Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവന്റെ പിന്തുണ ഈ രാശിക്കാർക്ക് എന്നുമുണ്ടാവും; പെട്ടെന്നുള്ള സാമ്പത്തിക നേട്ടം ഉറപ്പ്, വിവാഹവും നടക്കും!

ഹിന്ദുമത പ്രകാരം ഏറ്റവും പ്രബലനായ ദൈവങ്ങളിൽ ഒരാളാണ് ശിവൻ. ദേവന്മാരുടെ ദേവനായ മഹാദേവൻ പലപ്പോഴും ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്ന വ്യക്തി കൂടിയാണ്. സാധാരണക്കാരുമായി ചേർന്ന് നിൽക്കുന്ന ശിവൻ ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമാണ്. സൃഷ്‌ടി, സ്ഥിതി, സംഹാരം എന്നിവ നടത്തുന്ന പ്രപഞ്ചത്തിലെ ത്രിമൂർത്തികളിൽ സംഹാരത്തിന്റെ ദേവനായാണ് ഭഗവാൻ ശിവൻ അറിയപ്പെടുന്നത്.

പരബ്രഹ്മ മൂർത്തിയാണ് ശിവൻ. വിശ്വാസപ്രകാരം, സൃഷ്‌ടി, സ്ഥാനം, സംഹാരം, തിരോധാനം, അനുഗ്രഹം തുടങ്ങിയ പഞ്ചകൃത്യങ്ങൾ നിർവ്വഹിക്കുന്നത് ശിവനാണ്. അതിനാൽ ശിവനെ 'പഞ്ചവക്ത്രൻ' (അഞ്ചു മുഖങ്ങൾ ഉള്ളവൻ) എന്നും വിളിക്കുന്നു. ശിവന്റെ പത്നി പാർവ്വതിയാണ്. ശിവൻ പരമാത്മാവായും, ഉപാസ്യദൈവമായും, മഹാദേവനായും ശിവശക്തിയായും ഒക്കെ ആരാധിക്കപ്പെടുന്നു.

shivaastro

ശിവൻ മൂന്ന് കണ്ണുകളോടെയും (തൃക്കണ്ണ്), ചന്ദ്രകല ജടയിൽ, ഗംഗയെ ശിരസിൽ വഹിക്കുന്നവനും, രുദ്രാക്ഷമാല, മുണ്ഡമാല എന്നിവ അണിഞ്ഞവനും കൂടിയാണ്. പാർവ്വതി, ഗണേശൻ, കാർത്തികേയൻ എന്നിവരാണ് ശിവന്റെ കുടുംബാംഗങ്ങൾ. ശിവൻ അർത്ഥത്തിൽ മംഗളകരമായതും, സ്നേഹവും, ദയയും സംഹാരയുഗമും പ്രതിനിധീകരിക്കുന്ന ദേവനുമാണ്.

അതുകൊണ്ട് തന്നെ ശിവൻ കനിഞ്ഞാൽ ജീവിതം രക്ഷപ്പെടും. എന്തെന്നാൽ ശിവൻ നിങ്ങളുടെ ജീവിതാഭിലാഷങ്ങൾ ഒക്കെയും നിറവേറ്റുകയും ആഗ്രഹങ്ങൾ സഫലീകരിക്കുകയും ഒക്കെ ചെയ്യുമെന്നതാണ് പ്രത്യേകത. ശിവൻ തുനിഞ്ഞിറങ്ങിയാൽ സംഹരിക്കുകയും ചെയ്യുമെന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണല്ലോ.

ഈ പറഞ്ഞത് പോലെ ശിവ ഭഗവാന് എല്ലാം കൊണ്ടും പ്രിയപ്പെട്ട ചില രാശികളുണ്ട് ജ്യോതിഷത്തിൽ. വേദ ജ്യോതിഷ പ്രകാരം ശിവൻ തന്നോട് ചേർത്ത് വയ്ക്കുന്ന ഈ രാശികൾക്ക് ഒരുകാലത്തും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരില്ല. അവരെ സംബന്ധിച്ച് ഏറ്റവും നല്ല ജീവിതവും മറ്റ് കാര്യങ്ങളും ഒക്കെ ലഭിക്കാനും ഈ രാശികൾ ഇടയാക്കും. ഏതൊക്കെയാണ് ആ രാശികളെന്നും നേട്ടങ്ങൾ എന്തൊക്കെയെന്നും നോക്കാം.

മേടം രാശി: ഈ രാശിയിൽ ജനിച്ചവർക്ക് ശിവന്റെ പ്രത്യേക അനുഗ്രഹം തന്നെ ഉണ്ടാകും. ശിവന്റെ അനുഗ്രഹത്താൽ, ഈ രാശിയിൽ ജനിച്ചവർക്ക് പ്രശ്‌നങ്ങളിൽ നിന്ന് പെട്ടെന്ന് മോചനം ലഭിക്കുകയും എല്ലാ ശ്രമങ്ങളിലും നല്ല വിജയം നേടുകയും ചെയ്യുമെന്ന പ്രത്യേകത കൂടിയുണ്ട്. ശിവന്റെ നല്ല ദൃഷ്‌ടി ഉള്ളതിനാൽ മേടരാശിക്കാർക്ക് കരിയറിലും ബിസിനസിലും വിജയംഉറപ്പാണ്. ഇവർ ശിവനെ ആരാധിച്ചാൽ നേട്ടം സുനിശ്ചിതം.

ഇടവം രാശി: ഭഗവാൻ ശിവന്റെ പ്രിയപ്പെട്ട രാശികളിൽ ഒന്നാണ് ഇടവം. ഈ രാശിക്കാർക്ക് ശിവന്റെ പ്രത്യേക കൃപ ഉള്ളതിനാൽ, ജീവിതത്തിൽ എല്ലാത്തരം ഭൗതിക സുഖങ്ങളും ലഭിക്കുമെന്നത് തീർച്ചയാണ്. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനുള്ള സാഹചര്യം ഒരുങ്ങുകയും ശമ്പളം കുതിച്ചുയരുകയും ഒക്കെ ചെയ്യും. ഇവരുടെ സാമ്പത്തിക സ്ഥിതി ഏറ്റവും മികച്ചതാണ്. നേട്ടങ്ങൾ ഇവർക്ക് പിന്നാലെ വരും.

കർക്കടക രാശി: ഇവരുടെ അധിപൻ ചന്ദ്രനാണ്, ശിവൻ തലയിൽ വഹിക്കുന്ന ചന്ദ്രൻ തന്നെ. ഈ രാശിയിൽ ജനിച്ച ആളുകൾക്ക് ശിവനെ ആരാധിക്കുന്നതിലൂടെ ബഹുമാനവും പ്രശസ്‌തിയും ലഭിക്കുമെന്ന് തന്നെ വിശ്വസിക്കപ്പെടുന്നു. ഇവരുടെ സാമ്പത്തിക സ്ഥിതിയും ശക്തമാണ്. അതിനാൽ തന്നെ വേണ്ടത്, അല്ലെങ്കിൽ ആഗ്രഹിക്കുന്നത് പോലെ ഇവരുടെ ജീവിതത്തിൽ നടക്കും. ഇവരുടെ വിവാഹത്തിനുള്ള യോഗവും ഇതിനോടൊപ്പം തന്നെ തെളിയും.

കുംഭം രാശി: ശിവന്റെ പ്രിയപ്പെട്ട രാശികളിൽ ഒന്നാണ് ഇവർ. കുംഭത്തിന്റെ അധിപനാണ് ശനിദേവൻ. ഈ രാശിക്കാർ ശിവന് പ്രിയപ്പെട്ടവരുമാണ്. കുംഭം രാശിക്കാർ സത്യസന്ധരും മറ്റുള്ളവർക്ക് നന്മ ചെയ്യുന്നവരുമാണ്. അതിനാൽ, ശിവൻ അവരിൽ സന്തുഷ്‌ടനാകുകയും ജീവിതത്തിൽ വളരെയധികം ബഹുമാനം, സന്തോഷം, സമൃദ്ധി എന്നിവ അനുഭവിക്കുകയും ചെയ്യുന്നു. അവർക്ക് നല്ല ജോലി, ബിസിനസ്സിൽ നല്ല ലാഭം എന്നിവയ്ക്ക് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+