വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും!
എന്തിനും ഏതിനും ജ്യോതിഷത്തെ ആശ്രയിക്കുന്നവർ ഏറെയുണ്ട്. അതുകൊണ്ട് തന്നെ വേദ ജ്യോതിഷം ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നായാണ് പലരും കാണുന്നത്. കാരണം പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ നിമിത്തമോ ഒക്കെ ഉണ്ടെന്ന് ജ്യോതിഷത്തില്‍ പറഞ്ഞു വയ്ക്കുന്നുണ്ട്. ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നും ഉറച്ചു വിശ്വസിക്കപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഇതൊക്കെയും ഗണിക്കുക. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും തമ്മിൽ വ്യത്യാസപ്പെടും.
വളരെ സങ്കീർണമായ ഒട്ടേറെ ഘടകങ്ങൾ കൂടിച്ചേരുന്നതാണ് ജ്യോതിഷം എന്ന് പറയുന്നത്. ജ്യോതിഷത്തിൽ പറയുന്നത് പ്രകാരം 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
ഇപ്പോഴിതാ രണ്ട് സവിശേഷമായ രാജയോഗങ്ങൾ ഒരുമിച്ച് വരികയാണ് ഇപ്പോൾ. അതും ഇവ രണ്ടും സാധാരണ രാജയോഗങ്ങൾ അല്ല ഒരിക്കലും. ശുക്രന്‍ ഈ സമയത്ത് മീനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. അതിന്റെ ഫലമായി ശുക്രന്‍ മീനത്തിലേക്ക് മാറുമ്പോള്‍ ശുക്രാദിത്യ രാജയോഗവും അതോടൊപ്പം തന്നെ മറ്റൊരു സുപ്രധാന യോഗങ്ങളിൽ ഒന്നായ മാളവ്യ രാജയോഗവും രൂപപ്പെടുന്നു.
മേടം രാശി
ഇവർക്ക് രണ്ട് രാജയോഗങ്ങളും നേട്ടങ്ങളുടെ വാതിൽ തുറക്കുന്നു. തൊഴിലിൽ നല്ല മാറ്റങ്ങൾ, ശമ്പള വർധന പോലെയുള്ളവ ഉണ്ടാവും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉറപ്പാവും. സാമ്പത്തികമായി മുന്നേറ്റങ്ങൾ ഇവരെ തേടിയെത്തും. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിനും സന്തോഷത്തോടെ അവരെ പരിചരിക്കുന്നതിനും അവസരം ലഭിക്കും. പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാവാം.
കര്‍ക്കിടകം
ഈ രാശിക്കാര്‍ക്ക് വരുന്ന രണ്ട് രാജയോഗങ്ങള്‍ അനുകൂലമായ പല മാറ്റങ്ങൾക്കും കാരണമാവും. ഇവർക്കുണ്ടായിരുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും ഇല്ലാതാവുന്നു. കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ ആരെയും അമ്പരപ്പിക്കുന്ന നിലയിൽ ഉള്ളതായിരിക്കും. ജീവിതം തന്നെ മാറ്റുന്ന തരത്തിലുള്ള സംഭവ വികാസങ്ങൾ നടക്കും. സാമ്പത്തികമായി മെച്ചപ്പെട്ട സമയമാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും ഇവർക്ക് വേണ്ട.
ചിങ്ങം രാശി
ഇവർക്കു രാജയോഗങ്ങൾ പ്രണയവും സന്തോഷവും തേടി എത്താൻ കാരണമാവും. പുതിയ മാറ്റങ്ങള്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരാൻ ഇടയാക്കുന്നു. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ശക്തമായ സാമ്പത്തിക സ്ഥിതി ഇവരെ തേടി എത്തും. ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കും. ഐശ്വര്യവും സന്തോഷവും സമാധാനവും തേടി വരും. വീട്ടില്‍ സുഖവും സന്തോഷവും ഐശ്വര്യവും വന്നുനിറയും. യാത്ര ചെയ്യാൻ ധാരാളം അവസരങ്ങൾ വരും.












Click it and Unblock the Notifications