Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് കാത്തിരുന്ന കുട്ടിയുണ്ടാവാൻ സാധ്യത, പ്രണയജീവിതം സുഗമം; കേസുകളിൽ വിജയിക്കും!

സാധാരണയായി ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാര്യമായി കരുതുന്നു. അതിപ്പോൾ ഏത് രീതിയിലും ആവാം എന്ന് മാത്രമാണ് നിങ്ങളറിയേണ്ടത്. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും വന്നുചേരുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ കാര്യമായ മാറ്റമൊന്നുമില്ല.

പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ് മാറ്റങ്ങൾ. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് പ്രധാനമായും അറിയേണ്ട കാര്യം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ്. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് സാധാരണയായി നടക്കാറുള്ളത്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ടത് പ്രധാനമാണ്.

astroshukraditya

അത്തരത്തിൽ ജ്യോതിഷപ്രകാരം അസുരന്മാരുടെ ഗുരുവായ ശുക്രനെ സ്നേഹം, ആകർഷണം, സമ്പത്ത്, ഭൗതിക സുഖങ്ങൾ, ആഡംബരം, സൗന്ദര്യം, വിവാഹം തുടങ്ങിയവയുടെ കാരകനായിട്ടാണ് കരുതുന്നത്. തൽഫലമായി, ശുക്രന്റെ സ്ഥാനമാറ്റത്തിന്റെ സ്വാധീനം 12 രാശിക്കാരുടെയും ജീവിതത്തിൽ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അനുഭവപ്പെടുമെന്നതാണ് അറിയേണ്ടത്.

അതുപോലെ മറ്റൊരു സുപ്രധാന ഗ്രഹമാണ് സൂര്യൻ. ഇത് ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കുന്നു. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കും. സൂര്യൻ പൊതുവെ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും അതിൽ പ്രകാശം നിറയ്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

അങ്ങനെയുള്ള സാഹചര്യത്തിൽ ഈ ഒക്ടോബറിൽ ശുക്രൻ അതിന്റെ ഏറ്റവും താഴ്ന്ന രാശിയായ കന്നിയിൽ പ്രവേശിക്കും എന്നതാണ് നിർണായക മാറ്റം. അവിടെ സൂര്യൻ ഇതിനകമുണ്ട്‌. തൽഫലമായി ശുക്ര-സൂര്യ സംയോജനം ശുക്രദിത്യ യോഗം സൃഷ്‌ടിക്കും. ഈ രാജയോഗത്തിലൂടെ ചില രാശിക്കാർക്ക് പ്രത്യേക നേട്ടവും ഭാഗ്യവും ഒക്കെയാവും സംഭവിക്കുക. ഏതൊക്കെ രാശിക്കാർക്ക് എന്തൊക്കെ ഗുണങ്ങൾ ഉണ്ടാവുമെന്ന് നോക്കാം.

ഇടവം രാശി: ഇവരുടെ അഞ്ചാമത്തെ ഭാവത്തിലാണ് ശുക്രദിത്യയോഗം രൂപപ്പെടുന്നത്. അതിനാൽ തന്നെ ഇവർക്ക് നേട്ടങ്ങൾ അച്ചട്ടാണ്. പ്രണയ ജീവിതത്തിൽ അടക്കം നേട്ടങ്ങൾ കൈവരിക്കാൻ ഇവർക്ക് കഴിയും. ദീർഘകാല ദാമ്പത്യ ബുദ്ധിമുട്ടുകൾക്ക് അന്ത്യമുണ്ടാവും. കുട്ടികളുണ്ടാകുന്നതിന് സാധ്യത തെളിയുന്നുണ്ട്. മാത്രമല്ല വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെട്ടെക്കും. ജോലി തേടുന്നവർക്ക് നല്ല ഫലങ്ങൾ ലഭിക്കാൻ സാധ്യത. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും.

ചിങ്ങം രാശി: ഇവരുടെ രണ്ടാം ഭാവത്തിൽ ശുക്രദിത്യയോഗം രൂപം കൊള്ളുന്നു. അതിനാൽ തന്നെ ഈ രാശിയിൽ ജനിച്ചവർക്ക് കലയിലും സംഗീതത്തിലും കൂടുതൽ താൽപര്യം തോന്നും. കുടുംബവുമായുള്ള ബന്ധങ്ങൾ നന്നായി ഭവിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വരുമാന സ്രോതസുകൾ തുറന്നേക്കാം. കോടതി കേസുകളിലും സർക്കാർ-ഭരണ കാര്യങ്ങളിലും വിജയം കൈവരിക്കാൻ സാധിക്കും. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒപ്പം നിൽക്കും.

മകരം രാശി: ഈ രാശിക്കാർക്ക് ശുക്ര-സൂര്യ സംയോജനം വളരെ അധികം ഗുണകരമാകും എന്നുറപ്പാണ്. ഈ രാശിക്കാരുടെ ഭാഗ്യ ഭാവത്തിലാണ് ശുക്രദിത്യ യോഗം രൂപപ്പെടുന്നത്. ഒൻപതാം ഭാവത്തിൽ ഈ രാജയോഗം രൂപപ്പെടുന്നതോടെ ഈ രാശിക്കാർക്ക് പൂർണ ഭാഗ്യം ലഭിച്ചേക്കാം. കുടുംബത്തിൽ ശുഭകരമായ സംഭവങ്ങൾ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. ഇവരുടെ പ്രണയ ജീവിതവും നല്ലതായിരിക്കും. കുടുംബ ജീവിതവും നന്നായി മാറും. ബിസിനസിലും ജോലിയിലും ഒക്കെ നല്ല മാറ്റങ്ങൾ കൈവരാൻ വഴിയൊരുങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+