വിചാരിച്ചതെന്തും നടക്കും, പ്രണയം പൂത്ത് തളിര്‍ക്കും.. ഇഷ്ടം പോലെ സ്വത്തും; ഈ രാശിക്കാരാണോ
ജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നുണ്ട്. എല്ലാ രാശിക്കാരിലും ഗ്രഹങ്ങളുടെ സംക്രമണം സ്വാധീനം ചെലുത്തുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ ഭാഗ്യങ്ങള്‍ ആണ് ഗ്രഹങ്ങളുടെ സംക്രമണം വഴി ലഭിക്കുക. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരും അല്ലാത്തവരും ശുക്രനുദിക്കുക എന്ന പ്രയോഗം ഉപയോഗിക്കാറുണ്ട്.
നല്ല കാര്യങ്ങള്‍ സംഭവിക്കുക എന്നതാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത്തരത്തില്‍ ശുക്രന്റെ രാശി മാറ്റം ചില രാശിക്കാരെ സംബന്ധിച്ച് വലിയ ഭാഗ്യങ്ങള്‍ ആണ് സമ്മാനിക്കുക. ഈ വരുന്ന വ്യാഴാഴ്ച അതായത് (ഏപ്രില്‍ 6) ന് ശുക്രന്‍ മേടം രാശിയില്‍ നിന്ന് ഇടവം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ശാരീരിക സന്തോഷം, സ്‌നേഹം, സൗന്ദര്യം എന്നിവയുടെ കാരകന്‍ എന്നാണ് ശുക്ര ഗ്രഹം അറിയപ്പെടുന്നത്.

അതിനാല്‍ തന്നെ ശുക്രന്റെ സ്ഥാനം ഏറ്റവും ശക്തമായ വരുന്ന ജാതകക്കാര്‍ക്ക് ജീവിതം വെട്ടിത്തിളങ്ങും എന്നാണ് പറയുന്നത്. ജ്യോതിഷ പ്രകാരം ഇടവം, തുലാം രാശിക്കാരുടെ അധിപനാണ് ശുക്രന്‍ എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഇടവം രാശിയിലെ ശുക്രന്റെ സംക്രമണം ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യം സമ്മാനിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുക്രന്റെ ഇടവം രാശിയിലെ സഞ്ചാരം ഫലം ചെയ്യുക എന്ന് നോക്കാം.
മേടം രാശിക്കാര്‍ക്ക് വിദേശയാത്രാ യോഗം
ശുക്രന്റെ ഇടവം രാശിയിലെ സംക്രമണം മേടം രാശിക്കാര്‍ക്ക് സാമ്പത്തികമായി അഭിവൃദ്ധി സമ്മാനിക്കും. മേടം രാശിക്കാരുചെ രണ്ടാം ഭാവത്തിലാണ് ശുക്രന്‍ സഞ്ചരിക്കുക. ജോലി സംബന്ധമായി ഏറെ പുരോഗതി നേടാന്‍ ഇക്കാലയളവില്‍ സാധിക്കും. ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി വിദേശയാത്രക്ക് സാധ്യത കാണുന്നു. നിക്ഷേപത്തില്‍ നിന്ന് അപ്രതീക്ഷിത ധനയോഗം തേടിയെത്തും. പങ്കാളിയുമായുള്ള ബന്ധം നല്ല നിലവാരം പുലര്‍ത്തും.
ഇടവം രാശിക്കാര്‍ക്ക് മെച്ചപ്പെട്ട ജോലി
ശുക്രന്റെ ഇടവം രാശിയിലെ സംക്രമണം ഇടവം രാശിക്കാര്‍ക്കും അനുകൂലഫലങ്ങള്‍ സമ്മാനിക്കും. ഇടവ രാശിയുടെ ലഗ്‌ന ഭാവത്തിലാണ് ശുക്രന്‍ സംക്രമിക്കാന്‍ പോകുന്നത്. സ്വത്ത് സംബന്ധമായ കോടതി വ്യവഹാരങ്ങളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച പാക്കേജോടെ മെച്ചപ്പെട്ട ജോലി ലഭിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വിജയിക്കാന്‍ സാധിക്കും.
ഭാഗ്യത്തിന്റെ കടാക്ഷം എപ്പോഴും കൂടെയുണ്ടാകും. അതിനാല്‍ തന്നെ വലിയ വിജയങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷപൂര്‍ണ്ണമായിരിക്കും. ഏറെ നാളായി കാത്തിരിക്കുന്ന സന്താന ഭാഗ്യം കൈവരും. വീട്ടില്‍ സന്തോഷവും സമാധാനവും നിറഞ്ഞ് നില്‍ക്കും.
കര്‍ക്കടകം രാശിക്കാര്‍ക്ക് വരുമാനം കൂടും
ശുക്രന്റെ ഇടവം രാശിയിലെ സംക്രമണം കര്‍ക്കടകം രാശിക്കാര്‍ക്കും അനുകൂല നേട്ടങ്ങള്‍ സമ്മാനിക്കും. സാമ്പത്തികമായി ഏറെ മെച്ചപ്പെടാന്‍ സാധ്യത കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. കുടുംബത്തോടൊപ്പം തീര്‍ത്ഥാടനത്തിന് സാധ്യത കാണുന്നു. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നുണ്ട്. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്.
കന്നി രാശിക്കാരുടെ ബിസിനസ് മെച്ചപ്പെടും
ശുക്രന്റെ ഇടവം രാശിയിലെ സംക്രമണം കന്നി രാശിക്കാര്‍ക്ക് വന്‍ ഗുണം ചെയ്യും. കഠിനാധ്വാനത്തിന് അനുസരിച്ചുള്ള നേട്ടം നിങ്ങളെ തേടിയെത്തും. ബിസിനസ് രംഗത്തെ പുത്തന്‍ പരീക്ഷണങ്ങള്‍ ലക്ഷ്യം കാണും. പ്രണയബന്ധം വിവാഹത്തിലേക്ക് വഴി മാറും. പുതിയ വീട്ടിലേക്ക് താമസം മാറും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങാനും സാധ്യത കാണുന്നുണ്ട്. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം.
മകരം രാശിക്കാരുടെ കരിയറില്‍ സ്ഥാനക്കയറ്റം
ശുക്രന്റെ ഇടവം രാശിയിലെ സംക്രമണം മകരം രാശിക്കാര്‍ക്കും ശുഭഫലദായകമായിരിക്കും. കരിയറില്‍ മെച്ചപ്പെട്ട നിലയില്‍ എത്താന്‍ സാധിക്കും. സര്‍ക്കാര്‍ ജോലിയാണ് ആഗ്രഹിക്കുന്നത് എങ്കില്‍ ദീര്‍ഘനാളത്തെ പരിശ്രമം വിജയത്തില്‍ എത്തും. പ്രണയ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കപ്പെട്ട് കൂടുതല്‍ ദൃഢമാകും. വിദേശത്ത് ബിസിനസ് ചെയ്യുന്നവരെ തേടി ശുഭവാര്‍ത്തയെത്തും.
കുംഭം രാശിക്കാര്‍ക്ക് സന്തുഷ്ട ജീവിതം
ശുക്രന്റെ ഇടവം രാശിയിലെ സംക്രമണം കുംഭം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കും. ജോലിയുമായി ബന്ധപ്പെട്ട് വിദേശ യാത്രയ്ക്ക് സാധ്യത കാണുന്നുണ്ട്. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിജയിക്കും. സാമ്പത്തികമായി ഏറെ പുരോഗതി കൈവരിക്കും. ബാധ്യതകളെല്ലാം ഓരോന്നായി ഒഴിഞ്ഞ് പോകും. സന്തോഷകരമായ ജീവിതം മുന്നിലുണ്ടാകും. ഏറെ നാളായി വിവാഹം നടക്കാത്തവര്‍ക്ക് വിവാഹം നടക്കും.












Click it and Unblock the Notifications