സവിശേഷമായ ഷടാങ്ക യോഗം വരുന്നു; 30 വർഷത്തിന് ശേഷം, പ്രണയം പൂവണിയും, പണം കുമിഞ്ഞുകൂടും..!
ഗ്രഹങ്ങളുടെ രാശിമാറ്റം ഒരു പുതുമയുള്ള കാര്യമല്ല. അത് അടിക്കടി സംഭവിക്കുന്നൊരു സംഗതി മാത്രമാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം മൂലമാണ്. അല്ലെങ്കിൽ ഇത്തരം ഗ്രഹങ്ങളുടെ സംക്രമണം മൂലമാണ്.
പ്രധാനമായും ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണ്. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ടാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്.

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റും. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. ജ്യോതിഷത്തിൽ ശനിയെ ഏറ്റവും ശക്തമായ ഗ്രഹങ്ങളിൽ ഒന്നായി കണക്കാക്കുന്നു. എന്നാൽ അതിൽ തന്നെ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ് ശനി.
അങ്ങനെയുള്ളപ്പോൾ അതിന്റെ സ്വാധീനം 12 രാശികളിലും നീണ്ടുനിൽക്കും എന്നതാണ് പ്രത്യേകത. ശനി നിലവിൽ മീന രാശിയിൽ നേർരേഖയിലൂടെയാണ് സഞ്ചരിക്കുന്നത്. 2027 ജൂൺ വരെ ശനി ഈ രാശിയിൽ തുടരുമെന്നതാണ് പ്രത്യേകത. കൂടാതെ ഒന്നോ അല്ലെങ്കിൽ മറ്റൊരു ഗ്രഹവുമായോ സംയോജനം സൃഷ്‌ടിക്കുന്നത് തുടരും.
ഡിസംബർ 23ന് ശനി ബുധനുമായി സംയോജിച്ച് സവിശേഷമായ ഷടാങ്ക യോഗം ഉണ്ടാക്കി കഴിഞ്ഞു. ധനു രാശിയിൽ ബുധനുമായുള്ള ശനിയുടെ ഷടാങ്ക യോഗം ചില രാശിക്കാർക്ക് അത്യധികം ഗുണം ചെയ്യും. ഇവർക്ക് സാമ്പത്തികമായും സാമൂഹികമായും പല നേട്ടങ്ങളും കൊണ്ട് വരികയും മറ്റ് പല നേട്ടങ്ങളും തേടി വരികയും ചെയ്യും. ഏതൊക്കെ രാശിക്കാർക്ക് നേട്ടങ്ങൾ ലഭിക്കുമെന്നും എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാവുമെന്നും നോക്കാം.
ധനു രാശി: ഈ രാശിക്കാർക്ക് ഷടാങ്കയോഗം വളരെയധികം ഗുണകരമാവും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ഇത് അവരുടെ ജീവിതത്തിൽ സന്തോഷം നൽകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ക്രമേണ ലഘൂകരിക്കാൻ സാധിക്കും. പല ആഗ്രഹങ്ങളും നിറവേറ്റും. ബുധൻ ഈ രാശിയുടെ ലഗ്ന ഭാവത്തിലും ശനി നാലാം ഭാവത്തിലും സ്ഥിതിചെയ്യുന്നു. തൽഫലമായി ഈ രാശിക്കാർക്ക് ഭൗതിക നേട്ടങ്ങൾക്ക് സാധിക്കും.
മകരം രാശി: ബുധൻ-ശനി ഷടാങ്ക യോഗം വളരെ അനുകൂലമായി മാറും. ഈ രാശിക്കാരുടെ പല ആഗ്രഹങ്ങളും നിറവേറ്റാനുള്ള അവസരമാണ് ഇത്. നിങ്ങൾക്ക് സ്വയം വികസനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവും. കരിയറിന്റെ കാര്യത്തിൽ നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെട്ടേക്കാം. ഒരു പ്രധാന ഉത്തരവാദിത്തം തേടി വരും. പുതിയ വരുമാന സ്രോതസ്സുകൾ ഇവർക്ക് മുൻപിൽ തുറക്കും. നിങ്ങളുടെ പ്രണയ ജീവിതവും നല്ലതായിരിക്കും. പ്രണയം പൂത്തുലയും.
ചിങ്ങം രാശി: ഈ രാശിക്കാർക്ക് ശനി-ബുധൻ സംയോഗം പല തരത്തിൽ നിർണായകമാകും. ബുധൻ ഈ രാശിയുടെ നാലാം ഭാവത്തിലാണ് നിലകൊള്ളുന്നത്. തൽഫലമായി ഈ രാശിയിൽ ജനിച്ചവർക്ക് ഭൗതിക സുഖങ്ങൾ അനുഭവപ്പെടാനുള്ള ഏറെ സാധ്യതകളുണ്ട്. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതകളുണ്ട് തൊഴിൽ നേട്ടങ്ങൾക്കും സാധ്യത. ജോലിക്കായി യാത്ര ചെയ്യേണ്ടി വന്നേക്കാം. ഈ കാലയളവിൽ നിക്ഷേപിക്കുന്നത് ഗുണകരമാവും. കുടുംബത്തിൽ സന്തോഷവും സമാധാനവും.












Click it and Unblock the Notifications