പണം ഇവർക്കൊരു വിഷയമാവില്ല, പഠനത്തിലും കേമരാവും; ജോലിയിൽ ഉയർച്ച ഉറപ്പ്, ഈ രാശിക്കാരാണോ?
വേദ ജ്യോതിഷത്തിൽ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായിട്ടും കരുതപ്പെടുന്നു. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കും. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും എന്നാണ് ഇത് അർത്ഥമാക്കുന്നത്.
അതുപോലെ തന്നെയാണ് സൂര്യനോട് വളരെ അടുത്ത് നിൽക്കുന്ന ഗ്രഹമായ ശുക്രൻ. സാധാരണയായി ശുക്രനിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും എല്ലാ രാശികളിലും സ്വാധീനം ചെലുത്തുന്ന കാര്യമാണ്. പൊതുവേ ഭാഗ്യദായകനായ ഗ്രഹമാണെന്നാണ് വിശ്വാസം. ജീവിതത്തിൽ ശുക്രൻ തെളിഞ്ഞുവെന്നാണ് നല്ല കാലം വരുമ്പോൾ നമ്മളൊക്കെ പറയാറുള്ളത്. മറ്റ് ഗ്രഹങ്ങളിൽ നിന്ന് ശുക്രനും ഇക്കാര്യത്തിൽ വ്യത്യസ്‌തനല്ല.

ശുക്രനായാലും സൂര്യനായാലും ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും അതുമായി ബന്ധപ്പെട്ട് കിടക്കുന്ന ചില കാര്യങ്ങളുമുണ്ട്. ഗ്രഹങ്ങളിൽ ഒട്ടുമിക്കതും രാശിമാറുമ്പോൾ നമ്മുടെയൊക്കെ ജീവിതത്തെ സ്വാധീനിക്കപ്പെടുന്നു. അത് ചെറിയ മാറ്റങ്ങൾ ആയിരിക്കില്ല സമ്മാനിക്കുക. നമ്മൾ പോലും പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ ആയിരിക്കും.
ഇത്തവണത്തെ പ്രത്യേകത എന്തെന്നാൽ മാർച്ച് മാസത്തിൽന്റെ അവസാനത്തോടെ നിരവധി പ്രധാന ഗ്രഹങ്ങളുടെ രാശിമാറ്റം നടക്കുന്നുണ്ടെന്നതാണ്. ശുക്രൻ, സൂര്യൻ തുടങ്ങിയ ഗ്രഹങ്ങളുടെ രാശിമാറ്റം ഇതിൽ ഉൾപ്പെടുന്നു. ഏപ്രിൽ മാസത്തിന്റെ ആരംഭത്തിൽ തന്നെ ഇതിലൂടെ ശുക്രാദിത്യ രാജയോഗം രൂപപ്പെടുന്നു. ഈ മൂന്ന് രാശിക്കാർക്ക് വലിയ ഗുണങ്ങൾ വന്നുചേരും, ഏതൊക്കെയാണ് അവയെന്ന് നോക്കാം.
ഇടവം രാശി: വരാനിരിക്കുന്ന സവിശേഷമായ ശുക്രാദിത്യ രാജയോഗത്തിലൂടെ ഈ രാശിക്കാരുടെ ജീവിതത്തിൽ ഐശ്വര്യം വന്നുചേരും. ഇവർക്ക് എല്ലാതരം നിക്ഷേപങ്ങളിൽ നിന്നും ലാഭം ഉണ്ടാകും. സമ്പത്ത് വലിയ തോതിൽ വർധിക്കും. വിദ്യാഭ്യാസ രംഗത്ത് തിളങ്ങും. തൊഴിലിൽ മുന്നേറാൻ സാധിക്കും. ഇവർക്ക് പുതിയ തൊഴിൽ അവസരങ്ങൾ വന്നുചേരും. ബിസിനസിൽ ഒട്ടും പ്രതീക്ഷിക്കാത്ത ലാഭങ്ങളാവും വരിക.
മകരം രാശി: ഇവർക്ക് രാജയോഗം വലിയ നേട്ടങ്ങൾ കൊണ്ടു തരും. ധാരാളം ചെറുതും വലുതുമായ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. കരിയറിൽ അപ്രതീക്ഷിത വളർച്ചയും വന്നുചേരും. ബിസിനസിൽ പുരോഗതിയുണ്ടാകും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇവരുടെ സമ്പത്ത് കാര്യമായി തന്നെ വർധിക്കും. അത് ജീവിതത്തെ വലിയ തോതിൽ മുന്നോട്ട് നയിക്കും.
തുലാം രാശി: ഇവർക്ക് വലിയ നേട്ടങ്ങൾ തന്നെയാണ് വന്നുചേരുക. തൊഴിൽ രംഗത്ത് വലിയ നേട്ടങ്ങൾ ഇവരെ തേടിയെത്തും. ബിസിനസിൽ കാര്യമായ ലാഭം തന്നെ ഈ രാശിക്കാർക്ക് ഉണ്ടാവും.ഇവരുടെ സമ്പാദ്യം കാര്യമായി തന്നെ വർധിക്കും. കരിയറിലും ബിസിനസിലും നേട്ടങ്ങളുണ്ടാവുകയും ചെയ്യും. പഠനത്തിലും ജോലിയുമായി ബന്ധപ്പെട്ട പരീക്ഷകളിലും കാര്യമായ മുന്നേറ്റം തന്നെ ഈ രാശിക്കാർക്ക് ഉണ്ടാവാനുള്ള സാധ്യതയുണ്ട്.












Click it and Unblock the Notifications