മകരത്തിൽ ശുക്രനുദിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യ നാളുകൾ, ആഗ്രഹിച്ച വിവാഹം നടക്കും, സമ്പത്തിൽ ആറാടും!
ഭൂമിയിൽ മനുഷ്യർക്ക് രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമായി തന്നെ തുടരുകയും ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. അത്തരത്തിലുള്ള സവിശേഷമായ യോഗങ്ങൾ നിങ്ങളുടെ ജീവിതം മാറ്റി മറിച്ചേക്കും. എന്നാൽ ശരിക്കും രാജയോഗത്തിന് ഗ്രഹങ്ങൾ തമ്മിൽ കൂടിച്ചേരണമെന്ന് നിർബന്ധമില്ല, അല്ലാതെയും അതുണ്ടാവും.
വേദ ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുള്ള ഗ്രഹങ്ങളിൽ ഒന്നാണ് ശുക്രൻ. ശുക്രനിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും എല്ലാ രാശികളിലും സ്വാധീനം ചെലുത്തുന്ന കാര്യമാണ്. പൊതുവേ ഭാഗ്യദായകനായ ഗ്രഹമാണെന്നാണ് വിശ്വാസം. ജീവിതത്തിൽ ശുക്രൻ തെളിഞ്ഞുവെന്നാണ് നല്ല കാലം വരുമ്പോൾ നമ്മളൊക്കെ പറയാറുള്ളത്. മറ്റ് ഗ്രഹങ്ങളിൽ നിന്ന് ശുക്രനും പക്ഷേ വ്യത്യസ്‌തനല്ല.

ജ്യോതിഷം അനുസരിച്ച് ഭൂതങ്ങളുടെ ഗുരു എന്നറിയപ്പെടുന്ന ശുക്രനെ ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നതെന്ന് നേരത്തെ പറഞ്ഞല്ലോ. ശുക്രൻ ജീവിതത്തിൽ സമ്പത്തും സന്തോഷവും നൽകുന്നു എന്നാണ് പറയപ്പെടുന്നത്. ഇതോടൊപ്പം, സുഖം, ആഡംബരം, സ്നേഹ-ആകർഷണം, വിവാഹം, ദാമ്പത്യ സന്തോഷം എന്നിവയും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ ഗ്രഹത്തിന്റെ ചലനങ്ങൾ ജ്യോതിഷ പ്രകാരം വലിയ പ്രാധാന്യമുള്ള ഒന്നാണ്. 12 രാശികളെയും ശുക്രന്റെ ചലനത്തിലെ മാറ്റങ്ങൾ ബാധിക്കുമെങ്കിലും അത് പക്ഷേ ഒരുപോലെ ആയിരിക്കില്ല. ശുക്രനാല്‍ ഭരിക്കപ്പെടുന്ന ജീവിത മണ്ഡലങ്ങള്‍ നിരവധിയാണ്. ലൈംഗികത, വിഷയാസക്തി, സ്നേഹം, പ്രേമം, വിവാഹം, ലൗകിക സുഖ സൗകര്യങ്ങള്‍, ആഡംബര വസ്‌തുക്കൾ എന്നിവ മാത്രമല്ല അത്.
ശുക്രൻ വിചാരിച്ചാൽ നിങ്ങളുടെ ജീവിതം മാറും. ഈ വരുന്ന ഫെബ്രുവരി 1-ന് ശുക്രന്‍ മകരത്തില്‍ ഉദിക്കുകയാണ്. ഇത് ചില രാശിക്കാര്‍ക്ക് ഇതുവരെയില്ലാത്ത നേട്ടങ്ങള്‍ക്കാണ് തുടക്കമിടുക. അതില്‍ തന്നെ അനുകൂലമായ പല മാറ്റങ്ങള്‍ക്കും ഈ സമയത്ത് തുടക്കമാവും. ധനം, കരിയര്‍, ജീവിതം, ജോലി എന്നിങ്ങനെ എല്ലാ മേഖലകളിലും അവർക്ക് ഗുണം നൽകും. ഏതൊക്കെ രാശിക്കാർക്ക് എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്ന് നോക്കാം.
മീനം രാശി: ഫെബ്രുവരി ഒന്നിന് ശുക്രന്റെ ഉദയം നല്ല മാറ്റങ്ങൾക്ക് വഴിയൊരുക്കും. ഇക്കൂട്ടരുടെ വരുമാനം ഇരട്ടിയാകും. ആഗ്രഹിക്കുന്നതെല്ലാം ഇവർക്ക് ലഭിക്കും. ഓഹരി വിപണയിൽ നിക്ഷേപിക്കുമ്പോൾ ഇരട്ടി നേട്ടം ലഭിക്കും. പഠനത്തിൽ ശോഭിക്കും. ജീവിതത്തിൽ നിലനിന്നിരുന്ന തെറ്റിദ്ധാരണകൾ പൂർണമായും നീങ്ങും. സാമ്പത്തിക സ്ഥിതി ആരെയും അമ്പരപ്പിക്കും. കാലങ്ങളായി വൈകിയിരുന്ന ഇവരുടെ വിവാഹം ഒടുവിൽ നടക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും.
കര്‍ക്കിടകം രാശി: അമ്പരപ്പിക്കുന്ന നേട്ടങ്ങൾ ആയിരിക്കും ഇവർക്ക് ലഭിക്കും. ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും വരും. സാമ്പത്തിക സ്ഥിതി മികച്ചതാവും എന്ന കാര്യത്തില്‍ സംശയമേ വേണ്ട. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്താനാവും. സകല മേഖലകളിലും ഇവരുടെ നേട്ടങ്ങള്‍ വർധിക്കും. സന്തോഷകരമായ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണും. ഇക്കൂട്ടരുടെ ജീവിതം തന്നെ അക്ഷരാർത്ഥത്തിൽ മാറിമറിയും.
മേടം രാശി: വരാനിരിക്കുന്ന ശുക്രന്റെ ഉദയം പല വിധത്തിലുള്ള നേട്ടങ്ങൾ നൽകും. ഇവർക്ക് സാമ്പത്തിക സ്ഥിതി അനുകൂലമായി വരും. ജീവിതത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും തുടക്കമിടുന്ന ദിവസമായിരിക്കും ഇത്. ഇവർക്ക് എല്ലാവിധ ഐശ്വര്യങ്ങളും വന്നുചേരും. ഇവരുടെ പങ്കാളിയുമായി സന്തോഷവും സമാധാനവും ഐശ്വര്യവും തുടക്കമിടുന്നു. ജോലിയിൽ നല്ല മുന്നേറ്റം സാധ്യമാവും. ഒരുപക്ഷേ പ്രമോഷനോ അല്ലെങ്കിൽ സാലറി ഹൈക്കോ ലഭിച്ചേക്കാം. മാത്രമല്ല സമൂഹത്തിൽ നല്ല ആദരവും സ്നേഹവും ഒക്കെ വന്നുചേരും.












Click it and Unblock the Notifications