ശനിക്ക് മറ്റൊരു മുഖം കൂടിയുണ്ട്; പണം കൊണ്ട് ആറാടും, ഇന്നത്തെ ദിവസം വേറെ ലെവൽ, ഈ രാശിക്കാരാണോ?
വേദ ജ്യോതിഷത്തിൽ ശനി കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം വഹിക്കുന്ന ഒന്നാണ്. മന്ദഗതിയിലുള്ളതും എന്നാൽ സ്ഥിരവുമായ സ്വാധീനത്തിന് പേരുകേട്ട ഈ ഗ്രഹം പലപ്പോഴും ഒരേപോലെ ബഹുമാനിക്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന ഒന്നാണ്. കാരണം ശനിയുടെ സ്വാധീനം ജാതകകാരന്റെ ജീവിതത്തിൽ ഞെട്ടിക്കുന്ന മാറ്റങ്ങൾ കൊണ്ട് വരാൻ സഹായിക്കുന്ന ഒന്ന് കൂടിയാണ്.
മനുഷ്യന്റെ ജീവിതത്തിലുടനീളം സുപ്രധാന പങ്ക് വഹിക്കുന്നവയാണ് ഗ്രഹങ്ങൾ. അത്തരത്തിൽ ശനി ഗ്രഹം നീതിയുടെ ഒരു ഗ്രഹമാണ്. നിങ്ങളുടെ കർമ്മത്തിനോ പ്രവൃത്തികളോ അനുസരിച്ച് ഇത് നിങ്ങൾക്ക് ഫലം നൽകുന്നു. അതുകൊണ്ട് കൂടിയാണ് ശനിയെ ആളുകൾ ഇത്ര കണ്ട് ഭയക്കുന്നത്. സാധാരണ വ്യക്തികളെ പക്വതയിലേക്ക് നയിക്കുന്ന വലിയ ജീവിത മാറ്റങ്ങൾ സംഭവിക്കുമ്പോൾ അതിന് ചുക്കാൻ പിടിക്കുന്നത് ശനിയാണ്.

നിങ്ങളുടെ കഠിനാധ്വാനത്തിനും സമഗ്രതയ്ക്കും ശനി കൃത്യമായ പ്രതിഫലം നൽകുന്നു, എന്നാൽ നിങ്ങളുടെ മുൻകാല പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ പോസിറ്റീവോ നെഗറ്റീവോ ആയി നൽകുന്നതിലും ഈ ഗ്രഹത്തിന് പങ്കുണ്ട്. രണ്ടര വർഷത്തെ സമയമാണ് ശനിക്ക് ഒരു രാശിയിൽ നിന്നും മാറാനായി വേണാട്. എല്ലാവരുടെയും ജീവിതത്തില്‍ ശനിദശ ഉണ്ടാകും എന്നാണ് വിശ്വാസം.
എല്ലാവരോടും ഇല്ലെങ്കിലും ചില രാശിക്കാരോട് ശനിക്ക് പ്രിയം ഏറെയായിരിക്കും. അതുകൊണ്ടുതന്നെ അവരിൽ ഒരിക്കലും ശനിയുടെ ദോഷ ദൃഷ്‌ടി പതിയാൻ സാധ്യതയുമില്ല. ശനി കൃപയാൽ ഇവർക്ക് വൻ പുരോഗതിയും നേട്ടങ്ങളും വന്നുചേരും. ഇക്കുറി ശനിയുടെ ദോഷങ്ങൾ കൂടാതെ നല്ല ഫലങ്ങൾ കിട്ടുമെന്ന് ഉറപ്പുള്ള ചില രാശികൾ ഏതൊക്കെയെന്ന് നോക്കാം.
ഇടവം രാശി: ശനി കൃപ എപ്പോഴും ലഭിക്കുന്ന രാശിക്കാരാണിവർ. ഇവരുടെ അധിപൻ ശുക്രനാണ്. ശുക്രനും ശനിയും തമ്മിലുള്ള സൗഹൃദം ഇവർക്ക് നല്ല നേട്ടങ്ങളാവും നൽകുക. ജീവിത നിലവാരത്തിൽ ഇവർക്ക് ഉയർച്ചയുണ്ടാവും. സാമ്പത്തിക കാര്യങ്ങളിലും മുന്നേറ്റം പ്രതീക്ഷിക്കാം. മാനസികമായി നല്ല സന്തോഷമായിരിക്കും ഇവർക്ക് ഉണ്ടാവുക.
തുലാം രാശി: ശനിയുടെ ഉച്ച രാശിയാണ് തുലാം എന്നത് പലർക്കും അറിയില്ല. ഈ രാശിക്കാരുടെ ജാതകത്തിൽ ശനി മറ്റൊരിടത്ത് ഗുണകരമായ ഗ്രഹവുമായി ഇരിക്കുകയാണെങ്കിൽ കൂടുതൽ ശുഭ ഫലങ്ങൾ നൽകുമെന്നതാണ് ഏറ്റവും വലിയ കാര്യം. അത് ഈ രാശിക്കാരുടെ സകല ബുദ്ധിമുട്ടുകളെയും അകറ്റാൻ സഹായിക്കും. മാത്രമല്ല സാമ്പത്തികമായി നല്ല മുന്നേറ്റം ഇവർക്കുണ്ടാവും, കരിയറിലും വളർച്ച വന്നുചേരും.
മകരം രാശി: ശനിയുടെ പ്രിയ രാശികളിൽ ഒന്നായി കണക്കാക്കുന്നതാണ് മകരവും. ശനിയാണ് ഇവരുടെ അധിപൻ എന്നത് കൊണ്ട് തന്നെ ഒരൽപ്പം നേട്ടങ്ങൾ ഇവർക്ക് അധികമായി ലഭിക്കാനുമിടയുണ്ട്. മകരത്തിൽ ഏഴര ശനി ഉണ്ടായാലും ഇവർക്ക് കാര്യമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറില്ല. ബിസിനസിലും ജോലിയിലും ഇക്കൂട്ടർക്ക് നല്ല ഫലങ്ങൾ ലഭിക്കും.
കുംഭം രാശി: ശനി ദേവന്റെ പ്രിയ രാശികളിൽ പെട്ട മറ്റൊന്നാണ് കുംഭം. ഇവരുടെ അധിപനും ശനിയായതിനാൽ ഇവരെ ദോഷങ്ങൾ പൊതുവെ അലട്ടാറില്ല. കുംഭ രാശിക്കാർക്ക് ഒരിക്കലും പണത്തിന് കുറവ് വരാറില്ല എന്നതാണ് മറ്റൊരു കാര്യം. കരിയറിൽ ഇവർ വളരെ ഉത്സാഹത്തോടെ പ്രവർത്തിക്കുകയും നല്ല നേട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യും.












Click it and Unblock the Notifications