ശുക്രൻ രാശി മാറുന്നു, ജീവിതവും മാറും; ഈ 5 രാശിക്കാർക്ക് നല്ല കാലം, പ്രണയം പൂവണിയും, പണം നിറയും!

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് സാധാരണയായി കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശികളിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ വ്യത്യസ്‌ത തരത്തിലായിരിക്കും എന്ന് മാത്രം.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

shukra transit 2026

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ഭാരതീയ ജ്യോതിഷപ്രകാരം പ്രധാന ഗ്രഹങ്ങളിൽ ഒന്നാണ് ശുക്രൻ. ജ്യോതിഷത്തിലെ ശുഭനായ ഗ്രഹമാണ് ശുക്ര൯ എന്ന് കൂടി പറയപ്പെടുന്നു. ശുക്രനാല്‍ ഭരിക്കപ്പെടുന്ന ജീവിത മണ്ഡലങ്ങള്‍ നിരവധിയുണ്ട്. ലൈംഗികത, വിഷയാസക്തി, സ്നേഹം, പ്രേമം, വിവാഹം, ലൗകിക സുഖ സൗകര്യങ്ങള്‍, ആഡംബര വസ്‌തുക്കൾ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ് ശുക്രൻ എന്ന് പൊതുവെ പറയപ്പെടുന്ന മറ്റൊരു കാര്യം കൂടിയാണ്.

ശുക്രൻ ഇപ്പോൾ രാശി മാറുകയാണ്. 2026 നവംബർ 6 വരെ ശുക്രൻ തുലാം രാശിയിൽ തുടരും. അതിനാൽ, കന്നി, തുലാം, കുംഭം, മകരം, ധനു എന്നീ രാശിക്കാർക്ക് വരും ദിവസങ്ങൾ സവിശേഷമായിരിക്കും. ഇത് കാര്യമായ നേട്ടങ്ങൾ ആയിരിക്കും ഇവർക്ക് ലഭിക്കുക. ഇക്കൂട്ടരുടെ സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തിൽ കാര്യമായ നേട്ടങ്ങൾ ആയിരിക്കും സമ്മാനിക്കുക.

കന്നി

ശുക്രന്റെ മാറ്റം കന്നി രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ മെച്ചമുണ്ടാക്കാൻ സഹായിക്കുമെന്നാണ് ജ്യോതിഷികളുടെ പ്രവചനം. വരുമാനത്തിൽ വർധനയ്ക്കുള്ള അവസരങ്ങൾ ലഭിക്കാം. ജോലിയിൽ പുതിയ ഉത്തരവാദിത്വങ്ങളും നേട്ടങ്ങളും ലഭിക്കാൻ സാധ്യത അധികമാണ്. കുടുംബബന്ധങ്ങളിലും വ്യക്തിജീവിതത്തിലും സന്തോഷകരമായ മാറ്റങ്ങൾ ഉണ്ടാകാം.

തുലാം

തുലാം രാശിയുടെ അധിപഗ്രഹം ശുക്രനായതിനാൽ ഈ മാറ്റം വ്യക്തിത്വത്തിലും ആത്മവിശ്വാസത്തിലും അനുകൂല സ്വാധീനം ചെലുത്തുമെന്ന് കരുതുന്നു. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കാം. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകാനും പുതിയ ബന്ധങ്ങൾ രൂപപ്പെടാനും സാധ്യത. കല, സൗന്ദര്യം, വ്യാപാരം തുടങ്ങിയ മേഖലകളിലുള്ളവർക്ക് പ്രത്യേക ഗുണം ലഭിക്കാമെന്നാണ് വിശ്വാസം. കടങ്ങൾ തീരും.

കുംഭം

കുംഭം രാശിക്കാർക്ക് ശുക്രന്റെ മാറ്റം തൊഴിൽപരമായും സാമ്പത്തികമായും പുതിയ അവസരങ്ങൾ കൊണ്ടുവരാം. മുടങ്ങിക്കിടന്ന ചില കാര്യങ്ങൾ മുന്നോട്ട് പോകാൻ സാധ്യത. നിക്ഷേപങ്ങളിൽ നിന്ന് നേട്ടം ലഭിക്കാനുള്ള അവസരങ്ങളും വർധിക്കാം. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കാനും യാത്രകൾക്ക് അവസരം ലഭിക്കാനും അവസരം.

മകരം

മകരം രാശിക്കാർക്ക് ശുക്രന്റെ സ്വാധീനം സാമ്പത്തിക നേട്ടങ്ങൾക്കും തൊഴിൽ പുരോഗതിക്കും സഹായകരമാകുമെന്ന് ജ്യോതിഷത്തിൽ പറയുന്നു. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താൻ സാധിച്ചേക്കാം. ബിസിനസ് രംഗത്തുള്ളവർക്ക് പുതിയ കരാറുകളും അവസരങ്ങളും ലഭിക്കാം. പ്രണയബന്ധങ്ങളിലും ദാമ്പത്യജീവിതത്തിലും കൂടുതൽ അടുപ്പം ഉണ്ടാകാനും സാധ്യത.

ധനു

ധനു രാശിക്കാർക്ക് ശുക്രന്റെ മാറ്റം ഭാഗ്യം, സാമ്പത്തിക നേട്ടം, ബന്ധങ്ങൾ എന്നിവയിൽ അനുകൂല മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിശ്വാസം. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കാം. ദീർഘകാലമായി ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങൾ പൂർത്തിയാക്കാനുള്ള സാഹചര്യം ഉണ്ടാകാം. യാത്രകൾക്കും പുതിയ പരിചയങ്ങൾക്കും സാധ്യത വർധിക്കാനും സാധ്യത. വിവാഹം നടക്കാനും അവസരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma