ഇതൊക്കെയാണ് ശരിക്കും രാജയോഗം; ശുക്രൻ തെളിയും, വിദേശയാത്രയും കൈനിറയെ പണവും! ഈ രാശിക്കാരോ?
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ കൂടിച്ചേരലും അവ മൂലമുണ്ടാകുന്ന പ്രത്യേക യോഗങ്ങൾക്കും വളരെ അധികം പ്രാധാന്യമാണ് കൽപ്പിച്ചിരിക്കുന്നവയാണ്. പൊതുവെ ഗ്രഹങ്ങളും നക്ഷത്രങ്ങളും കാലാകാലങ്ങളിൽ അവയുടെ ചലനങ്ങൾ മാറുമെന്നതാണ് അറിയേണ്ട കാര്യം. അവ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചില മാറ്റങ്ങൾക്ക് കാരണമാവും എന്നാണ് വിലയിരുത്തൽ. അങ്ങനെയുള്ള മാറ്റങ്ങൾ വരുമ്പോൾ നമ്മുടെ ജീവിതത്തിന് പുതിയ ഭാവം തന്നെ കൈവരുക പതിവാണ്.
അതിനാൽ പലരും രാജയോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുക എന്നത് സാധാരണയായി നടക്കുന്ന കാര്യമാണ്. എന്നാൽ അതൊന്നും ശരിക്കും നമ്മുടെ കൈയിലല്ല. ഗ്രഹങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ രീതിയിലാണ് സഞ്ചരിക്കുന്നതും മുന്നോട്ട് പോവുന്നതും. അതുകൊണ്ട് തന്നെ അവ ഏതൊക്കെ യോഗങ്ങൾ കൊണ്ടുവരുമെന്നോ എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്നോ നമുക്കൊരിക്കലും പറയാൻ കഴിയില്ലെന്നതാണ് വാസ്‌തവം.

സാധാരണക്കാരായ ആളുകൾ ഇത്തരം ഗ്രഹങ്ങളുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വെറുതെ ഒന്നുമല്ല, അതിന്റെ പ്രാധാന്യവും സവിശേഷതയും കണ്ടറിഞ്ഞിട്ടും അനുഭവിച്ചറിഞ്ഞിട്ടും തന്നെയാണ്. ഇവയൊക്കെ നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ കൂടി ഓർത്തിട്ടാണ് എല്ലാവരും ഇതിനെ പ്രതീക്ഷിക്കുന്നത് എന്നും പറയാം. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമാണ്.
അത് മാത്രമല്ല ചില ഗ്രഹങ്ങൾ സാധാരണരീതിയിൽ രാശി മാറുമ്പോഴും അത് പോലെ തന്നെ മാറ്റങ്ങൾ ചില രാശിക്കാരെ തേടി എത്തുക എന്ന പതിവുണ്ട്. അത്തരത്തിൽ സവിശേഷമായ മാറ്റമാണ് ഇനി വരാനിരിക്കുന്നത്. ഡിസംബർ രണ്ടാം വാരത്തിലാണ് ഇത് സംഭവിക്കുന്നത്. ശരിക്കും പറഞ്ഞാൽ ഈ മാറ്റം സംഭവിച്ചിട്ട് ദിവസം രണ്ടായി.
ശുക്രൻ ഈ മാസത്തിന്റെ തുടക്കം വരെ വൃശ്ചിക രാശിയിലാണ് ഉണ്ടായിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ ഡിസംബർ 9ന് ശുക്രൻ താക്കേട്ട നക്ഷത്രത്തിൽ പ്രവേശിച്ചു. ഡിസംബർ 20 വരെ ഈ നക്ഷത്രത്തിൽ തുടരും. ഈ നക്ഷത്രത്തിന്റെ അധിപനാണ് ബുധൻ എന്ന് പലർക്കും അറിയില്ല. തൽഫലമായി ശുക്ര രാശി മാറ്റം ചില രാശിക്കാർക്ക് ഭയങ്കരമായ ഭാഗ്യം നൽകു. ഈ രാശിക്കാരുടെ ജീവിതം തന്നെ ശുക്രൻ മാറ്റിതരും എന്നും പറയപ്പെടുന്നു.
മീനം രാശി: ശുക്രന്റെ രാശി മാറ്റം ഇവർക്ക് ഗുണകരമായി ഭവിക്കും. ശുക്രൻ നിങ്ങളുടെ രാശിയുടെ ഒമ്പതാം ഭാവത്തിലേക്ക് സഞ്ചരിക്കുന്നതിനാൽ ഈ സമയത്ത് ജോലിയിൽ നേട്ടങ്ങൾ ഉറപ്പാണ്. നിങ്ങൾക്ക് സ്വദേശത്തും വിദേശത്തും യാത്ര ചെയ്യാൻ സാധിക്കും. കൂടാതെ പെട്ടെന്നുള്ള കരിയർ ഉയർച്ചയും പുതിയ അവസരങ്ങളും നിങ്ങളുടെ പുരോഗതിയിലേക്കുള്ള പാതയാവും തുറക്കുക. ഈ സമയത്ത് സ്വത്തുമായി ബന്ധപ്പെട്ട നേട്ടങ്ങളും തേടിയെത്തും. കുടുംബ സന്തോഷവും ഐക്യവും കൂടി വരുമെന്ന കാര്യത്തിൽ സംശയമേ വേണ്ട.
മിഥുനം രാശി: ഈ രാശിക്കാർക്ക് ശുക്രന്റെ സംക്രമണം അനുകൂലമായി മാറും. ഈ രാശിയുടെ ആറാം ഭാവത്തിലേക്ക് ശുക്രൻ സംക്രമിക്കും. അതിനാൽ കോടതിയുമായി ബന്ധപ്പെട്ട കേസുകളിൽ നിങ്ങൾക്ക് വിജയം ഉറപ്പാണ്. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റമോ പ്രധാനപ്പെട്ട ഉത്തരവാദിത്തമോ ലഭിക്കാൻ സാധ്യതയുണ്ട്. അപ്രതീക്ഷിത ബിസിനസ് ലാഭവും നിക്ഷേപങ്ങളിൽ നിന്നുള്ള നല്ല വരുമാനവും തേടി എത്തും. പുതിയ പദ്ധതികൾക്കും സാമ്പത്തിക തീരുമാനങ്ങൾക്കും പറ്റിയ സമയമാണ് ഇത്.
കന്നി രാശി: ശുക്ര സംക്രമണം ഇവർക്ക് നല്ലതായി മാറും. ഈ സമയത്ത് നിങ്ങളുടെ ധൈര്യവും ആദരവും കൂടി വരും. നിങ്ങൾക്ക് ചില ധീരമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. കരിയർ മാറ്റത്തിന് പറ്റിയ സമയമാണ് ഇത്, കൂടാതെ ജോലിയിൽ സ്ഥാനക്കയറ്റത്തിന് ശക്തമായ സാധ്യത. സ്വന്തമായി ബിസിനസുള്ളവർക്ക് നല്ല ലാഭം കിട്ടും. ജോലിയിലും മറ്റും നേതൃപരമായ ശേഷി പ്രകടമാക്കുകയും ചെയ്യും.












Click it and Unblock the Notifications