Get Updates
Get notified of breaking news, exclusive insights, and must-see stories!

ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!

ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാര്യമാണ്. അതിപ്പോൾ ഏത് രീതിയിലും ആവാം എന്ന് മാത്രമാണ് കാര്യം. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും ഉണ്ടാവുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ല.

പ്രധാനമായും ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണെന്ന് നോക്കിയാൽ നിങ്ങൾക്ക് തന്നെ മനസിലാക്കാൻ സാധിക്കും. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല താനും. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ട് തന്നെയാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്.

shukra gochar 2026

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റുന്ന പതിവുണ്ട്. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. അത് പക്ഷേ ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും വന്ന് ഭാവിക്കുക. അങ്ങനെ വരുമ്പോൾ നമ്മൾ ഓരോ രാജയോഗത്തെയും വ്യത്യസ്‌ത രീതിയിൽ വേണം നോക്കികാണുവാൻ. കാരണം അവയുടെ ഗുണങ്ങളും അതിന് അനുസരിച്ചുള്ളത് ആയിരിക്കുമല്ലോ.

ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുള്ള ഗ്രഹമാണ് ശുക്രൻ. ശുക്രനിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും എല്ലാ രാശികളിലും സ്വാധീനം ചെലുത്തുന്ന കാര്യമാണ്. പൊതുവേ ഭാഗ്യദായകനായ ഗ്രഹമാണെന്നാണ് ശുക്രൻ എന്നാണ് വിശ്വാസം. മാത്രമല്ല ജീവിതത്തിൽ ശുക്രൻ തെളിഞ്ഞുവെന്നാണ് നല്ല കാലം വരുമ്പോൾ നമ്മളൊക്കെ പറയാറുള്ളതും. മറ്റ് ഗ്രഹങ്ങളിൽ നിന്ന് ശുക്രനും പക്ഷേ വ്യത്യസ്‌തനല്ലെന്നതാണ് മറ്റൊരു കാര്യം.

അങ്ങനെയുള്ള ശുക്രൻ അതിന്റെ രാശിയിൽ മാറ്റം വരുത്തുകയാണ് ഉടൻ തന്നെ. ഇനി വെറും നാല് ദിവസങ്ങൾ മാത്രമാണ് അതിനായി ബാക്കിയുള്ളത്. മാർച്ച് 26നാണ് ശുക്രന്റെ സംക്രമണം. മേടം രാശിയിലേക്കാണ് ശുക്രൻ പ്രവേശിക്കാൻ ഒരുങ്ങുന്നത്. ഏതൊക്കെ രാശികൾക്കാണ് ശുക്രന്റെ ​ഗുണഫലങ്ങൾ ലഭിക്കുകയെന്ന് നമുക്ക് നോക്കാം.

മിഥുനം

മിഥുനം രാശിക്കാർക്ക് ശുക്രൻ മേടം രാശിയിലേക്ക് പ്രവേശിക്കുന്നതോടെ ജീവിതത്തിലെ നല്ല ദിനങ്ങൾ തുടങ്ങുകയാണ്. വിദ്യാർത്ഥികൾക്ക് വളരെ അനുകൂലമായിട്ടുള്ള സമയമാണിത്. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. കരിയറിൽ പുരോ​ഗതി കൈവരിക്കും. പുതിയ ജോലിക്കും സാധ്യതയുണ്ട്.

കർക്കിടകം

വരാനിരിക്കുന്ന മാറ്റത്തിൽ ഈ രാശിക്കാർക്ക് ശുഭകരമായ ഫലങ്ങളാവും ശുക്രൻ നൽകുക. വലിയ സൗഭാഗ്യങ്ങൾ ഇക്കൂട്ടരുടെ ജീവിതത്തിലുണ്ടാകും. ബിസിനസിൽ പുരോ​ഗതി കൈവരിക്കാൻ സാധിക്കുമെന്നതാണ് പ്രധാന കാര്യം. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതകൾ ഏറെയാണ്. ഇവരുടെ പ്രശസ്‌തി കൂടും. വിദേശത്ത് ജോലി നോക്കുന്നവർക്ക് അനുകൂല സമയമായിരിക്കും ഇത്, എങ്കിലും നടപടികൾ വൈകും.

ചിങ്ങം

ഈ രാശിക്കാർക്ക് മാർച്ച് 26 മുതൽ കരിയറിൽ വളരെയധികം ഉയർച്ചയുണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഒക്കെ നിലനിൽക്കും. ജോലിസ്ഥലത്ത് എല്ലാം കൊണ്ടും പ്രശംസിക്കപ്പെടും. മേലുദ്യോ​ഗസ്ഥരിൽ നിന്ന് അം​ഗീകാരം നേടാനാവുകയും ചെയ്യും. കൃത്യതയോടെ ജോലികൾ പൂർത്തിയാക്കാൻ ഇവർക്ക് സാധിക്കും.

മകരം

മകരം രാശിക്കാർക്ക് ശുക്രൻ മേടം രാശിയിലേക്ക് പ്രവേശിക്കുന്നതോടെ ജീവിതത്തിൽ അനുകൂല ഫലങ്ങളാണ് ഉണ്ടാവുക. സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാൻ സാധ്യത ഏറെയാണ്. പുതിയ വാഹനമോ ഭൂമിയോ വാങ്ങാൻ സമയം അനുകൂലമായിരിക്കും. ജീവിതത്തിൽ എല്ലാവിധ പ്രതിസന്ധികളും അകലും.

മീനം

ഈ കാലയളവിൽ മീനക്കാർക്ക് സാമ്പത്തിക നേട്ടത്തിനുള്ള എല്ലാവിധ സാധ്യതയുമുണ്ട്. ഇവരുടെ ബന്ധങ്ങൾ കൂടുതൽ ദൃഢമായി മാറും. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ എല്ലാം പരിഹരിക്കുകയും കേസുകൾ ഉണ്ടെങ്കിൽ അത് വിജയിക്കുകയും ചെയ്യും. ഇവരുടെ ജീവിത സാഹചര്യം തന്നെ മാറിമറിയുകയും സാമ്പത്തിക നേട്ടം ഉണ്ടാവുകയും ചെയ്യും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+