കച്ചവടം പൊടിപൊടിക്കും.. നാലിരട്ടി വരെ ലാഭം, ഒപ്പം ഭാഗ്യപ്പെരുമഴയും; ഈ രാശിക്കാരാണോ
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. അതുപോലെ തന്നെ ഗ്രഹങ്ങളുടെ രാശി മാറ്റത്തിനും ജ്യോതിഷത്തില്‍ സവിശേഷമായ സ്ഥാനമാണ് ഉള്ളത്. ഗ്രഹങ്ങളുടെ സ്ഥാനമാറ്റം എല്ലാ രാശിക്കാരേയും സ്വാധീനിക്കും. ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹങ്ങളുടെ രാശി മാറ്റം പ്രതികൂലഫലങ്ങള്‍ ആണ് സൃഷ്ടിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് അനുകൂലഫലവും സമ്മാനിക്കും.
ജ്യോതിഷത്തില്‍ ശുക്രന്‍ എന്ന ഗ്രഹത്തിന് സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ശുക്രന്‍ നല്ല സ്ഥാനത്തായാല്‍ വ്യക്തികളുടെ നല്ല സമയം തുടങ്ങി എന്നാണ് അര്‍ത്ഥം. ജ്യോതിഷം അറിയാത്തവര്‍ പോലും നല്ല കാലം വന്നാല്‍ ശുക്രനുദിച്ചു എന്ന് പറയാറുള്ളത് ഇതിന്റെ അടിസ്ഥാനത്തില്‍ ആണ്. ജ്യോതിഷത്തില്‍ ശുക്രനെ സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും അധിപനായിട്ടാണ് കണക്കാക്കുന്നത്.

ഈ മാസം അവസാനിക്കുന്നതിന് മുന്‍പ് ശുക്രന്‍ രാശി മാറാന്‍ ഒരുങ്ങുകയാണ്. മേയ് 30 ന് സ്വന്തം മിത്രഗ്രഹമായ ബുധന്റെ രാശിയായ മിഥുനം വിട്ട് ചന്ദ്രന്റെ രാശിയായ കര്‍ക്കടകത്തിലേക്ക് ശുക്രന്‍ പ്രവേശിക്കുകയാണ്. ജൂലൈ 7 വരെ ശുക്രന്‍ കര്‍ക്കടകം രാശിയില്‍ ആയിരിക്കും സഞ്ചരിക്കുക. അതിന് ശേഷം ശുക്രന്‍ സൂര്യന്റെ രാശിയായ ചിങ്ങം രാശിയിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങും.
ശുക്രന്റെ ഈ മാറ്റം ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യമാണ് സമ്മാനിക്കുന്നത്. ഈ രാശിക്കാര്‍ക്ക് ശുക്രദശയാണ് വരാന്‍ പോകുന്നത്. അതായത് ഏകദേശം ഒരു മാസത്തേക്ക് ജോലിയിലും ബിസിനസിലും ജീവിതത്തിലും എല്ലാം വലിയ പുരോഗതി കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഏതൊക്കെയാണ് ശുക്രദശ കൊണ്ട് ഭാഗ്യം ലഭിക്കാന്‍ പോകുന്ന രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.
മേടം
ശുക്രന്റെ രാശി മാറ്റം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും അവസരമുണ്ടാകും. ഏറ്റെടുത്ത എല്ലാ ജോലികളും ഉത്തരവാദിത്തത്തോടെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. എല്ലാ കാര്യത്തിലും കുടുംബാംഗങ്ങളുടെ പിന്തുണ ഉണ്ടാകും. വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ഉണ്ടാകും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാം.
കര്‍ക്കടകം
ശുക്രന്റെ രാശി മാറ്റം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂല ഫലം സമ്മാനിക്കും. ബിസിനസ് രംഗത്ത് വലിയ പുരോഗതി കൈവരിക്കാന്‍ സാധിക്കും. ബിസിനസ് വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച നേട്ടം കൊയ്യാനാകും. വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. കച്ചവടത്തില്‍ നാലിരട്ടി വരെ ലാഭം കൊയ്യാനാകും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും.
Vastu Tips: സമ്പത്തെല്ലാം ചോര്‍ന്ന് പോകുന്നോ..? ചെമ്പരത്തിയിലുണ്ട് പരിഹാരം
വൃശ്ചികം
ശുക്രന്റെ രാശി മാറ്റം വൃശ്ചികം രാശിക്കാര്‍ക്കും അനുകൂലഫലങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച ശമ്പള പാക്കേജോടെ മെച്ചപ്പെട്ട ജോലി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കും. സന്താന ഭാഗ്യം കൈവരും. വീട് നിര്‍മാണത്തിലെ പ്രതിബന്ധങ്ങള്‍ മാറി വേഗത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ജീവിതത്തിലുടനീളം ഐശ്വര്യം നിറയും.
മീനം
ശുക്രന്റെ രാശി മാറ്റം മീനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഏറെ നാളായി വിവാഹലോചനയുമായി നടക്കുന്ന യുവാക്കള്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാം. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ഏറെ നാളക്കെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. നിങ്ങളുടെ വീട്ടില്‍ പുതിയ വാഹനം വന്നേക്കാം. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം.












Click it and Unblock the Notifications