164 വർഷത്തിന് ശേഷം വരുന്ന രാജയോഗം; വിവാഹാലോചനയ്ക്ക് സാധ്യത, സാമ്പത്തിക നേട്ടം, ഈ രാശിയാണോ?
അപൂർവമായ രാജയോഗങ്ങൾ സൃഷ്‌ടിക്കപ്പെടുന്ന സമയമാണ് ഇത്. 164 വർഷങ്ങൾക്ക് ശേഷം ശുക്രനും വരുണനും ചേർന്ന് ഒരു അപൂർവ്വ രാജയോഗം ഉണ്ടാക്കാൻ പോവുകയാണ്. ഒന്നര നൂറ്റാണ്ടുകൾക്ക് ശേഷം വരുന്ന ഈ രാജയോഗം പലരും പ്രതീക്ഷിക്കുന്നതിനും അപ്പുറം നേട്ടങ്ങൾ നൽകുന്ന ഒന്നാണ്. മീന രാശിയിലാണ് നിലവിൽ ശുക്രനും വരുണനും ഇരിക്കുന്നത്. ഇതിലൂടെ മായാ യോഗം സൃഷ്‌ടിക്കുന്നത് ഗുണം ചെയ്യും.
വേദ ജ്യോതിഷ പ്രകാരം നവഗ്രഹങ്ങളെ കൂടാതെ സൗരയൂഥത്തിന്റെ ഭാഗമായി കണക്കാക്കാത്ത മറ്റ് ചില ഗ്രഹങ്ങളുണ്ട്. ഇങ്ങനെ ഒക്കെ ആണെങ്കിലും ജ്യോതിഷത്തിൽ ഇവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അതിലൊന്നാണ് വരുന്ന ഗ്രഹം അഥവാ നെപ്ട്യൂൺ. ഒട്ടേറെ പ്രത്യേകതകൾ ഉള്ളൊരു ഗ്രഹം കൂടിയാണ് വരുണൻ.

വരുണ ഗ്രഹവും ഒരു സ്പെഷ്യൽ ഗ്രഹം തന്നെയാണ് എന്ന് പറയുന്നതാവും ശരി. ഇത് ഒരു രാശിയിൽ ഏകദേശം 13 വർഷം തുടരും. അതുകൊണ്ടുതന്നെ ഇതിന് ഒരു രാശി ചക്രം പൂർത്തിയാക്കാൻ 164 വർഷമെടുക്കുമെന്നതാണ് പ്രത്യേകത. അത്തരത്തിൽ ഒരു രാശി ചക്രം പൂർത്തിയായ ശേഷമാണ് ഇക്കുറി വീണ്ടും വരുണൻ മീന രാശിയിൽ പ്രവേശിക്കുന്നത്.
വരുണ ഗ്രഹത്തിന്റെ സ്ഥാനത്ത് വരുന്ന മാറ്റം എല്ലാ രാശികളിലുമുള്ളവരുടെ ജീവിതത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുമെന്നതാണ് ജ്യോതിഷ പ്രകാരമുള്ള കാര്യം. 2022 സെപ്റ്റംബർ 11ന് വരുണ ഗ്രഹം കുംഭ രാശിയിൽ പ്രവേശിച്ചിരുന്നു. ശേഷം 2023 ഫെബ്രുവരി 19ന് മീന രാശിയിൽ പ്രവേശിച്ചു, 2025 ജൂൺ 27 വരെ ഇനി അത് ഇവിടെ തുടരും. ഏതൊക്കെ രാശികൾക്ക് ഇത് ഗുണമാവും എന്ന് നോക്കാം.
കന്നി രാശി: ഇത്തവണത്തെ മായാ രാജയോഗം നല്ല നേട്ടങ്ങളാണ് ഇവർക്ക് നൽകുക. ഈ സാഹചര്യത്തിൽ ഇവർക്ക് വൻ പുരോഗതി തന്നെ ജീവിതത്തിൽ ഉണ്ടായേക്കും, ഇവരുടെ വ്യക്തിത്വം വികസിക്കും, സാമ്പത്തിക സ്ഥിതി വൻ തോതിൽ മെച്ചപ്പെടും. അവിവാഹിതർക്ക് നല്ല ഒരു വിവാഹാലോചന വരാനുള്ള സാധ്യതയുണ്ട്. ബിസിനസിൽ നല്ല രീതിയിൽ ലാഭം വരുമെന്നതാണ് മറ്റൊരു പ്രത്യേകത.
തുലാം രാശി: മായാ രാജയോഗം വൻ നേട്ടങ്ങളാണ് ഇവർക്ക് നൽകുക. ഈ രാശിയുടെ ആറാം ഭാവത്തിലാണ് ശുക്രന്റെയും വരുണന്റെയും കൂടിച്ചേരൽ. അപ്രതീക്ഷിതമായി ഒട്ടേറെ നേട്ടങ്ങൾ ഇവർക്ക് ലഭിക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി നല്ല മുന്നേറ്റം ഉണ്ടാവും. ഇവർക്കും ബിസിനസ് അടക്കമുള്ള കാര്യങ്ങളിൽ നല്ല മുന്നേറ്റം സാധ്യമാവും.
മിഥുനം രാശി: ഈ രാശിയുടെ പത്താം ഭാവത്തിൽ രണ്ട് ഗ്രഹങ്ങളുടെയും കൂടിച്ചേരൽ നടക്കും. ഈ രാശിക്കാർക്ക് ജോലിസ്ഥലത്ത് പ്രത്യേക നേട്ടങ്ങൾ ലഭിക്കും, പ്രമോഷൻ ഉൾപ്പെടെ സാധ്യതയുണ്ട്. കൂടാതെ ശമ്പള വർധനവ് അടക്കമുള്ള കാര്യങ്ങൾക്കും സാധ്യതയുണ്ട്. മാത്രമല്ല സഹപ്രവർത്തകരുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും, ആത്മീയതയിലേക്ക് നിങ്ങൾ ചായും. ഇത്തവണ വിദേശയാത്രയ്ക്ക് കൂടി അവസരം ലഭിക്കും.












Click it and Unblock the Notifications