Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് ശരിക്കും കോടീശ്വരയോഗം; പണം വന്നുനിറയും, ഭൂമി ഇടപാടിൽ ലാഭം! ആരോഗ്യം മെച്ചപ്പെടും

ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഹിന്ദുമതത്തിൽ കൽപ്പിച്ചു നൽകിയിട്ടുള്ളത്. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നും പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാന കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.

siddhiyogam2025

ഇവയിൽ ഏതിനെങ്കിലും എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങളോ, വ്യതിയാനങ്ങളോ സംഭവിച്ചാൽ അതാത് ജാതകകാരൻമാരെ അത് സാരമായി അല്ലെങ്കിൽ കാര്യമായി ബാധിക്കും. അത് ചിലപ്പോൾ ധനയോഗങ്ങളോ സവിശേഷമായ രാജയോഗങ്ങളോ ഒക്കെ ആയിരിക്കാം അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യവും ആയിരിക്കാം. എന്തെന്നാൽ രാജയോഗങ്ങളുടെ രൂപീകരണം പോലും ഇത്തരം മാറ്റങ്ങൾക്ക് കാരണമാവുകയും ജീവിതത്തിൽ നല്ല മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുമെന്നതാണ് പ്രധാന വിഷയം.

പറഞ്ഞുവന്നത് ജ്യോതിഷത്തിന് വളരെയധികം പ്രാധാന്യം ഉണ്ടെന്നാണ്. പല പല യോഗങ്ങളാൽ നിറഞ്ഞ ജ്യോതിഷത്തിൽ അത്തരത്തിൽ ചില സവിശേഷ യോഗങ്ങളും ഉണ്ട്. നമ്മുടെ ജീവിതം തന്നെ മാറ്റി മറിക്കാൻ കെൽപ്പുള്ള ധനയോഗങ്ങൾ ആയിരിക്കാം അവ. സാധാരണഗതിയിൽ ഗ്രഹങ്ങളുടെ കൂടിചേരലോ അല്ലെങ്കിൽ സംക്രമണമോ ഒക്കെയാവും ഇത്തരം നേട്ടങ്ങളിലേക്ക് നയിക്കുക. എന്നാൽ അതൊന്നും ഇല്ലെങ്കിലും മാറ്റം സാധ്യമാണ്.

അത്തരത്തിൽ വളരെ സുപ്രധാനമായ ഒരു മാറ്റമാണ് ഇനി വരാനിരിക്കുന്നത്. അത് പക്ഷേ നിങ്ങൾ കരുതുന്നത് പോലെ അത്ര ചെറിയ ഒന്നായിരിക്കില്ല. ജീവിതത്തിൽ സകലമാന കഷ്‌ടതകളും നീക്കാനും പുതിയ ജീവിതം തന്നെ ലഭിക്കാനും ശേഷിയുള്ള ഒരു കോടീശ്വരയോഗമാണ് ഇപ്പോൾ അഞ്ച് രാശിക്കാർക്ക് വന്നിരിക്കുന്നത്. ഗണപതി ഭഗവാന്റെ അനുഗ്രഹമുള്ള സിദ്ധിയോഗമാണ് ഈ രാശിക്കാർക്ക് മാറ്റം പ്രദാനം ചെയ്യുക. എന്തൊക്കെ മാറ്റങ്ങൾ, ഏതൊക്കെ രാശിക്കാർക്ക് ലഭിക്കുമെന്ന് അറിയാം.

ഇടവം രാശി: ഇന്നത്തെ ദിവസം മുതൽ ഈ രാശിക്കാരുടെ സന്തോഷം വർധിക്കും. ജീവിതത്തിൽ പല മാറ്റങ്ങളും വന്നുചേരും. ഭൂമി സംബന്ധമായി ലാഭം കൈവരും. ഹോട്ടൽ, കാറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല മാറ്റങ്ങൾ ഉറപ്പാണ്. സാമ്പത്തികമായി ഭദ്രത കൈവരികയും വരുമാനം കുത്തനെ കൂടുകയും ഒക്കെ ചെയ്യും.

കർക്കിടക രാശി: ഇവർക്ക് കരിയറിൽ ഉയർച്ചയുണ്ടാകും. അഭിമുഖങ്ങളിലും മത്സരപരീക്ഷകളിലും വിജയം ഉറപ്പാണ്. ജോലിയിൽ അനുകൂല മാറ്റങ്ങൾ വന്നുചേരും. ബിസിനസിൽ അഭൂതപൂർവ്വമായ വളർച്ചയുണ്ടാവുകയും നല്ല നിലയിൽ ജീവിതം മുന്നോട്ട് പോവുകയും ഒക്കെ ചെയ്യും. സാമ്പത്തികമായി നല്ല നിലയിൽ എത്തും.

തുലാം രാശി: ജോലിയിലും അതുവഴി ജീവിതത്തിലും പലവിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാകും. ഇക്കൂട്ടരുടെ സന്തോഷം വർധിക്കും. കുടുംബത്തിൽ സമാധാനം പുലരും. എല്ലാവിധ ആരോഗ്യ ബുദ്ധിമുട്ടുകളും അകലും. നല്ല രീതിയിൽ സാമ്പത്തിക മുന്നേറ്റം ഉറപ്പാണ്. കരിയറിൽ മുന്നേറ്റം ഉണ്ടാവും. ജോലിയിൽ പ്രമോഷൻ കിട്ടിയേക്കും.

വൃശ്ചികം രാശി: കോടതി സംബന്ധമായ കാര്യങ്ങളിൽ അനുകൂലമായ വിധി ഉണ്ടാവാനാണ് സാധ്യത. ജീവിതത്തിൽ സമാധാനവും സന്തോഷവും വന്നുചേരും. ഇക്കൂട്ടരുടെ ആരോഗ്യം മികച്ചതാകും. നിക്ഷേപങ്ങൾ നടത്താൻ ഏറ്റവും അനുകൂലമായ സമയം ഇതായിരിക്കും. സാമ്പത്തികമായി മുന്നേറാൻ സാധിക്കും.

കുംഭം രാശി: ഇക്കൂട്ടർക്ക് സന്തോഷമുള്ള ദിവസങ്ങളാണ് കാത്തിരിക്കുന്നത്. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉറപ്പാണ്. സമൂഹത്തിൽ അംഗീകാരവും ആദരവും വർധിക്കും. ജോലിയിൽ സമാധാനവും സന്തോഷവും ഉണ്ടാകും. ഭൂമി ഇടപാടുകളിൽ ലാഭം ഉറപ്പാണ്. കുടുംബത്തിൽ നല്ല വിലയുണ്ടാവും. ആരെയും ആശ്രയിക്കാതെ ജീവിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+