ശുക്രൻ ഉച്ചസ്ഥായിയിൽ; ഈ രാശിക്കാർക്ക് പുതിയ വീടും കാറും വാങ്ങാനാവും, ലോട്ടറി എടുത്താൽ അടിക്കും!
വേദ ജ്യോതിഷത്തിൽ പറയുന്നത് അനുസരിച്ച് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാര്യമാണ്. അതിപ്പോൾ ഏത് രീതിയിലും ആവാം എന്ന് മാത്രമാണ് കാര്യം. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും ഉണ്ടാവുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ല.
വേദ ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുള്ള ഗ്രഹമാണ് ശുക്രൻ. സാധാരണ ഗതിയിൽ ശുക്രനിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും എല്ലാ രാശികളിലും സ്വാധീനം ചെലുത്തുന്ന കാര്യമാണ്. പൊതുവേ ഭാഗ്യദായകനായ ഗ്രഹമാണെന്നാണ് വിശ്വാസം. ജീവിതത്തിൽ ശുക്രൻ തെളിഞ്ഞുവെന്നാണ് നല്ല കാലം വരുമ്പോൾ നമ്മളൊക്കെ പറയാറുള്ളത്. മറ്റ് ഗ്രഹങ്ങളിൽ നിന്ന് ശുക്രനും പക്ഷേ വ്യത്യസ്‌തനല്ല.

അതുപോലെ ജ്യോതിഷം അനുസരിച്ച് ഭൂതങ്ങളുടെ ഗുരു എന്നറിയപ്പെടുന്ന ശുക്രനെ ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നതെന്ന് നേരത്തെ പറഞ്ഞല്ലോ. ശുക്രൻ ജീവിതത്തിൽ സമ്പത്തും സന്തോഷവും നൽകുന്നു എന്നാണ് പറയപ്പെടുന്നത്. ഇതോടൊപ്പം, സുഖം, ആഡംബരം, സ്നേഹ-ആകർഷണം, വിവാഹം, ദാമ്പത്യ സന്തോഷം എന്നിവയും നൽകുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.
അടുത്തിടെ സമ്പത്തിന്റെ കാരകനായ ശുക്രൻ കുംഭം രാശിയിൽ നിന്നും മേടം രാശിയിലേക്ക് സംക്രമിച്ചിരുന്നു. ശുക്രന്റെ ഉച്ച രാശി കൂടിയാണ് മീനം. 2026 മാർച്ച് 25 വരെയാണ് ശുക്രൻ മീനം രാശിയിൽ സ്ഥിതി ചെയ്യുക. ഉച്ച രാശിയിൽ സംക്രമിച്ചു കൊണ്ടിരിക്കുന്ന ശുക്രൻ മൂലം ചില കൂറുകാർക്ക് വലിയ നേട്ടം തന്നെയാണ് ലഭിക്കുക. ആർക്കൊക്കെ എന്തൊക്കെ ലഭിക്കുമെന്ന് നോക്കാം.
മേടം രാശി
ഇവർക്ക് വീട്, ഭൂമി, വാഹനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വരുന്ന സമയത്ത് നേട്ടങ്ങൾ ഉറപ്പാണ്. ആഡംബര ജീവിതം നയിക്കാനുള്ള അവസരം ഉണ്ടാവും. പ്രതീക്ഷിക്കാത്ത വഴികളിൽ നിന്ന് പണം ഒഴുകി വരും. തൊഴിലുമായി ബന്ധപ്പെട്ട വളരെയധികം നല്ല ഗുണാനുഭവങ്ങൾ ഇവർക്ക് ഉണ്ടാകും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ് നന്നായി വരും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല നേട്ടങ്ങൾ ഉണ്ടാകും.
ഇടവം രാശി
ഇവരെ അലട്ടിക്കൊണ്ടിരുന്ന എല്ലാ ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും പുറത്തുകടക്കാൻ സാധിക്കും. ഇതുവരെ നടക്കാതിരുന്ന ചില ആഗ്രഹണങ്ങളും നടക്കും. എല്ലാ പ്രവൃത്തികളിൽ നിന്നും ഇവർക്ക് നേട്ടങ്ങൾ ഉണ്ടാകും. ജീവിതത്തിൽ പുരോഗതി ഉറപ്പാണ്. ബിസിനസിൽ നേട്ടങ്ങൾ ഉറപ്പായും പ്രതീക്ഷിക്കാം. സാമ്പത്തിക നേട്ടവും ലാഭവർധനയും വരും. വീട്, ഭൂമി, വാഹനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നല്ല വാർത്ത ഉറപ്പാണ്.
മിഥുനം രാശി
ഇക്കൂട്ടർക്ക് ഈ സമയം വിദേശയാത്രകളും തരപ്പെടുന്നതാണ്. പഠന ആവശ്യങ്ങൾക്കായും തൊഴിലുമായി ബന്ധപ്പെട്ട വിദേശയാത്രകൾ ആയിരിക്കും നടത്തേണ്ടി വരിക. വിസ സംബന്ധമായ നേരിട്ടുകൊണ്ടിരുന്ന തടസങ്ങൾ എല്ലാം തന്നെ മാറിക്കിട്ടും. ഇക്കൂട്ടർക്ക് കർമരംഗത്ത് പലവിധ ഗുണാനുഭവങ്ങൾ ലഭിക്കുന്നതാണ്. സുഖസൗകര്യങ്ങൾ എല്ലാം തന്നെ കൂടും. സമൂഹത്തിന്റെ ആദരവ് ഇവർക്ക് ലഭിക്കുന്നതാണ്. ആഗ്രഹങ്ങൾക്ക് അനുസരിച്ച് ജീവിക്കുക.
കർക്കിടക രാശി
ഇക്കൂട്ടർക്ക് ലോട്ടറി പരീക്ഷിക്കാവുന്നതാണ്. പല കാരണങ്ങളാൽ വിദേശ ധനം വന്നുചേരുന്നതിന് ഇടയാകും. ദാനധർമങ്ങൾ ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാവും. ഇക്കൂട്ടർക്ക് വിദേശയാത്രയ്ക്കായി സാധ്യത തുറക്കും. പഠന ആവശ്യങ്ങൾക്കായും കുടുംബാംഗങ്ങളുമായി ദൂരദേശ സ്ഥലങ്ങൾ കണ്ടു ആസ്വദിക്കുന്നതിനായും സാധിക്കും. വിനോദ യാത്രകളും നടക്കാൻ സാധ്യത. വീട്, ഭൂമി, വാഹനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നല്ല നേട്ടങ്ങൾ ഉറപ്പ്.
-
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില് വരും, വസ്തു,വാഹനാദികള് സമ്പാദിക്കും, കച്ചവടക്കാര്ക്കു ലാഭം വര്ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications