സൂര്യഗ്രഹണം കൊണ്ടുവരും നേട്ടം; ജോലിയിൽ പ്രമോഷനും ദാമ്പത്യ ജീവിതത്തിൽ സന്തോഷവും, ഈ രാശിക്കാരോ?
ജ്യോതിഷപരമായും ജ്യോതിശാസ്ത്രപരമായും ഏറെ പ്രാധാന്യമുള്ള 2025ലെ ആദ്യത്തെ സൂര്യഗ്രഹണം അടുത്തുവരികയാണ്. ഇത് ഒരു ഭാഗിക സൂര്യഗ്രഹണമായിരിക്കും എന്നതാണ് പ്രത്യേകത. ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ കടന്നുപോകുമ്പോൾ സൂര്യപ്രകാശം ഭാഗികമായി മറയ്ക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. 2025 മാർച്ച് 29നാണ് ഈ സൂര്യഗ്രഹണം ദൃശ്യമാവുക.
ഇനി ജ്യോതിഷത്തിൽ ഇത്തവണത്തെ സൂര്യഗ്രഹണത്തിന് സവിശേഷമായ സ്ഥാനം തന്നെയാണ് നൽകിയിട്ടുള്ളത്. അതിന് കാരണങ്ങൾ പലതുണ്ട്. മാർച്ച് 29ന് സൂര്യഗ്രഹണ ദിനത്തിൽ തന്നെ ശുക്രൻ, ബുധൻ, ചൊവ്വ, സൂര്യൻ, ശനി എന്നിങ്ങനെയുള്ള നിരവധി ഗ്രഹങ്ങൾ മീനത്തിൽ ചേർന്ന് സപ്‌തഗ്രഹി യോഗം രൂപപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം.

ഗ്രഹങ്ങൾ അതിന്റേതായ സമയത്ത് സംക്രമിക്കുകയും അതിലൂടെ നിരവധി യോഗങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യാറുണ്ട്. ഇത്തവണ പക്ഷേ കാര്യങ്ങൾ വ്യത്യസ്‌തമാണ്. വരാനിരിക്കുന്ന സൂര്യഗ്രഹണത്തിന് ഒപ്പമാണ് ഈ സപ്‌തഗ്രഹി യോഗവും ഉണ്ടാവുക. നൂറ് വർഷങ്ങൾക്ക് ശേഷമാണ് ഈ പ്രതിഭാസം ഉണ്ടാവുന്നതെന്ന് വിവിധ ജ്യോതിഷ പണ്ഡിതർ അഭിപ്രായപ്പെടുന്നു.
വേദജ്യോതിഷത്തിലെ പ്രധാന ഗ്രഹങ്ങൾ എല്ലാം തന്നെ ഈ സപ്‌തഗ്രഹി യോഗവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് എന്ന പ്രത്യേകത കൂടിയുണ്ട്. അതിനാൽ തന്നെ ഇത് ഒരുപാട് രാശിക്കാരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തും. എന്നാൽ എല്ലാവരെയും ഒരുപോലെ ആയിരിക്കില്ല ബാധിക്കുക എന്ന് മാത്രം. പ്രധാനമായും സപ്‌തഗ്രഹി യോഗം സ്വാധീനിക്കുക മൂന്ന് രാശിക്കെയാണ്. അവർ ഏതൊക്കെയെന്ന് നോക്കാം.
മിഥുനം രാശി: നാളെ മുതൽ ആരംഭിക്കുന്ന സപ്‌തഗ്രഹി യോഗത്തിന്റെ സ്വാധീനത്താൽ ഇവർക്ക് കരിയറിൽ ശോഭിക്കാനാകും. ഇത്രയും നാളത്തെ ഇവരുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ധാരാളം സാമ്പത്തിക നേട്ടങ്ങളും ഇവർക്കുണ്ടാവും. ബിസിനസിൽ ഉയർച്ച ഉറപ്പാണ്. ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർധനവും വന്നുചേരും. ഇവരുടെ ആത്മവിശ്വാസം കുതിച്ചുയരും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉറപ്പാണ്.
കർക്കടക രാശി: ഇക്കൂട്ടർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും. ഇവരുടെ ബിസിനസിൽ കാര്യമായ വളർച്ചയുണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നെത്തുക സ്വാഭാവികമാണ്. വിദ്യാർഥികൾ പഠനത്തിൽ മികവ് പുലർത്തുക തന്നെ ചെയ്യും. വിദേശത്ത് ജോലി നോക്കുന്നവർക്ക് നിരവധി അവസരങ്ങൾ ലഭിക്കുകയും യാത്രയ്ക്ക് അവസരം ലഭിക്കുകയും ചെയ്യും.
കന്നി രാശി: ഇവർക്കും സപ്‌തഗ്രഹി യോഗം വലിയ നേട്ടങ്ങളാണ് കൊണ്ട് തരിക. ബിസിനസിൽ വലിയ നേട്ടങ്ങളുണ്ടാകും. നിരവധി സാമ്പത്തിക നേട്ടങ്ങൾ ഇവർക്ക് വന്നുചേരും. കരിയറിൽ ഉയർച്ചയുണ്ടാകും. പുതിയ തൊഴിൽ അവസരങ്ങൾ ഉണ്ടാകും. തൊഴിലിൽ മികച്ച പ്രകടനം നടത്താൻ ഇവർക്ക് കഴിയും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം കളിയാടും. ആരോഗ്യം മെച്ചപ്പെടും, ഒപ്പം സമ്പത്തിൽ ഗണ്യമായ വർധനയും ഉറപ്പ്.












Click it and Unblock the Notifications