Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യ ഗ്രഹണത്തിന് ശേഷം ഗ്രഹ ചലനത്തിൽ മാറ്റം; ഈ രാശിക്കാരുടെ ജീവിതം രക്ഷപ്പെടും, പണം വന്നു നിറയും!

ആകാശത്തിലെ അപൂർവ പ്രതിഭാസങ്ങൾ എല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ജ്യോതിഷത്തെ സ്വാധീനിക്കുന്നവയാണ്. ഇപ്പോഴിതാ വരുന്ന ഓഗസ്‌റ്റ് 12 ബുധനാഴ്‌ച ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിൽ അപൂർവമായ പൂർണ സൂര്യഗ്രഹണം ദൃശ്യമാകുകയാണ്. ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിലൂടെ കടന്നുപോകുമ്പോൾ സൂര്യപ്രകാശത്തെ പൂർണ്ണമായി മറയ്ക്കുകയും ഭൂമിയിൽ ഒരു നിഴൽ സൃഷ്‌ടിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ഇത്.

പലവഴിക്ക് പണം കൈയിലേക്ക്, ആസ്തി വര്‍ധിക്കും; ഈ രാശിക്കാരുടെ കഷ്ടകാലം നീങ്ങുന്നു
പലവഴിക്ക് പണം കൈയിലേക്ക്, ആസ്തി വര്‍ധിക്കും; ഈ രാശിക്കാരുടെ കഷ്ടകാലം നീങ്ങുന്നു

ജ്യോതിഷത്തിൽ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് മനുഷ്യരുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കുന്നു. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കും. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും.

solar eclipse 2026

സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും അതിൽ പ്രകാശം നിറയ്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.സൂര്യനെ ആരാധിക്കുക വഴി ജീവിതത്തിൽ ഊർജ്ജവും ശക്തിയും കൂടുമെന്നും കരുതപ്പെടുന്നു. ഇത്രയും പ്രത്യേകതകളുള്ള സൂര്യഭഗവാൻ എല്ലാവരെയും ഒരുപോലെ അനുഗ്രഹിക്കുമെന്ന് മാത്രം കരുതേണ്ട. കാരണം അത് നൽകുന്ന ഫലങ്ങൾ വ്യത്യസ്‌തമായിരിക്കും.

പറഞ്ഞുവന്നത് സൂര്യ ഗ്രഹണത്തെ കുറിച്ചാണ്. ഇക്കുറി വരുന്ന സൂര്യ ഗ്രഹണം ചില രാശികരുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ നൽകിയായിരിക്കും കളമൊഴിയുക. സൂര്യ ഗ്രഹണത്തിന് ശേഷം ചില രാശിക്കാർക്ക് ജീവിതം മെച്ചപ്പെടുകയും നല്ല നേട്ടങ്ങൾ വന്നുചേരുകയും ഒക്കെ ചെയ്യും. എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുക, ഏതൊക്കെ രാശിക്കാരെയാണ് ബാധിക്കുക എന്ന് നോക്കാം.

മേടം

സൂര്യഗ്രഹണത്തിന് ശേഷം മേടം രാശിക്കാർക്ക് പുതിയ അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ജോലി ചെയ്യുന്നവർക്ക് ഉത്തരവാദിത്തങ്ങൾ വർധിക്കാനും അതുവഴി കരിയറിൽ മുന്നേറ്റമുണ്ടാകാനും സാധ്യതയുണ്ട്. അതിൽ ജോലിയിലെ പ്രമോഷൻ അടക്കം ഉൾപ്പെടാം. സാമ്പത്തികമായി പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താൻ സാധിക്കും. ഏറെക്കാലമായി നീണ്ടുപോയ ചില കാര്യങ്ങൾ പൂർത്തിയാക്കാനും അവസരം.

ചിങ്ങം

ഈ രാശിക്കാർക്ക് സൂര്യഗ്രഹണത്തിന് ശേഷമുള്ള സമയം അനുകൂലമായിരിക്കുമെന്നാണ് വിശ്വാസം. തൊഴിൽ മേഖലയിൽ അംഗീകാരം ലഭിക്കാനും പുതിയ ചുമതലകൾ ഏറ്റെടുക്കാനും അവസരമുണ്ടാകാം. സാമ്പത്തിക സ്ഥിതിയിൽ മെച്ചപ്പെടൽ ഉണ്ടാകാനും കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം രൂപപ്പെടാനും സാധ്യതയുണ്ട്. പുതിയ പദ്ധതികൾ ആരംഭിക്കുന്നവർക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ സാധിക്കും. പണം കൈയിലേക്ക് വന്നുനിറയും.

തുലാം

ഈ രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ജ്യോതിഷികൾ പറയുന്നത്. നേരത്തെ നടത്തിയ ചില ശ്രമങ്ങൾക്ക് ഫലം ലഭിച്ചേക്കാം. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായ അവസരങ്ങൾ ലഭിക്കാനും സാധ്യത. പങ്കാളിത്ത ബിസിനസിലും തൊഴിൽ മേഖലയിലും പുതിയ സാധ്യതകൾ തുറക്കാം. ബന്ധങ്ങളിലും ആശയവിനിമയത്തിലും കൂടുതൽ വ്യക്തത. സുഹൃത്തുക്കളുമായി നല്ല ബന്ധം നിലനിർത്താൻ കഴിയും.

ബുധൻ മാറുമ്പോൾ എല്ലാം മാറിമറിയും; ഈ രാശിക്കാരുടെ നല്ല കാലം, വിവാഹ യോഗം, ലോട്ടറി അടിച്ചേക്കാം!
ബുധൻ മാറുമ്പോൾ എല്ലാം മാറിമറിയും; ഈ രാശിക്കാരുടെ നല്ല കാലം, വിവാഹ യോഗം, ലോട്ടറി അടിച്ചേക്കാം!

ധനു

സൂര്യഗ്രഹണത്തിന് ശേഷമുള്ള കാലം ഇവർക്ക് നേട്ടങ്ങൾ നൽകുമെന്നാണ് ജ്യോതിഷ പ്രവചനം. വിദേശയാത്ര, പഠനം, പുതിയ തൊഴിൽ അവസരങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകാം. സാമ്പത്തികമായി മെച്ചപ്പെടാനുള്ള അവസരങ്ങൾ ലഭിച്ചേക്കാം. ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങൾ യാഥാർഥ്യമാകാനുള്ള സാധ്യതയുമുണ്ട്. മുടങ്ങി കിടന്ന വീടുപണി വീണ്ടും ആരംഭിക്കാൻ കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+