Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോളി കളിഞ്ഞാൽ കളി മാറും; ഈ രാശിക്കാരുടെ ജീവിതം മാറിമറിയും, പ്രണയം പൂവണിയും, ജോലിയിൽ നേട്ടം

വേദ ജ്യോതിഷത്തിലെ ശുഭനായ ഗ്രഹമായാണ് ശുക്രൻ കണക്കാക്കപ്പെടുന്നത്. ശുക്രനാല്‍ ഭരിക്കപ്പെടുന്ന ജീവിത മണ്ഡലങ്ങള്‍ നിരവധി. ലൈംഗികത, വിഷയാസക്തി, സ്നേഹം, പ്രേമം, വിവാഹം, ലൗകിക സുഖ സൗകര്യങ്ങള്‍, ആഡംബര വസ്‌തു, ഗായകര്‍, നര്‍ത്തകര്‍, കലാകാര൯ , ശിൽപി, വേശ്യ, വിനോദ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടവയാണ് ശുക്രന്റെ കർമ്മ മണ്ഡലങ്ങളെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

ഇക്കാരണത്താൽ തന്നെ ജാതകത്തില്‍ ശുക്രന്റെ ബലത്തിനനുസരിച്ച് ഈ മേഖലയില്‍ അവര്‍ അവരുടെ കഴിവുകള്‍ തെളിയിക്കപ്പെടും എന്നാണ് വിശ്വാസം. ഗ്രഹങ്ങൾ മനുഷ്യ ജീവനെ തന്നെ നയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയാണ്. ഹിന്ദു പുരാണമനുസരിച്ച്, ശുക്രനെ പ്രണയത്തിന്റെയും വിവാഹത്തിന്റെയും സൗന്ദര്യത്തിന്റെയും സുഖസൗകര്യങ്ങളുടെയും ദേവതയായി കൂടി കണക്കാക്കാറുണ്ട്, ഇതും സ്വാധീന മേഖലകളിൽ പെടുന്നു.

astronew

എല്ലാ രാശികളെയും പോലെ ശുക്രനും ഒരു നിശ്ചിത കാലയളവിനുശേഷം രാശിമാറുന്ന പതിവുണ്ട്. നിലവിൽ മീന രാശിയിലാണ് ശുക്രനുള്ളത്. എന്നാൽ വരുന്ന മാർച്ച് 19ന് ശുക്രൻ മീന രാശിയിൽ അസ്‌തമിക്കും, ശേഷം 4 ദിവസത്തിനുള്ളിൽ ഉദികുകയാണ് ചെയ്യുക. ഇത് സവിശേഷമായ ഒരു അവസരമാണ് എന്നത് പലർക്കും അറിയില്ല.

ഇതൊക്കെ ആണെങ്കിലും ശുക്രന്റെ അസ്‌തമയ സമയം വളരെ കുറവാണ്. മാർച്ച് 23ന് ശുക്രൻ മീന രാശിയിൽ ഉദിക്കുമെന്നതാണ് പ്രത്യേകത. ഇതിലൂടെ ചില രാശിക്കാർക്ക് വമ്പൻ നേട്ടങ്ങൾ ലഭിക്കുമെങ്കിലും മറ്റ് ചിലർ ജാഗ്രത പാലിക്കണം. ശുക്രന്റെ ഉദയം ഏതൊക്കെ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകുമെന്ന് നമുക്ക് പരിശോധിക്കാം.

ഇടവം രാശി: ഇടവത്തിലെ ശുക്രൻ പതിനൊന്നാം ഭാവത്തിലാണ് ഉദിക്കാൻ പോകുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഇവർക്ക് എല്ലാ മേഖലകളിലും വിജയം കൈവരുമെന്നതാണ് പ്രത്യേകത. കൂടാതെ ഭൂമി, കെട്ടിടം, വാഹനം തുടങ്ങിയ കാര്യങ്ങളിൽ കാലങ്ങളായുള്ള ഇവരുടെ ആഗ്രഹങ്ങൾ സഫലമാകും, കരിയറിൽ ധാരാളം മുന്നേറ്റം ഉണ്ടാവും. ചില വലിയ ഉത്തരവാദിത്തങ്ങളും വന്നുചേരും. ബിസിനസുകാർക്കും ഈ കാലം ഗുണകരമാവും.

മകരം രാശി: ശുക്രന്റെ ഉദയം ഗുണം നൽകുന്ന മറ്റൊരു രാശിയാണിത്. ഈ രാശിക്കാരുടെ മൂന്നാം ഭാവത്തിലാണ് ശുക്രൻ ഉദിക്കുക. ഇതിലൂടെ വലിയ നേട്ടങ്ങൾ തന്നെ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇവരുടെ ബുദ്ധിശക്തി വർദ്ധിക്കും, പല മേഖലകളിലും വിജയം കൈവരാൻ ഇടയാകും. ബിസിനസിൽ ലാഭത്തിനുള്ള അവസരം ഉണ്ടാവും. പങ്കാളിയുമായി ദീർഘകാലമായി നിലനിൽക്കുന്ന ഭിന്നത അവസാനിക്കും. ആരോഗ്യം മെച്ചപ്പെടും.

കുംഭം രാശി: നിലവിൽ ശുക്രൻ രണ്ടാം ഭാവത്തിലാണ് ഉദിക്കാൻ പോകുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഇവർക്ക് ഭാഗ്യത്തിന്റെ പൂർണ പിന്തുണയുണ്ടാവും. സാമ്പത്തിക നേട്ടത്തോടൊപ്പം ജോലിയിലും ബിസിനസിലും നല്ല മുന്നേറ്റം കുംഭം രാശിക്കാരെ തേടിയെത്തും. പ്രമോഷൻ ഉൾപ്പെടെയുള്ളവയ്ക്ക് സാധ്യത. ശുക്രന്റെ അനുഗ്രഹത്താൽ പ്രണയ ജീവിതവും ദാമ്പത്യ ജീവിതവും ശുഭകരമായി മുന്നോട്ട് പോവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+