Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്രതീക്ഷിത ധനനേട്ടം, കുടുംബത്തോടൊപ്പം യാത്രയ്ക്ക് സാധ്യത; നല്ല വാർത്ത വരും, ഈ രാശിക്കാരാണോ?

ജ്യോതിഷം അനുസരിച്ച് അശുഭകരമായ ഗ്രഹങ്ങളിൽ ഒന്നായാണ് ശനിയെ കണക്കാക്കുന്നത്. എന്നാൽ ശനിയാവട്ടെ കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഗ്രഹമാണെന്ന് പലർക്കും അറിയില്ല. അതുകൊണ്ട് തന്നെയാണ് ശനിയുടെ യഥാർത്ഥ ശക്തിയും ശേഷിയും മനസിലാക്കാതെ നാം പലരും അതിനെ ഭീതിയോടെ നോക്കി കാണുന്നത്.

പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ശനി സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് മാത്രമായിരിക്കും നല്ല ഗുണങ്ങൾ നൽകുക. അതിനർത്ഥം കുറുക്ക് വഴികൾ പരീക്ഷിക്കുന്നവരോട് ശനി കനിയില്ല, പകരം കഠിനാധ്വാനം നടത്തുന്നവരാവും ശനിയുടെ മാനസപുത്രൻമാർ.

astronewshasarajayogam

ഹോളി ദിനത്തിൽ ശനി സവിശേഷമായ ശശ് രാജയോഗം സൃഷ്‌ടിക്കും എന്നതാണ് പ്രധാനപ്പെട്ടൊരു കാര്യം. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങളാവും ലഭിക്കുക. പതിവിൽ നിന്ന് വിപരീതമാണ് ഇത്തവണത്തെ ഹോളി. കാരണം ഈ വർഷത്തെ ഹോളി ദിനത്തിൽ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണത്തോടൊപ്പം ഗ്രഹങ്ങളുടെ സ്ഥാനമാറ്റം കാരണം നിരവധി രാജയോഗങ്ങളാണ് രൂപപ്പെട്ടത്.

കർമ്മങ്ങളുടെ ഫലം കൃത്യമായി നൽകുന്ന ശനി നിലവിൽ അതിന്റെ യഥാർത്ഥ ത്രികോണ രാശിയിലാണ് നിലകൊള്ളുന്നത്. ഇത്തവണ ശനി നന്നായി തന്നെ കനിയും. പഞ്ചമഹാപുരുഷ രാജയോഗം രൂപപ്പെടുന്നതിനാൽ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങളാവും ഹോളിക്ക് ശേഷം ലഭിക്കുക. ഇക്കുറി ഏതൊക്കെ രാശിക്കാരെയാണ് ആ ഭാഗ്യം കാത്തിരിക്കുന്നത് എന്ന് നോക്കാം.

ഇടവം രാശി: ഈ രാശിക്കാർക്ക് എല്ലാ മേഖലകളിലും തിളക്കമാർന്ന വിജയവും സാമ്പത്തിക നേട്ടവും കൈവരാനുള്ള സാധ്യതയുണ്ട്. ശനിയുടെ അനുഗ്രഹത്താൽ നിങ്ങൾക്ക് സാമ്പത്തിക നേട്ടം ലഭിക്കുവാനും കഴിയും. എവിടെങ്കിലും കുടുങ്ങിയ പണം തിരികെ ലഭിക്കാനുള്ള സാധ്യതയുമുണ്ട്, കരിയറിൽ ചില സുപ്രധാന തീരുമാനങ്ങൾ എടുക്കുകയും ജയിക്കുകയും ചെയ്യും. ആത്മവിശ്വാസം വർധിക്കും. അപ്രതീക്ഷിത ധനലാഭം വന്നുചേരും.

കുംഭം രാശി: ഈ രാജയോഗം നല്ല സ്വാധീനം ആയിരിക്കും ഇവർക്ക്. ശനിയുടെ കൃപയാൽ ഇവർക്ക് എല്ലാ മേഖലകളിലും വലിയ വിജയവും സാമ്പത്തിക നേട്ടവും ലഭിക്കും. കുടുംബത്തോടൊപ്പം നിങ്ങൾക്ക് നല്ല സമയം ചെലവഴിക്കാനുള്ള യോഗമുണ്ടാവും. ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മുട്ട് നിങ്ങൾക്ക് ഉണ്ടാവും. ആത്മീയതയിലേക്ക് കൂടുതൽ ചായ്‌വുള്ള ആളായി മാറും.

മിഥുനം രാശി: ഈ രാശിക്കാർക്കും രാജയോഗം സന്തോഷം നൽകും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ പുനരാരംഭിക്കും. നിങ്ങൾക്ക് എല്ലാ മേഖലയിലും വലിയ വിജയം നേടാൻ കഴിയും. ബിസിനസിൽ ലാഭത്തിന് സാധ്യത, അത് ഒരുപക്ഷേ നിങ്ങൾ പ്രതീക്ഷിക്കുന്നതിനും മുകളിൽ ആയിരിക്കും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായും യാത്രയ്ക്ക് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+