ശനിയും ശുക്രനും ചേർന്നാൽ വൻ നേട്ടം; സമ്പത്ത് കുത്തനെ ഉയരും, ജോലിയിൽ പ്രമോഷൻ, പ്രണയം പൂത്തുലയും!
സാധാരണഗതിയിൽ ഗ്രഹങ്ങളുടെ രാശിമാറ്റം ഒരു പുതുമയുള്ള കാര്യമല്ല. അത് അടിക്കടി സംഭവിക്കുന്നൊരു സംഗതി മാത്രമാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം മൂലമാണ്. അല്ലെങ്കിൽ ഇത്തരം ഗ്രഹങ്ങളുടെ സംക്രമണം മൂലമാണ്.
പ്രധാനമായും ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണ്. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ടാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്. വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റും. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും.

പൊതുവെ അശുഭകരമായ ഗ്രഹങ്ങളിൽ ഒന്നായാണ് ശനിയെ എല്ലാവരും കണക്കാക്കുന്നത്. എന്നാൽ സത്യമെന്തെന്നാൽ ശനി, കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്ന് തന്നെയാണ്. പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ശനി സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് നല്ല ഗുണങ്ങൾ ആയിരിക്കും നൽകുക.
മറുവശത്ത് ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുള്ള ഗ്രഹമാണ് ശുക്രൻ. ശുക്രനിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും എല്ലാ രാശികളിലും സ്വാധീനം ചെലുത്തുന്ന കാര്യമാണ്. പൊതുവേ ഭാഗ്യദായകനായ ഗ്രഹമാണെന്നാണ് വിശ്വാസം. ജീവിതത്തിൽ ശുക്രൻ തെളിഞ്ഞുവെന്നാണ് നല്ല കാലം വരുമ്പോൾ നമ്മളൊക്കെ പറയാറുള്ളത്. അതുകൊണ്ട് തന്നെ മറ്റ് ഗ്രഹങ്ങളിൽ നിന്ന് ശുക്രനും വ്യത്യസ്‌തനല്ല.
ഈ രണ്ട് ഗ്രഹങ്ങൾക്കും അവയുടേതായ നേട്ടങ്ങളും പ്രത്യേകതകളും ഒക്കെയുണ്ട്. ജ്യോതിഷം അനുസരിച്ച് ശനിയും ശുക്രനും 100 ഡിഗ്രി കോണിൽ സഞ്ചരിക്കുകയാണ് അതിലൂടെ ഷടാങ്ക യോഗം ഉണ്ടാവുകയും ചെയ്യും. ഡിസംബർ 13 ന് രാവിലെ 6:41ന് ശനിയും ശുക്രനും പരസ്‌പരം 100 ഡിഗ്രിയിൽ എത്തുകയും അതിലൂടെ ഷടാങ്ക യോഗം ഉണ്ടാവുകയും ചെയ്യും.അത് വഴി ചില രാശിക്കാർക്ക് ലഭിക്കും നല്ല ചില നേട്ടങ്ങൾ. അവ എന്തൊക്കെയെന്നും ഏതൊക്കെ രാശിക്കാർക്ക് ഇത് കിട്ടുമെന്നും അറിയാം.
ചിങ്ങം രാശി: ഈ രാശിയിൽ ജനിച്ചവർക്ക് ശുക്ര-ശനി ഷടാങ്ക യോഗം എന്നിവ ഗുണകരമായിരിക്കും. ഈ രാശിയുടെ നാലാം ഭാവത്തിലെ ശുക്രൻ ഭൗതിക സുഖങ്ങൾ നൽകുകയും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ കൊണ്ട് വരികയും ചെയ്യും. നിങ്ങളുടെ കുടുംബത്തോടൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കാനും യാത്ര പോവാനും സാധിക്കും. കരിയറുമായി ബന്ധപ്പെട്ട് ദീർഘദൂര യാത്രകൾ നടത്തുകയും നേട്ടങ്ങൾ കൊയ്യുകയും ചെയ്യും.
കന്നി രാശി: ഈ രാശിയിൽ ജനിച്ചവർക്ക് എല്ലാം ഗുണകരമാവും. ഇഷ്‌ടം അനുസരിച്ച് ജോലി ചെയ്യാൻ ഇവർക്ക് കഴിയും. ആത്മീയതയോട് നിങ്ങൾക്ക് കൂടുതൽ താൽപ്പര്യമുണ്ടാവും. തൊഴിലിലുള്ളവർക്ക് നിരവധി പുതിയ അവസരങ്ങൾ കണ്ടെത്താനാവും. ഇവരുടെ ബിസിനസ് നന്നായി നടക്കും, ഔട്ട്‌സോഴ്‌സിംഗ് ഇവർക്ക് പുതിയ വരുമാന സ്രോതസുകൾ ഉണ്ടാവും. ദാമ്പത്യത്തിലും പ്രണയത്തിലും ഇവർ വിജയിക്കുക തന്നെ ചെയ്യും.
മകരം രാശി: ഇവർക്ക് ശുക്ര-ശനി ഷടാങ്ക യോഗം പല തരത്തിൽ നേട്ടമാകും. പല ദീർഘകാല ആഗ്രഹങ്ങളും പൂർത്തീകരിക്കപ്പെടും. നിറഞ്ഞ സാമ്പത്തിക നേട്ടത്തിന് നിരവധി സാധ്യത. ആഗ്രഹം പോലെ വിദേശത്ത് ജോലി ചെയ്യാനുള്ള അവസരം വരും. ഇവരുടെ സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. ബിസിനസിനും ഗണ്യമായ ലാഭം കൊണ്ടുവരാൻ സാധിക്കും. ഇവരുടെ കഠിനാധ്വാനവും പരിശ്രമവും ധാരാളം പണം സമ്പാദിക്കാൻ ഉപകരിക്കും. ഇവരുടെ പ്രണയ ജീവിതം പൂത്തുലയും.












Click it and Unblock the Notifications