ശിവയോഗം തേടി വരും ഈ രാശിക്കാരെ; കടം കൊടുത്ത പണം തിരികെ കിട്ടും, വിദേശത്ത് നല്ല ജോലി ലഭിക്കും!
ജ്യോതിഷത്തിൽ സാധാരണയായി ഗ്രഹങ്ങളുടെ സ്ഥാനമാറ്റങ്ങളും അവയുടെ പരസ്‌പര ബന്ധങ്ങളും പല പ്രത്യേക യോഗങ്ങൾക്കും കാരണമാകാറുണ്ട് എന്നതാണ് യാഥാർഥ്യം. അത്തരത്തിൽ ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്ന ഒന്നാണ് സവിശേഷമായ ശിവയോഗം. ജൂൺ 24 മുതൽ രൂപംകൊള്ളുന്ന ഈ ശുഭയോഗം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ജ്യോതിഷികൾ തന്നെ പറയുന്നത്.
ദൃക് പഞ്ചാംഗം പറയുന്നത് അനുസരിച്ച്, ഈ വർഷത്തെ ശിവയോഗം ജൂൺ 24 ന് രാവിലെ 10:23 ന് ആരംഭിച്ച് 2026 ജൂൺ 25 ന് രാവിലെ 10:54 വരെ നീണ്ടുനിൽക്കും. ഈ യോഗത്തിന്റെ ഫലങ്ങൾ ചില രാശിചിഹ്നങ്ങളിൽ പ്രത്യേകിച്ചും ദൃശ്യമാകും എന്നതാണ് മറ്റൊരു പ്രധാന കാര്യം. അതൊരിക്കലും എല്ലാ രാശികളെയും ഒരുപോലെ ആയിരിക്കില്ല സ്വാധീനിക്കുക.

എന്നാൽ തൊഴിൽ, ധനം, കുടുംബജീവിതം, സാമൂഹിക അംഗീകാരം എന്നിവയിൽ മികച്ച പുരോഗതി നേടാൻ ഈ കാലയളവ് സഹായകമാകും എന്നതാണ് മറ്റൊരു കാര്യം. പ്രത്യേകിച്ച് മൂന്ന് രാശിക്കാർക്ക് ശിവയോഗത്തിന്റെ അനുഗ്രഹം ഏറ്റവും കൂടുതൽ ലഭിക്കുമെന്നാണ് വിശ്വാസം. ഏതൊക്കെയാണ് ആ രാശികളെന്നും എന്തൊക്കെ ഗുണങ്ങളെന്നും നോക്കാം.
ഇടവം രാശി
വരാനിരിക്കുന്ന ശിവയോഗത്തിന്റെ ഏറ്റവും വലിയ ഗുണഫലം ലഭിക്കാൻ പോകുന്ന രാശികളിൽ ഒന്നാണ് ഇടവം രാശിയിൽ ജനിച്ചവർ. ഇക്കൂട്ടരുടെ ഏറെക്കാലമായി തടസപ്പെട്ടിരുന്ന പദ്ധതികൾ വീണ്ടും മുന്നോട്ട് പോകും. തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കാനും സ്ഥാനക്കയറ്റത്തിന് സാധ്യത വർധിക്കാനും സാധ്യതയുണ്ട് എന്നതാണ് മറ്റൊരു കാര്യം. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ കരാറുകളും സാമ്പത്തിക നേട്ടങ്ങളും ലഭിക്കും.
ഇവരുടെ കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കുമെന്നതും മറ്റൊരു കാര്യമാണ്. ഭൂമി, വീട്, വാഹനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകാനും സാധ്യതകൾ ഏറെയാണ്. കൂടാതെ നിങ്ങൾ മുൻപ് നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് മികച്ച വരുമാനം ലഭിക്കാനും സാധ്യതയുണ്ട്.
ചിങ്ങം രാശി
ശിവയോഗം മൂലം നേട്ടമുണ്ടാവുന്ന മറ്റൊരു രാശിയാണ് ഇത്. ചിങ്ങം രാശിക്കാർക്ക് ഈ യോഗം ആത്മവിശ്വാസവും വിജയവും നൽകും. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവുകൾ അംഗീകരിക്കപ്പെടുകയും പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കുകയും ചെയ്യുന്നത് ശുഭ സൂചനയാണ്. മത്സര പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും തയ്യാറെടുക്കുന്നവർക്ക് എന്തുകൊണ്ടും അനുകൂല സമയമാണ്.
ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. മുൻപ് കുടുങ്ങിക്കിടന്ന പണം തിരിച്ചുകിട്ടാൻ എല്ലാവിധ സാധ്യതയുണ്ട്. അത് മിക്കവാറും ആർക്കെങ്കിലും നിങ്ങൾ കടമായി നൽകിയ പണം ആയിരിക്കാം. കുടുംബാംഗങ്ങളിൽ നിന്ന് പിന്തുണ ലഭിക്കുകയും ദാമ്പത്യ ജീവിതത്തിൽ സന്തോഷം വർധിക്കുകയും ചെയ്യുമെന്നതും പ്രധാന വിഷയമാണ്. ഈ രാശിക്കാർക്ക് സാമൂഹിക രംഗത്ത് ബഹുമാനവും അംഗീകാരവും കൂടുതലായി ലഭിക്കും.
ധനു രാശി
ഇത്തവണ ധനു രാശിക്കാർക്ക് ശിവയോഗം ഭാഗ്യത്തിന്റെ വാതിലുകൾ തുറക്കുന്ന കാലഘട്ടമായിരിക്കും. പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച സമയമാണ്. വിദേശ യാത്ര, വിദേശത്ത് നല്ല ശമ്പളമുള്ള തൊഴിൽ, ഉയർന്ന പഠനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂല വാർത്തകൾ ലഭിച്ചേക്കാം.
മാത്രമല്ല ഈ രാശിക്കാർ വരുമാന മാർഗങ്ങൾ വർധിക്കുകയും സാമ്പത്തിക സ്ഥിരത കൈവരിക്കുകയും ചെയ്യും. കൂടാതെ പലപ്പോഴും ആത്മീയ കാര്യങ്ങളിൽ കൂടുതൽ താൽപര്യം ഉണ്ടാകുകയും മനസ്സമാധാനം ലഭിക്കുകയും ചെയ്യുമെന്നതാണ് മറ്റൊരു കാര്യം. കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കാനും സാധ്യതയുണ്ട്.
(ജ്യോതിഷ ഫലങ്ങൾ ഗ്രഹനിലകളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലുള്ള പൊതുവായ പ്രവചനങ്ങളാണ്. വ്യക്തികളുടെ ജനനസമയവും ജാതകഘടകങ്ങളും അനുസരിച്ച് ഫലങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം)














Click it and Unblock the Notifications