Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംബര്‍ നേട്ടങ്ങള്‍ പിന്നാലെയുണ്ട്, വരുമാനം ഇരട്ടിയാകും; ഈ രാശിക്കാര്‍ക്ക് സമ്പത്ത് കൊണ്ട് ആറാട്ട്

astro

ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഏറ്റവും ആകാംക്ഷയോടെ നോക്കിക്കാണുന്ന ഒന്നാണ് ഗ്രഹങ്ങളുടെ രാശിമാറ്റം. ഓരോ വ്യക്തിയുടെ ജീവിതത്തിലും ഇത് കാര്യമായ മാറ്റങ്ങളും ഫലങ്ങളും സൃഷ്ടിക്കും. ഇപ്പോഴിതാ 100 വര്‍ഷങ്ങള്‍ക്ക് ശേഷം മീനരാശിയില്‍ ഗ്രഹങ്ങളുടെ മഹാസംയോഗം നടക്കുകയാണ്. ഇതോടൊപ്പം ബുധനും സൂര്യനും ഈ സമയത്ത് മീന രാശിയില്‍ തുടരുകയാണ്. നാളെ മാര്‍ച്ച് 22ന് ചന്ദ്രന്‍ സംക്രമിച്ച് മീന രാശിയില്‍ പ്രവേശിക്കും. ഈ മാറ്റങ്ങല്‍ ചിലരുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും.

നാല് രാജയോഗങ്ങള്‍

നാല് രാജയോഗങ്ങള്‍

ഈ സമയത്ത് നാല് യോഗങ്ങളാണ് രൂപപ്പെടുക. ഗജകേസരി യോഗം, നീചഭംഗ യോഗം, ബുദ്ധാദിത്യ യോഗം, ഹന്‍സ് യോഗം എന്നിവയാണ് ആ നാല് രാജയോഗങ്ങള്‍. നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ നാല് രാജയോഗങ്ങളുടെ ഒരു മഹത്തായ സംയോഗം രൂപപ്പെടുന്നത്. ഇത് ചില രാശിക്കാരെ സംബന്ധിച്ച് വലിയ മാറ്റങ്ങള്‍ക്കത് കാരണമായേക്കും. ഈ രാശിക്കാര്‍ക്ക് അടിപൊളി സമയമാണ് സൃഷ്ടിക്കുക. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം

ഇടവം രാശിക്കാര്‍ക്ക് ശുഭം

ഇടവം രാശിക്കാര്‍ക്ക് ശുഭം

ഈ നാല് മഹായോഗങ്ങളുടെ കൂടിച്ചേരല്‍ ഇടവം രാശിക്കാര്‍ക്ക് ഏറ്റവും ശുഭകരമായ സമയമാണ് സൃഷ്ടിക്കുക. ഈ സമയത്ത് വലിയ പുരോഗതി കൈവരിക്കാന്‍ സാധിക്കും.ധനലാഭമുണ്ടാക്കും. സാമ്പത്തികമായി നിങ്ങള്‍ പ്രതീക്ഷിക്കാത്ത കുതിച്ചുചാട്ടമുണ്ടാകും. നിങ്ങള്‍ പ്രതീക്ഷിക്കാത്ത സ്രോതസുകളില്‍ നിന്ന് വരുമാനം ഉണ്ടാകും. പണ്ട് നിക്ഷേപിച്ചത് ഇപ്പോള്‍ ഗുണം ചെയ്യും. തൊഴില്‍ രംഗത്തും പുരോഗതിയുണ്ടാകാനുള്ള സാധ്യതയുണ്ട്.

മിഥുനം രാശിക്കാര്‍ക്ക് വിജയം

മിഥുനം രാശിക്കാര്‍ക്ക് വിജയം

മിഥുനം രാശിക്കാര്‍ക്ക് ഈ സമയത്ത് വിജയത്തിന്റെ നാളുകളാണ്. തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള അവസരമുണ്ടാകും. ജോലിയില്‍ പ്രമോഷന്‍, ശമ്പള വര്‍ദ്ധവന്, സ്ഥലം മാറ്റം എന്നിവയ്ക്ക് സാധ്യത കാണുന്നുണ്ട്. അധികാരം ഭരണം എന്നിവയുമായി ബന്ധപ്പെട്ട് ജോലികള്‍ ഉണ്ടാകും, ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. സാമ്പത്തികമായി അഭിവൃദ്ധി കൈവരിക്കും.

കന്നിക്കാര്‍ക്ക് സുവര്‍ണദിനങ്ങള്‍

കന്നിക്കാര്‍ക്ക് സുവര്‍ണദിനങ്ങള്‍

കന്നി രാശിക്കാരെ സംബന്ധിച്ച് ജീവിതത്തില്‍ ഏറ്റവും സുവര്‍ണദിനങ്ങളാണ്. ഒപ്പം വന്‍ ധനലാഭവും വിജയവും ഉണ്ടാകും. ജീവിതത്തില്‍ സന്തോഷവും സമ്പത്തും വര്‍ദ്ധിക്കും. പ്രതീക്ഷിക്കാത്ത വലിയൊരു ബിസിനസ് ഇടപാടി ലഭിക്കാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. പങ്കാളിത്തത്തില്‍ നടത്തുന്നവയ്ക്ക് വിജയം കണ്ടെത്താന്‍ സാധിക്കും. ദാമ്പത്യ ജീവിതം പ്രണയം എന്നിവ മികച്ചതായി തുടരും.

കുംഭം രാശിക്കാര്‍ക്ക് അശ്വാസത്തിന്റെ നാളുകള്‍

കുംഭം രാശിക്കാര്‍ക്ക് അശ്വാസത്തിന്റെ നാളുകള്‍

ഇനിയും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ തുടങ്ങിയില്ലേ, ഇല്ലെങ്കില്‍ അറിയണം ഇക്കാര്യങ്ങള്‍


ഈ സമയം കുംഭം രാശിക്കാര്‍ക്ക് ആശ്വാസത്തിന്റെ നാളുകളാണ്. ജീവിതത്തില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും. ഭാഗ്യം എന്നും നിങ്ങളുടെ കൂടെയുണ്ടാകും. പ്രതീക്ഷിച്ച ജോലിയും സൗഭാഗ്യങ്ങളും നിങ്ങളെ തേടിയെത്തും. കര്‍മ്മങ്ങളില്‍ വിജയമുണ്ടാകും. പ്രതീക്ഷിച്ച കാര്യങ്ങളൊക്കെ ജീവിത്തില്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+