ശുക്രൻ ഉത്രാടത്തിലേക്ക് കയറി, ഇനി ഭാഗ്യത്തിന്റെ നാളുകൾ; ഇവരുടെ പ്രണയം പൂവണിയും, പണം വിഷയമല്ല!
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. അത് അടിക്കടി സംഭവിക്കുന്നൊരു സംഗതി മാത്രമാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് നമ്മൾ ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം പോലെയുള്ളവ മൂലമാണ്. അല്ലെങ്കിൽ ഇത്തരം ഗ്രഹങ്ങളുടെ സംക്രമണം മൂലമാണെന്നും പറയാം.
പ്രധാനമായും ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണെന്ന് നോക്കിയാൽ നിങ്ങൾക്ക് തന്നെ മനസിലാക്കാൻ സാധിക്കും. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല താനും. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ട് തന്നെയാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്.

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റുന്ന പതിവുണ്ട്. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. അത് പക്ഷേ ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും വന്ന് ഭാവിക്കുക. അങ്ങനെ വരുമ്പോൾ നമ്മൾ ഓരോ രാജയോഗത്തെയും വ്യത്യസ്‌ത രീതിയിൽ വേണം നോക്കികാണുവാൻ. കാരണം അവയുടെ ഗുണങ്ങളും അതിന് അനുസരിച്ചുള്ളത് ആയിരിക്കുമല്ലോ.
അത്തരത്തിൽ സുപ്രധാനമായ ഒരു യോഗമാണ് ഇനി വരാനിരിക്കുന്നത്. ജനുവരി 10ന് ശുക്രൻ ഉത്രാടം നക്ഷത്രത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. സൂര്യന്റെ നക്ഷത്രത്തിൽ ശുക്രൻ എത്തുന്നതോടെ ചില രാശിക്കാരുടെ ഭാഗ്യത്തിലും സമ്പത്തിലും നല്ല മാറ്റം ഉണ്ടാവും. ജ്യോതിഷം പറയുന്നത് അനുസരിച്ച് ജനുവരി 10ന് ഉച്ചയ്ക്ക് 12:26നായിരുന്നു ശുക്രൻ ഉത്രാട നക്ഷത്രത്തിൽ പ്രവേശിച്ചത്.
ഇതേ സമയത്ത് ശുക്രൻ ധനു രാശിയിൽ നിന്നും ജനുവരി 13ന് മകരം രാശിയിലേക്ക് പ്രവേശിക്കും. അവിടെ അത് ബുധനുമായും സൂര്യനുമായും സംയോഗത്തിലാകും എന്നാണ് കരുതപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ, ബുധനും സൂര്യനും ചില രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ആകാശത്തിലെ 27 നക്ഷത്രങ്ങളിൽ 21-ാമത്തെ നക്ഷത്രമാണ് ഉത്രാടം. അതിന്റെ മാറ്റം ഏതൊക്കെ രാശിക്കാർക്ക് എന്തൊക്കെ ഗുണങ്ങൾ നൽകുമെന്ന് നോക്കാം.
മേടം രാശി: ഉത്രാട നക്ഷത്രത്തിലേക്കുള്ള ശുക്രന്റെ സംക്രമണം ഇക്കൂട്ടർക്ക് പല നേട്ടങ്ങൾ നൽകും. ശുക്രൻ ഈ രാശിയുടെ ഒമ്പതാമത്തെയും പത്താമത്തെയും ഭാവങ്ങളിൽ ആയിരിക്കും. ഈ രാശിയിൽ ജനിച്ചവർക്ക് എല്ലാ കാര്യങ്ങളിലും ഭാഗ്യം അനുകൂലമായി ഭവിക്കും. കുടുംബം, മാതാപിതാക്കൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്നുള്ള പൂർണ പിന്തുണ ലഭിക്കും. കരിയർറിൽ നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ. സുഖസൗകര്യങ്ങൾ വർധിക്കും. ഇവരുടെ സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും.
ചിങ്ങം രാശി: ചിങ്ങത്തിന്റെ അഞ്ചാമത്തെയും ആറാമത്തെയും ഭാവങ്ങളിൽ ജനിച്ചവർക്ക് വളരെ ഗുണകരമായി മാറും. ഈ രാശിയിൽ ജനിച്ചവരുടെ ജീവിതത്തിൽ സന്തോഷം ഉറപ്പാണ്. നിരവധി സുപ്രധാനവും പോസിറ്റീവുമായ മാറ്റങ്ങൾ അനുഭവപ്പെടും. കരിയറിൽ നിങ്ങൾക്ക് ഗണ്യമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. വിദേശ നിക്ഷേപങ്ങളിലൂടെ ഇവർക്ക് ലാഭം നേടാനും കഴിയും. കഠിനാധ്വാനം ഫലം കണ്ടേക്കാം. ബിസിനസിൽ അഭിവൃദ്ധി, ജീവിതത്തിൽ സന്തോഷവും സമാധാനവും വർധിക്കും. ആരോഗ്യം മികച്ചതാവും.
മകരം രാശി: കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിച്ചേക്കാം. അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നുചേരും. പ്രണയ ജീവിതം നല്ലതായി മാറും. മാത്രമല്ല അവർക്ക് പങ്കാളിയുമായി ഗുണനിലവാരമുള്ള സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. ആത്മീയതയോടുള്ള ചായ്‌വ് കൂടും. ഈ സാഹചര്യത്തിൽ ഇവർക്ക് നിരവധി മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും. പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാവും. പണം ലാഭിക്കാനും സാധിക്കും. പ്രണയ ജീവിതം നല്ലതായി മാറും.












Click it and Unblock the Notifications