ശുക്രനും ബുധനും അവിട്ടത്തിലേക്ക്; ഭാഗ്യം ഈ രാശിക്കാർക്ക് ചുറ്റും വട്ടമിട്ട് പറക്കും, പുതിയ വീടും കാറും വാങ്ങും
ജ്യോതിഷത്തിൽ പറയുന്നത് അനുസരിച്ച് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാര്യമാണ്. അതിപ്പോൾ ഏത് രീതിയിലും ആവാം എന്ന് മാത്രമാണ് കാര്യം. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും ഉണ്ടാവുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ല.
വേദ ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുള്ള ഗ്രഹമാണ് ശുക്രൻ. ശുക്രനിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും എല്ലാ രാശികളിലും സ്വാധീനം ചെലുത്തുന്ന കാര്യമാണ്. പൊതുവേ ഭാഗ്യദായകനായ ഗ്രഹമാണെന്നാണ് വിശ്വാസം. ജീവിതത്തിൽ ശുക്രൻ തെളിഞ്ഞുവെന്നാണ് നല്ല കാലം വരുമ്പോൾ നമ്മളൊക്കെ പറയാറുള്ളത്. മറ്റ് ഗ്രഹങ്ങളിൽ നിന്ന് ശുക്രനും പക്ഷേ വ്യത്യസ്‌തനല്ല.

അതുപോലെ ജ്യോതിഷം അനുസരിച്ച് ഭൂതങ്ങളുടെ ഗുരു എന്നറിയപ്പെടുന്ന ശുക്രനെ ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നതെന്ന് നേരത്തെ പറഞ്ഞല്ലോ. ശുക്രൻ ജീവിതത്തിൽ സമ്പത്തും സന്തോഷവും നൽകുന്നു എന്നാണ് പറയപ്പെടുന്നത്. ഇതോടൊപ്പം, സുഖം, ആഡംബരം, സ്നേഹ-ആകർഷണം, വിവാഹം, ദാമ്പത്യ സന്തോഷം എന്നിവയും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.
കൂടാതെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ നമ്മുടെ സാധാരണ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ഗ്രഹമാണ്. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ട് പണ്ട് മുതൽക്കേ. ബുധൻ സമം ബുദ്ധി എന്നാണത്. മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ്.
അടുത്തിടെ, കൃത്യമായി പറഞ്ഞാൽ ജനുവരി 31ന് ശുക്രനും ബുധനും നക്ഷത്ര മാറ്റം നടത്തിയിരിക്കുകയാണ്. രണ്ടു ഗ്രഹങ്ങളും അവിട്ടം നക്ഷത്രത്തിലേക്കാണ് ചെന്ന് എത്തിയിരിക്കുന്നത്. ഫെബ്രുവരി 7 വരെ ബുധൻ ഈ നക്ഷത്രത്തിലും ഫെബ്രുവരി 11 വരെ ശുക്രൻ ഈ നക്ഷത്രത്തിലും തുടരും എന്നതാണ് പ്രത്യേകത. ഇത് 12 രാശികളിലെയും ആളുകളെ ബാധിക്കുമെങ്കിൽ ചില രാശിക്കാർക്ക് അത് നേട്ടങ്ങൾ നൽകും.
കർക്കടകം രാശി
ഇവർക്ക് വരാനിരിക്കുന്ന ഈ സമയം എന്തുകൊണ്ടും ഗുണകരമാകും. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും നല്ല പിന്തുണയും സഹകരണവും ലഭിക്കും. സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകൾ ഏറെയാണ്. ഈ സമയത്ത് ബിസിനസുകാർക്ക് അതിൽ ശോഭിക്കാൻ സാധിക്കും. അതിൽ ലാഭവും തേടി വന്നേക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും കൈവരും. ദാമ്പത്യ ജീവിതം കൂടുതൽ നന്നാവും.
മേടം രാശി
വരാനിരിക്കുന്ന ഈ മാറ്റം ഇവർക്ക് ശുക്രന്റെയും ബുധന്റെയും അനുഗ്രഹം ലഭിക്കാൻ കാരണമാവും. ഇവരുടെ ആത്മവിശ്വാസവും ഊർജ്ജവും നല്ല രീതിയിൽ തന്നെ വർധിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയേറെയാണ്. ഈ കാലയളവിൽ ബിസിനസിൽ പുരോഗതി തേടി വരും. ഇവർക്ക് മനസിൽ ആഗ്രഹിച്ച ജോലി ലഭിക്കും. ഭാഗ്യം എന്നും ഇവർക്കൊപ്പം ആയിരിക്കും. സമൂഹത്തിൽ ഇവർക്ക് ബഹുമാനവും ആദരവും ലഭിക്കുകയും ആളുകളുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്യും.
മകരം രാശി
അതുപോലെ തന്നെ ഈ രാശിക്കാർക്കും ഈ സമയം ഗുണകരമായിരിക്കും. ലഭിക്കുന്ന ഭൗതിക സുഖങ്ങൾ വർധിച്ചേക്കാം. പുതിയ വീട്, വാഹനം അല്ലെങ്കിൽ ഭൂമി വാങ്ങാനുള്ള സാധ്യത ഏറെയാണ്. കുടുംബത്തിൽ ശുഭകരമായ ചടങ്ങുകൾ നടക്കാനും ഇടയുണ്ട്. കരിയറിൽ വിജയസാധ്യത ഏറി വരികയും, അതിനൊപ്പം തന്നെ പുതിയ വരുമാന മാർഗങ്ങൾ തുറക്കാനും ഇടയുണ്ട്. ജീവിതത്തിൽ സന്തോഷവും സമാധാനവും അനുഭവിക്കാൻ യോഗമുണ്ടാവും.












Click it and Unblock the Notifications