ഈ രാശിക്കാരുടെ പ്രണയബന്ധം കൂടുതൽ ശക്തമാവും; ജോലിയിൽ നല്ല മുന്നേറ്റം ഉറപ്പാണ്, വരുമാനം ഇരട്ടിയാവും!
വേദ ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ ഇടയ്ക്കിടെ രാശിയും ഗ്രഹവും മാറ്റുകയും അതിലൂടെ ശുഭകരമായ രാജയോഗങ്ങൾ സൃഷ്‌ടിക്കുകയും ഒക്കെ ചെയ്യുകയും ഉണ്ടായിരുന്നു. ഇതിന്റെ ഫലം മനുഷ്യജീവിതത്തിലും ലോകത്തിൽ എല്ലായിടത്തും ഒക്കെ കാണാൻ കഴിയും. ജൂൺ 24ന് ചന്ദ്രൻ മിഥുന രാശിയിൽ പ്രവേശിക്കുമെന്നാണ് കരുതുന്നത്. അവിടെ വ്യാഴവും സൂര്യനും ഇപ്പോൾ തന്നെ സ്ഥിതി ചെയ്യുന്നുണ്ട് എന്നതാണ് പ്രത്യേകത.
ചന്ദ്രൻ സൂര്യനുമായി സംയോജിച്ച് ശശി ആദിത്യ രാജയോഗം സൃഷ്‌ടിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയുമെന്നതാണ് പ്രത്യേകത. ഇവർക്ക് കരിയറിലും ബിസിനസിലും പുരോഗതി കൈവരിക്കാൻ കഴിയുമെന്നതാണ് കാര്യം. ഇത്തരത്തിൽ ഏത് രീതിയിൽ ആണെങ്കിലും നല്ല നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും.

മേൽ പറഞ്ഞ ശശി ആദിത്യ രാജയോഗം ജ്യോതിഷത്തിൽ ഒരു പ്രധാന യോഗമാണ്, ഇത് ചന്ദ്രനും (ശശി) സൂര്യനും (ആദിത്യ) ഒരു ജാതകത്തിൽ ഒരുമിച്ച് ശുഭ സ്ഥാനങ്ങളിൽ വരുമ്പോൾ രൂപപ്പെടുന്ന സവിശേഷമായ യോഗങ്ങളിൽ ഒന്നാണ്. ഈ യോഗം പ്രസ്‌തുത വ്യക്തിയുടെ ജീവിതത്തിൽ വിജയം, ഐശ്വര്യം, ബുദ്ധിശക്തി, ധനം, ആരോഗ്യം എന്നിവ കൊണ്ടുവരുന്നതായി കരുതപ്പെടുന്നു, മാത്രമല്ല അവരുടെ ജീവിതം മുന്നേറുകയും ചെയ്യും.
ചന്ദ്രനും സൂര്യനും ഒരേ രാശിയിൽ അല്ലെങ്കിൽ പരസ്‌പരം ശുഭ ഭാവങ്ങളിൽ (കേന്ദ്രം: 1, 4, 7, 10 അല്ലെങ്കിൽ ത്രികോണം: 5, 9) സ്ഥിതി ചെയ്യുമ്പോൾ ഈ യോഗം രൂപപ്പെടുന്നു. ചന്ദ്രനും സൂര്യനും ശുഭഗ്രഹങ്ങളുടെ ദൃഷ്‌ടിയിലോ സംയോഗത്തിലോ ആയിരിക്കണം. ഇവ ദുർബലമോ പാപഗ്രഹങ്ങളുടെ സ്വാധീനത്തിലോ ആയിരിക്കരുത് എന്നതാണ് പ്രധാനം.
ഈ യോഗമുള്ളവർക്ക് ജോലി, ബിസിനസ്, അല്ലെങ്കിൽ സാമൂഹിക മേഖലകളിൽ വിജയവും പ്രശസ്‌തിയും ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും സ്ഥിരമായ വരുമാനം ലഭിക്കുകയും ചെയ്യും. നേതൃത്വ ശേഷി, ബുദ്ധിശക്തി, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ വർധിക്കുകയും ചെയ്യുമെന്നതാണ് പ്രധാന കാര്യം. സാധാരണയായി ശശി ആദിത്യ യോഗം ശശ രാജയോഗവുമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ, ശശ രാജയോഗം ശനിയുമായി ബന്ധപ്പെട്ടതാണ്.
അതേസമയം ശശി ആദിത്യ യോഗം ആവട്ടെ ചന്ദ്രനും സൂര്യനും ചേർന്നാണ് രൂപപ്പെടുന്നത്. ഈ യോഗത്തിന്റെ ഫലങ്ങൾ ജാതകത്തിലെ മറ്റ് ഗ്രഹങ്ങളുടെ സ്ഥാനം, ദശ, അന്തർദശ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാമെങ്കിലും നല്ല നേട്ടങ്ങളാവും ചില രാശിക്കാർക്ക് ലഭിക്കുക. ഇക്കുറി ഏതൊക്കെ രാശികൾക്ക് ഈ യോഗം ഗുണകരമാവും എന്ന് നോക്കാം.
ധനു രാശി: ഈ സവിശേഷമായ രാജയോഗം ധനുരാശിക്കാർക്ക് ഊർജ്ജസ്വലമായ ദിവസങ്ങൾ നൽകും. കരിയറിൽ പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം, അനാവശ്യ ചെലവുകൾ ഒഴിവാക്കുക. കടം മുഴുവൻ വീടും. ഇവരുടെ പ്രണയജീവിതം സന്തോഷകരമായിരിക്കും. ഒപ്പം ശക്തമായി തുടരുകയും ചെയ്യും.
മിഥുനം രാശി: ശശി ആദിത്യ യോഗം ഈ രാശിക്കാർക്ക് ജോലിസ്ഥലത്ത് പുരോഗതി ഉണ്ടാവാൻ സഹായിക്കും. ഇവർക്ക് സഹപ്രവർത്തകരുമായുള്ള ബന്ധം മെച്ചപ്പെടും. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം, പക്ഷേ അതിനുള്ള ആസൂത്രണം അനിവാര്യം. കുടുംബജീവിതത്തിൽ നല്ല രീതിയിൽ സന്തോഷവും സമാധാനവും വന്നുചേരും. ധാരാളം യാത്രകൾ ചെയ്യാനുള്ള അവസരവും ഇക്കൂട്ടർക്ക് ഉണ്ടാവും.
കന്നി രാശി: സവിശേഷമായ ശശി ആദിത്യ യോഗം മൂലം ഇവരുടെ ജീവിതം സ്ഥിരതയുള്ളതായിരിക്കും. ജോലിസ്ഥലത്ത് അംഗീകാരം ലഭിക്കാം. സാമ്പത്തിക തീരുമാനങ്ങൾ ശ്രദ്ധയോടെ എടുക്കുക. പ്രണയജീവിതത്തിൽ ചെറിയ തെറ്റിദ്ധാരണകൾ ഉണ്ടായാലും സംസാരിച്ച് പരിഹരിക്കാൻ കഴിയും. ജോലിയിൽ പ്രമോഷൻ ഉൾപ്പെടെ സാധ്യത.












Click it and Unblock the Notifications