Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുന്നതെല്ലാം പൊന്നാകും, ഭാഗ്യദേവത കൂടെയുണ്ടാകും, കൈ നിറയെ പണം...; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. അതിനാല്‍ അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യം കല്‍പിച്ച് നല്‍കുന്നു. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. ഈ രാശി മാറ്റം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് അനുകൂല ഫലം സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായായിരിക്കും ഭവിക്കും.

ജ്യോതിഷത്തില്‍ ശുക്രന് സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷം അറിയാത്തവര്‍ പോലും ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അതിനെ ശുക്രനുദിച്ചു എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ശുക്രന്‍ ജാതകത്തില്‍ ശരിയായ സ്ഥാനത്ത് ആണ് വരുന്നത് എങ്കില്‍ ആ വ്യക്തിക്ക് അത്രയേറെ നല്ല കാര്യങ്ങള്‍ സംഭവിക്കും എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

SHUKRAN

ഇത്തരത്തില്‍ ശുക്രന്‍ ഗ്രഹം ഇടവം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ശുക്രന്റെ സ്വന്തം രാശിയാണ് ഇടവം രാശി. ഇനി കുറച്ച് നാള്‍ ശുക്രന്‍ ഇടവം രാശിയില്‍ ആണ് സംക്രമണം നടത്തുക. ഇതുവഴി ചില രാശിക്കാര്‍ക്കാര്‍ക്ക് വലിയ ഭാഗ്യമാണ് വരാന്‍ പോകുന്നത്. ശുക്രന്‍ സ്വന്തം രാശിയായ ഇടവത്തില്‍ പ്രവേശിച്ചിരിക്കുന്നത് വഴി മഹാധന രാജയോഗം ആണ് രൂപപ്പെട്ടിരിക്കുന്നത്.

മൂന്ന് രാശിക്കാരെ സംബന്ധിച്ച് വലിയ ഭാഗ്യനേട്ടങ്ങള്‍ ആണ് മഹാധന രാജയോഗം വഴി കൈവരാന്‍ പോകുന്നത്. സമൂഹത്തില്‍ ആദരവും സമ്പത്തും ഈ രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ വന്ന് ചേരും. ജീവിതത്തില്‍ ഏറ്റവും നല്ല നിമിഷങ്ങളിലൂടെയായിരിക്കും ഈ രാശിക്കാര്‍ കടന്ന് പോകുക. മഹാധന രാജയോഗത്തിന്റെ ഫലമായി നേട്ടങ്ങള്‍ ലഭിക്കുന്ന മൂന്ന് രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

ഇടവം രാശിക്കാര്‍ക്ക് ധനലാഭം

ശുക്രന്‍ ഇടവം രാശിയില്‍ പ്രവേശിച്ചിരിക്കുന്നത് വഴി രൂപപ്പെടുന്ന മഹാധന രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ സമ്മാനിക്കും. സാമ്പത്തികമായി ഏറെ മെച്ചപ്പെടാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത ധനലാഭം തേടിയെത്തും. ഈ രാശിയില്‍ മഹാലക്ഷ്മി യോഗവും രൂപപ്പെടുന്നതിനാല്‍ കൈ നിറയെ പണം ഇക്കാലയളവില്‍ തേടിയെത്തും.

ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച ശമ്പള പാക്കേജോടെ ജോലി ലഭിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് മെച്ചപ്പെട്ട ലാഭം കൊയ്യാന്‍ സാധിക്കും. ബിസിനസ് വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

കന്നി രാശിക്കാര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി

ശുക്രന്‍ ഇടവം രാശിയില്‍ പ്രവേശിച്ചിരിക്കുന്നത് വഴി രൂപപ്പെടുന്ന മഹാധന രാജയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂല നേട്ടങ്ങള്‍ സമ്മാനിക്കും. ഇക്കാലയളവില്‍ കഠിനാധ്വാനത്തിലൂടെ ജോലിയില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സമൂഹത്തില്‍ പ്രശസ്തിയും ആദരവും കൈവരും. വിലപിടിപ്പുള്ള വസ്തുക്കള്‍ കൈയിലെത്തും

Skin Care: പുകവലി കാരണം ചര്‍മ്മത്തിന്റെ നിറം മാറുമോ..?

മകരം രാശിക്കാര്‍ക്ക് എന്ത് ചെയ്താലും ഭാഗ്യം

ശുക്രന്‍ ഇടവം രാശിയില്‍ പ്രവേശിച്ചിരിക്കുന്നത് വഴി രൂപപ്പെടുന്ന മഹാധന രാജയോഗം മകരം രാശിക്കാര്‍ക്ക് ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കും. വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ഏറെ നാളായി വിവാഹാലോചനകളുമായി നടക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാനാകും. ബിസിനസില്‍ പുരോഗതിയും പണവും നേടാനാകും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. എല്ലാ കാര്യത്തിനും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+