വിദേശയാത്രയ്ക്ക് ടിക്കറ്റ് എടുത്തോളൂ, ജോലി ഇല്ലാത്തവർക്ക് ആശ്വാസം, പേഴ്‌സ് കാലിയാവില്ല; ഈ രാശിക്കാരാണോ?
വേദ ജ്യോതിഷത്തിൽ, ശുക്രനെ ഒരു ശുഭഗ്രഹമായി കണക്കാക്കുന്നു, കൂടാതെ ജീവിതത്തിലെ നിരവധി പ്രധാന വശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഗ്രഹം കൂടിയാണത്. ശുക്രൻ സ്നേഹം, സൗന്ദര്യം, ഐക്യം, ആനന്ദം എന്നിവയെ പ്രതിനിധീകരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. നാം വാത്സല്യം പ്രകടിപ്പിക്കുന്ന രീതി, നമുക്ക് ആകർഷകമായി തോന്നുന്ന കാര്യങ്ങൾ എന്നിവയൊക്കെ ശുക്രനുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്ന് നമുക്ക് പറയാം.
പ്രണയം, വിവാഹം, ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്നു. കൂടാതെ സൗന്ദര്യം, കല, സംഗീതം, നൃത്തം, മറ്റ് സൃഷ്‌ടിപരമായ പ്രവർത്തനങ്ങൾ എന്നിവയുമായി ഇതിന് അടുപ്പമുണ്ട്. അതിലും പ്രധനപ്പെട്ടൊരു കാര്യം എന്തെന്നാൽ ശുക്രൻ സമ്പത്ത്, സമൃദ്ധി, ഭൗതിക സുഖങ്ങൾ എന്നിവയ്ക്കും അധിപനാണ്. കൂടാതെ സുഖം, ആഡംബരം, ഇന്ദ്രിയ സുഖങ്ങളുടെ ആസ്വാദനം എന്നിവയ്ക്കും കാരകൻ ശുക്രൻ എന്ന ശുഭഗ്രഹമാണെന്ന കാര്യത്തിൽ സംശയമില്ല.

പ്രധാനപ്പെട്ടൊരു കാര്യം എന്തെന്നാൽ ശുക്രന്റെ ചലനത്തിൽ മാറ്റം വരുമ്പോഴെല്ലാം ഈ മേഖലകളിൽ ഒരു പ്രത്യേക സ്വാധീനം ജാതക-രാശിക്കാർക്ക് ഉണ്ടാവാറുണ്ട്. അത്തരത്തിൽ ഒരു മാറ്റത്തിന് ഒരുങ്ങുകയാണ് ശുക്രൻ. സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദാതാവായ ശുക്രൻ മാർച്ച് 23ന് ഉദിക്കാൻ ഒരുങ്ങുകയാണ്. ഇത് വലിയ നേട്ടമാണ് നൽകുക.
ഇക്കുറി ശുക്രൻ തന്റെ ഉന്നത രാശിയായ മീനത്തിലാണ് ഉദിക്കുന്നത്. ഇത് എല്ലാ രാശിക്കാരെയും ഏതെങ്കിലുമൊക്കെ തരത്തിൽ ബാധിക്കുമെങ്കിലും എല്ലാവർക്കും ഒരുപോലെ ആയിരിക്കില്ല. ഈ സമയത്ത് ഭാഗ്യം തിളങ്ങുന്ന 3 രാശികളാണ് ഉള്ളത്. ഈ ശുക്ര ഉദയം ഗുണകരമാവുന്ന രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഇടവം രാശി: ഈ രാശിക്കാർക്ക് മാറ്റം അനുകൂലമായിരിക്കും. നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിൽ പുരോഗതിക്ക് സാധ്യതയുണ്ട്. ആശയവിനിമയം, കല, സംഗീതം, അഭിനയം എന്നീ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് ഈ സമയം നല്ലതായിരിക്കും. ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രമോഷൻ ഉൾപ്പെടെയുള്ളവയ്ക്ക് സാധ്യത. നിങ്ങളുടെ ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. കുടുംബസമാധാനം നന്നായി കൂടും.
കർക്കടകം രാശി: ശുക്രന്റെ ഉദയം ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ശുക്രൻ ഈ രാശിയുടെ ഒമ്പതാം ഭാവത്തിൽ ഉദിക്കുമെന്നതാണ് ഇതിന്റെ കാരണം. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം കാര്യമായി വർധിക്കും, പുതിയ ഊർജ്ജം നിങ്ങളിൽ പ്രകടമാകും. നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകും. രാജ്യത്തിനകത്തും വിദേശത്തും യാത്രയ്ക്കും യോഗം തെളിയും, കരിയറിൽ പുരോഗതി ഉണ്ടാവും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, വരുമാനം ലഭിക്കുകയും ചെയ്യും.
മിഥുനം രാശി:ശുക്രൻ ഈ രാശിയുടെ കർമ്മ ഭവനത്തിലാണ് ഉദിക്കാൻ പോകുന്നത്. ഈ സമയം നിങ്ങളുടെ ജോലിയിലും ബിസിനസിലും കാര്യമായ പുരോഗതി കൈവരിക്കും. ജോലിയിൽ ബംപർ ലാഭം ഉണ്ടായേക്കും. നിക്ഷേപം അല്ലെങ്കിൽ സ്വത്തുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഗുണമാവും. ബിസിനസിൽ ലാഭം കത്തിക്കയറും. നിക്ഷേപത്തിനും സമ്പാദ്യത്തിനും ഈ സമയം അനുയോജ്യമാണ്. തൊഴിലില്ലാത്തവർക്ക് ജോലിക്ക് സാധ്യത.












Click it and Unblock the Notifications