ശുക്രൻ തുലാത്തിലേക്ക്; ഈ രാശിക്കാർക്ക് ഇനി തിരിഞ്ഞു നോക്കണ്ട, ബംപർ ലോട്ടറി ഭാഗ്യം തേടി വരും..!
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. അത് അടിക്കടി സംഭവിക്കുന്നൊരു സംഗതി മാത്രമാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് നമ്മൾ ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം പോലെയുള്ളവ മൂലമാണ്. അല്ലെങ്കിൽ ഇത്തരം ഗ്രഹങ്ങളുടെ സംക്രമണം മൂലമാണെന്നും പറയാം.
ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണെന്ന് നോക്കിയാൽ നിങ്ങൾക്ക് തന്നെ മനസിലാക്കാൻ സാധിക്കും. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല താനും. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ട് തന്നെയാണ്. അങ്ങനെ സാധാരണയായി ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്.

ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റുന്ന പതിവുണ്ട്. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. അത് പക്ഷേ ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും വന്ന് ഭാവിക്കുക. അങ്ങനെ വരുമ്പോൾ നമ്മൾ ഓരോ രാജയോഗത്തെയും വ്യത്യസ്‌ത രീതിയിൽ വേണം നോക്കികാണുവാൻ. കാരണം അവ നൽകുന്ന ഗുണങ്ങളും ആ ഗുണങ്ങൾ ലഭിക്കുന്ന കാര്യങ്ങളും ഒരുപോലെ ആയിരിക്കില്ല.
അത്തരത്തിൽ ജ്യോതിഷത്തിൽ ഏറെ പ്രത്യേകതളുള്ള ഗ്രഹമാണ് ശുക്രൻ. ശുക്രനിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും എല്ലാ രാശികളിലും സ്വാധീനം ചെലുത്തുന്ന കാര്യമാണ്. പൊതുവേ ഭാഗ്യദായകനായ ഗ്രഹമാണെന്നാണ് ശുക്രൻ എന്നാണ് വിശ്വാസം. പറഞ്ഞുവന്നത് ശുക്രന്റെ മാറ്റത്തെ കുറിച്ചാണ്. ശുക്രൻ ഇപ്പോഴിതാ സെപ്റ്റംബർ 2 ബുധനാഴ്‌ച ശുക്രൻ തുലാം രാശിയിലേക്ക് സംക്രമിക്കുകയാണ്. ഇത് ചിലർക്ക് കാര്യമായ നേട്ടങ്ങൾ ലഭിക്കാൻ ഇടയാക്കും.
ഇടവം
ശുക്രൻ ഇടവം രാശിയുടെ അധിപനായതിനാൽ ഈ സംക്രമണം കൂടുതൽ അനുകൂലമായി അനുഭവപ്പെടും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകാനും വരുമാനം വർധിക്കാനുമുള്ള അവസരം. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങളോ മികച്ച അവസരങ്ങളോ ലഭിച്ചേക്കാം. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ ഇടപാടുകളും ഉപഭോക്താക്കളെയും ലഭിക്കും. കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും കൈവരും. ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന വസ്‌തുക്കൾ വാങ്ങാനും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താനും അവസരം.
തുലാം
ശുക്രൻ തുലാം രാശിയുടെ അധിപനായതിനാൽ ഈ സംക്രമണം വ്യക്തിത്വത്തിലും സാമൂഹിക ജീവിതത്തിലും അനുകൂല സ്വാധീനം ചെലുത്തും. മറ്റുള്ളവരിൽ നിന്ന് പിന്തുണയും അംഗീകാരവും ലഭിക്കാനുള്ള സാധ്യത. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കാനും പ്രൊഫഷണൽ ബന്ധങ്ങൾ ശക്തമാകും. ബിസിനസ് പങ്കാളിത്തങ്ങളിൽ നിന്ന് ഗുണം ലഭിക്കാം. പ്രണയബന്ധങ്ങളിൽ കൂടുതൽ അടുപ്പവും ധാരണയും ഉണ്ടാകാനും വിവാഹം ആലോചിക്കുന്നവർക്ക് നല്ല ബന്ധങ്ങൾ ലഭിക്കുകയും ചെയ്യും.
മിഥുനം
മിഥുനം രാശിക്കാർക്ക് ശുക്ര സംക്രമണം സാമ്പത്തികമായും തൊഴിൽപരമായും പുതിയ അവസരങ്ങൾ നൽകും. അധിക വരുമാനത്തിനുള്ള വഴികൾ കണ്ടെത്താനും പുതിയ പദ്ധതികളിലൂടെ നേട്ടം നേടാനും സാധിക്കും. ജോലിസ്ഥലത്ത് ഇവരുടെ ആശയങ്ങൾ അംഗീകരിക്കപ്പെടാൻ സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ ക്ലയന്റുകളെയും കരാറുകളെയും ലഭിക്കാം. കല, മീഡിയ, ഡിസൈൻ, സൗന്ദര്യം, ആശയവിനിമയം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേക നേട്ടങ്ങൾ. കുടുംബത്തോടപ്പം ദൂരയാത്ര നടത്താം.
കുംഭം
കുംഭം രാശിക്കാർക്ക് ശുക്ര സംക്രമണം സാമ്പത്തിക നേട്ടത്തിനും സാമൂഹിക വളർച്ചയ്ക്കും സഹായകരമായേക്കാം. ജോലി സംബന്ധമായ പുതിയ അവസരങ്ങൾ ലഭിക്കാനും ദീർഘകാലമായി കാത്തിരുന്ന ചില കാര്യങ്ങൾ പൂർത്തിയാക്കാനും സാധ്യത. സാമ്പത്തികമായി വരുമാനം മെച്ചപ്പെടുകയും സമ്പാദ്യം വർധിപ്പിക്കാൻ സാധിക്കുകയും ചെയ്യും. ബിസിനസിൽ പുതിയ ബന്ധങ്ങൾ രൂപപ്പെടുന്നതിലൂടെ ഭാവിയിൽ വലിയ നേട്ടങ്ങൾ ലഭിക്കാം. ബംപർ ലോട്ടറി പോലെയുള്ളവ ഇക്കൂട്ടരെ തേടി വരും.




Click it and Unblock the Notifications