് കുംഭം. ഈ രാശിയുടെ അധിപനും ശനി തന്നെയാണ്. കുംഭം രാശിക്കാരോട് ശനി എപ്പോഴും ദയ കാണിക്കാറുണ്ട്. അവർക്ക് ഒരിക്കലും പണത്തിന് ഒരു കുറവുമുണ്ടാവാറില്ല. കൂടാതെ ഇവരെ തേടി ആഡംബരം എത്തും. ജീവിത സാഹചര്യം മെച്ചപ്പെടുകയും ചെയ്യും.












Click it and Unblock the Notifications