Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്‌നവാഹനം മുന്നിലെത്തും, എന്ത് ചെയ്താലും ഭാഗ്യം; ഈ രാശിക്കാരുടെ ശുക്രനുദിച്ചു

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണപരമായിരിക്കും. മറ്റ് ചിലര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. പണയം, വിവാഹം, സന്തോഷം, സമ്പത്ത് എന്നിവയുടെ ഘടകമാണ് ശുക്രന്‍. ഇന്നലെ പുലര്‍ച്ചെ 5.13 ന് ശുക്രന്‍ ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയിലേക്ക് പ്രവേശിച്ചു. നവംബര്‍ 12-ന് അത്തം നക്ഷത്രത്തിലും നവംബര്‍ 24 ന് ചിത്തിര നക്ഷത്രത്തിലേക്കും ശുക്രന്‍ പ്രവേശിക്കും. ശുക്രന്റെ ഈ സഞ്ചാരമാറ്റം ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുഗ്രഹമാകുന്നത് എന്ന് നോക്കാം.

astrology

കന്നി

ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയിലേക്കുള്ള ശുക്രന്റെ പ്രവേശനം കന്നി രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ നല്‍കും. ലഗ്‌നത്തിലൂടെയാണ് ശുക്രന്‍ സഞ്ചരിക്കുന്നത്. ഇത് കന്നി രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷം വര്‍ധിക്കാന്‍ കാരണമാകും. കരിയറില്‍ വലിയ വിജയം കൊയ്യാന്‍ സാധിക്കും. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

പത്ത് മണി ചായയ്‌ക്കൊപ്പം ബിസ്‌കറ്റും ചിപ്‌സും കഴിക്കാറുണ്ടോ..? എങ്കില്‍ ഇക്കാര്യം അറിഞ്ഞിരിക്കണം
തുലാം

ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയിലേക്കുള്ള ശുക്രന്റെ പ്രവേശനം തുലാം രാശിക്കാര്‍ക്ക് അനുഗ്രഹമായിരിക്കും. തുലാം രാശിക്കാരുടെ ചെലവിന്റെ ഭവനത്തിലാണ് ശുക്രന്‍ സഞ്ചരിക്കുന്നത്. അതിനാല്‍ തന്നെ ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിച്ചേക്കാം. കുടുംബത്തില്‍ മംഗളകരമായ ചില ചടങ്ങുകള്‍ നടക്കാന്‍ സാധ്യത കാണുന്നു. പങ്കാളിക്കൊപ്പം വിനോദയാത്ര പോയേക്കാം.

വൃശ്ചികം

ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയിലേക്കുള്ള ശുക്രന്റെ പ്രവേശനം വൃശ്ചികം രാശിക്കാര്‍ക്ക് നേട്ടമായിരിക്കും. വരുമാനത്തില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. ഇക്കാലയളവില്‍ വന്‍ സമ്പത്ത് നേടാനുള്ള അവസരം കൈവരും. തിരികെ കിട്ടില്ലെന്ന് വിചാരിച്ച കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് രണ്ടിരട്ടി വരെ ലാഭം കൊയ്യാം.

ധനു

ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയിലേക്കുള്ള ശുക്രന്റെ പ്രവേശനം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. മാതാപിതാക്കള്‍ക്കും പങ്കാളിക്കൊപ്പം വിദേശയാത്രക്ക് സാധ്യത കാണുന്നു. കുടുംബാംഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്തും.

മകരം

ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയിലേക്കുള്ള ശുക്രന്റെ പ്രവേശനം മകരം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ഈ രാശിക്കാരുടെ ഭാഗ്യത്തിന്റെ ഭവനത്തിലേക്കാണ് ശുക്രന്റെ പ്രവേശനം. അതിനാല്‍ തന്നെ എന്ത് ചെയ്താലും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. പുതിയ വാഹനം വാങ്ങിക്കും. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളുടെ കൈയിലെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് മോചനം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+