ശുക്രൻ നക്ഷത്രം മാറി ചോതിയിലേക്ക്; കൈനിറയെ പണം വരും, വലിയ ശമ്പളമുള്ള മെച്ചപ്പെട്ട ജോലി ലഭിക്കും!

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം അത്ര പുതുമയുള്ള കാര്യമൊന്നും അല്ലെന്ന് എടുത്തുപറയേണ്ട കാര്യമില്ല. അത് അടിക്കടി സംഭവിക്കുന്നൊരു സംഗതി മാത്രമാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് നമ്മൾ ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം പോലെയുള്ളവ മൂലമാണ്. അല്ലെങ്കിൽ ഇത്തരം ഗ്രഹങ്ങളുടെ സംക്രമണം മൂലമാണെന്നും പറയാം.

ഇന്ന് രാത്രിയോടെ ഈ രാശിക്കാരുടെ നല്ലകാലത്തിന് തുടക്കം; അളവറ്റ സമ്പത്ത് കൈയിലേക്ക്
ഇന്ന് രാത്രിയോടെ ഈ രാശിക്കാരുടെ നല്ലകാലത്തിന് തുടക്കം; അളവറ്റ സമ്പത്ത് കൈയിലേക്ക്

പ്രധാനമായും ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണെന്ന് നോക്കിയാൽ നിങ്ങൾക്ക് തന്നെ മനസിലാക്കാൻ സാധിക്കും. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല താനും. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ട് തന്നെയാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്. അത് പക്ഷേ ഏത് രീതിയിൽ സ്വാധീനിക്കപ്പെടാം.

shukra transit

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റുന്ന പതിവുണ്ട്. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. അത് പക്ഷേ ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും വന്ന് ഭാവിക്കുക. അങ്ങനെ വരുമ്പോൾ നമ്മൾ ഓരോ രാജയോഗത്തെയും വ്യത്യസ്‌ത രീതിയിൽ വേണം നോക്കികാണുവാൻ. കാരണം അവയുടെ ഗുണങ്ങളും അതിന് അനുസരിച്ചുള്ളത് ആയിരിക്കുമല്ലോ.

അങ്ങനെയുള്ള വളരെ സുപ്രധാനമായ ഒരു യോഗമാണ് ഇനി വരാനിരിക്കുന്നത്. ഇന്നലെയാണ് നിർണായകമായ മാറ്റം സംഭവിച്ചിരിക്കുന്നത്. വെള്ളിയാഴ്‌ച രാത്രി 11:19-ഓടെ ശുക്രൻ തുലാം രാശിയിലെ ചോതി നക്ഷത്രത്തിലേക്ക് പ്രവേശിച്ചു. ഇതൊരിക്കലും ചെറിയൊരു മാറ്റമല്ല. ഒരുപാട് രാശിക്കാരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു സംഭവമാണ്. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ നേട്ടങ്ങളുണ്ടാവുമെന്ന് നോക്കാം.

ഇടവം

ശുക്രൻ ഇടവം രാശിയുടെ അധിപഗ്രഹമായതിനാൽ നക്ഷത്രമാറ്റം ഇടവം രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകാനുള്ള ഇടയുണ്ട്. സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യം ഉണ്ടാകാനും പുതിയ വരുമാന മാർഗങ്ങൾ തുറക്കാനും സാധ്യത അധികമാണ്. കുടുംബത്തിൽ സന്തോഷം വർധിക്കുകയും ഏറെക്കാലമായി ആഗ്രഹിച്ച ചില കാര്യങ്ങൾ നടക്കുകയും ചെയ്യാം. പഠനത്തിലും മത്സര പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കും.

മിഥുനം

മിഥുനം രാശിക്കാർക്ക് ശുക്രന്റെ നക്ഷത്രമാറ്റം തൊഴിൽ മേഖലയിലും സാമ്പത്തിക കാര്യങ്ങളിലും പുരോഗതി നൽകുമെന്നാണ് പറയപ്പെടുന്നത്. പുതിയ അവസരങ്ങൾ ലഭിക്കാനും ബിസിനസിൽ പുതിയ ബന്ധങ്ങൾ രൂപപ്പെടാനും സാധ്യത. ആശയവിനിമയ ശേഷി പ്രയോജനപ്പെടുത്തി നേട്ടങ്ങൾ നേടാൻ കഴിയുന്ന സമയമാണിത്. കൈനിറയെ പണം വന്നേക്കും, അതുപോലെ മുടങ്ങി കിടന്ന പദ്ധതികൾ വീണ്ടും തുടങ്ങാനാവും.

തുലാം

തുലാം രാശിയുടെ അധിപഗ്രഹം കൂടിയായ ശുക്രന്റെ നക്ഷത്രമാറ്റം ഈ രാശിക്കാർക്ക് ഏറെ അനുകൂലമായി ഭവിക്കും. ജോലിയിലും ബിസിനസിലും വളർച്ചയ്ക്കുള്ള അവസരങ്ങൾ ലഭിക്കാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും സാധ്യത. പ്രണയബന്ധങ്ങളിലും ദാമ്പത്യജീവിതത്തിലും സന്തോഷകരമായ മാറ്റങ്ങൾ ഉണ്ടാകാമെന്നാണ് വിശ്വാസം.

ലക്ഷ്‌മി നാരായണ രാജയോഗം വന്നാൽ കളി മാറും; ഈ രാശിക്കാർക്ക് നല്ല കാലം, പണവും പദവിയും തേടി വരും!
ലക്ഷ്‌മി നാരായണ രാജയോഗം വന്നാൽ കളി മാറും; ഈ രാശിക്കാർക്ക് നല്ല കാലം, പണവും പദവിയും തേടി വരും!

മീനം

മീനം രാശിക്കാർക്ക് ശുക്രന്റെ നക്ഷത്രമാറ്റം ഭാഗ്യവും സാമ്പത്തിക നേട്ടങ്ങളും കൊണ്ടുവരാമെന്നാണ് പറയപ്പെടുന്നത്. പുതിയ അവസരങ്ങൾ ലഭിക്കാനും ജോലി സംബന്ധമായ തടസങ്ങൾ മാറാനും സാധ്യത. യാത്രകൾ, പഠനം, വ്യക്തിബന്ധങ്ങൾ എന്നിവയിലും അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. നല്ല ശമ്പളത്തോട് കൂടിയ മികച്ച ജോലി ഇവരെ തേടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+