ഈ രാശിക്കാർക്ക് കുടുംബ സ്വത്ത് ലഭിക്കും; ദാമ്പത്യ ജീവിതത്തിൽ സന്തോഷം, പണം കൊണ്ട് ആറാടും!
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം ഒരു പുതുമയുള്ള കാര്യമല്ല. കൃത്യമായ ഇടവേളകളിൽ ഇത് നടക്കാറുണ്ട്. ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന സംഭവ വികാസങ്ങൾ ഒരുപക്ഷേ ജീവിതം തന്നെ മാറ്റിമറിക്കും. അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം മൂലമാണെന്ന് പറയാം.
എല്ലാ ഗ്രഹങ്ങൾക്കും ഈ വിഷയത്തിൽ ഒരു പൊതുസ്വഭാവമുണ്ട്. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല താനും. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ട് മാത്രമാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരുമ്പോൾ നല്ല മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റുന്ന പതിവുണ്ട്. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. എന്നാൽ അവ ഒരിക്കലും ഒരുപോലെ ആയിരിക്കില്ല. എല്ലാവർക്കും അറിയാവുന്നത് പോലെ ഗ്രഹങ്ങളിൽ ശനിയെ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമായിട്ടാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്.
ജ്യോതിഷത്തിൽ അശുഭകരമായ ഗ്രഹങ്ങളിൽ ഒന്നായാണ് ശനിയെ പലപ്പോഴും കണക്കാക്കുന്നത്. ശനിയാവട്ടെ കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്നാണ്. പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമാണ് ഇതിന്റെ രീതികൾ. ശനി സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് മാത്രമാണ് ഗുണങ്ങൾ നൽകാറുള്ളത്.
നിലവിൽ ശനി മീന രാശിയിൽ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ഇപ്പോഴിതാ ശനി വ്യാഴവുമായി സംയോജിച്ച് ശതങ്ക യോഗം സൃഷ്‌ടിക്കാൻ ഒരുങ്ങുകയാണ്. ജൂലൈ 31ന് രാത്രി 10:09ന് ശനി പരസ്‌പരം 100 ഡിഗ്രിയിൽ ആയിരിക്കും. അതിലൂടെയാണ് സവിശേഷമായ ശതങ്ക യോഗം രൂപപ്പെടുന്നത്. ഇതിന്റെ രൂപീകരണം കാരണം മൂന്ന് രാശിക്കാർക്ക് എല്ലാ മേഖലയിലും വലിയ വിജയം ഉറപ്പാണ്. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
മകരം രാശി: ഇവർക്ക് പല മേഖലകളിലും വലിയ വിജയം നേടാൻ കഴിയും. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലി പൂർത്തിയാക്കാനുള്ള അവസരമാണ് ഇത്. ജീവിതത്തിലെ നിർണായക പ്രതിസന്ധികളിൽ നിന്ന് ആശ്വാസം ലഭിക്കും. ആരോഗ്യപരമായി ഈ സമയം വളരെ നല്ലതാണ്. ബിസിനസ് മേഖലയിൽ ലാഭത്തിന്റെ സാധ്യത വർധിക്കും. ബിസിനസുസ്സുമായി ബന്ധപ്പെട്ട് ഒരുപാട് യാത്ര ചെയ്യേണ്ടി വരും. അത് ഭാവിയിൽ ഇവർക്ക് ഗുണം ചെയ്യും. കുട്ടികളുമായി ആത്മബന്ധം വർധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും വരും.
ഇടവം രാശി: ശനി-വ്യാഴ ശതങ്കയോഗം വളരെ ഭാഗ്യകരമായി തന്നെ ഇവർക്ക് വന്ന് ഭവിക്കും. ഈ യോഗം ഇവർക്ക് പല മേഖലകളിലും മുന്നേറ്റം നൽകും. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ നന്നായി പൂർത്തിയാക്കും. ശനി പിന്നോക്കാവസ്ഥയിലായതിനാൽ ഇവർക്ക് നല്ല ഫലങ്ങൾ ലഭിക്കും. വ്യാഴം സമ്പത്തിന്റെ ഭാവത്തിൽ നിൽക്കുന്നത് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾക്കുള്ള സാധ്യതയാണ് കാണിക്കുന്നത്. ഇവർക്ക് സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി ലഭിക്കുകയും വരുമാനം വർദ്ധിക്കും. ഇക്കൂട്ടർക്ക് പല മേഖലകളിലും വിജയം കൈവരിക്കാൻ സാധിക്കും.
കുംഭം രാശി: ഇവർക്ക് ശതങ്ക യോഗം സന്തോഷം നൽകും. ഈ രാശിയിൽ ഏഴര ശനിയുടെ അവസാന ഘട്ടവും നടക്കുന്ന സമയമാണ് ഇത്. ഈ സാഹചര്യത്തിൽ കാര്യങ്ങളെല്ലാം ഇവർക്ക് ശുഭകരമായിരിക്കും. എല്ലാ മേഖലകളിലും വിജയസാധ്യത ഉറപ്പാണ്. പണം വന്നൊഴുകും. കുടുംബവുമായി ഒരുമിച്ച് സന്തോഷകരമായ സമയം ചെലവഴിക്കാൻ കഴിയും. ഇവരുടെ സമ്പാദ്യശീലം വർധിക്കും. വിദേശ വ്യാപാരത്തിൽ നിന്ന് നല്ല ലാഭം ലഭിക്കാനുള്ള സാധ്യത കാണുന്നുണ്ട്. കുടുംബ സ്വത്ത് ലഭിക്കാനുള്ള ശക്തമായ സാധ്യത തെളിയുന്നുണ്ട്.












Click it and Unblock the Notifications