വർഷത്തിലെ ആദ്യ സൂര്യഗ്രഹണം ഉടൻ; കടക്കെണിയിൽ കുടുങ്ങും, ആരോഗ്യം മോശമാവും1 ഇവർ സൂക്ഷിക്കുക!
ജ്യോതിഷപ്രകാരം സൂര്യഗ്രഹണം അതീവ പ്രാധാന്യമുള്ള ഒന്നായി കണക്കാക്കുന്നു. ഗ്രഹണം സാധാരണയായി അശുഭകരമായാണ് ജ്യോതിഷം വിലയിരുത്തുന്നത്. പുരാണങ്ങൾ അനുസരിച്ച് രാഹുവും കേതുവും സൂര്യനെ വിഴുങ്ങുന്നതാണ് ഇത്. പാലാഴിമഥന സമയത്ത് അമൃത് പാനം ചെയ്‌ത അസുരന്റെ ശിരസും ഉടലുമാണ് ഇവയെന്നും, തങ്ങളെ ഒറ്റിക്കൊടുത്ത സൂര്യനോടുള്ള പക തീർക്കാനാണ് അവർ ഗ്രഹണം നടത്തുന്നതെന്നും പറയപ്പെടുന്നു.
ഗ്രഹണം നടക്കുന്ന സമയത്ത് ജാതകത്തിലെ രാശികളിൽ മാറ്റങ്ങൾ സംഭവിക്കാനുള്ള സാധ്യതകൾ ഏറെയാണ്. ഇത് പ്രധാനമായും സാമ്പത്തിക നഷ്‌ടം, ആരോഗ്യ പ്രശ്‌നങ്ങൾ, കുടുംബ കലഹം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. അതുകൊണ്ട് തന്നെ കൂടുതൽ പേരും സൂര്യഗ്രഹണത്തെ ഭയപ്പെടുകയാണ് ചെയ്യുന്നത്. എന്തെന്നാൽ അവ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന ദുരന്തങ്ങളുടെ വ്യാപ്‍തി വളരെയേറെ വലുതായിരിക്കും.

ഇത്തവണത്തെ ആദ്യ സൂര്യഗ്രഹണം വരുന്നത് അധികം നാൾ പിന്നിടും മുൻപാണ്, എന്ന് വച്ചാൽ ഇതേ ഫെബ്രുവരി മാസത്തിൽ. ഫെബ്രുവരി 17നാണ് ഫാല്‍ഗുണ അമാവാസിയില്‍ ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യ ഗ്രഹണം സംഭവിക്കുക. ശിവരാത്രിക്ക് ശേഷം വരുന്ന ഗ്രഹണമായതിനാല്‍ വളരെയധികം പ്രാധാന്യവും ഈ സമയത്തുണ്ട് എന്നതാണ് യാഥാർഥ്യം. ഇത് പല രാശിക്കാരിലും ചില മാറ്റങ്ങൾക്ക് കാരണമാവും.
ശനി ഭരിക്കുന്ന കുംഭം രാശിയിലാണ് ഇത്തവണ സൂര്യഗ്രഹണം നടക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട് ഇക്കുറി. ഇത് സാധാരണ സൂര്യഗ്രഹണങ്ങളെക്കാള്‍ ശക്തമായ സ്വാധീനം പല രാശിക്കാരിലും ചെലുത്തുന്നതിന് സാധ്യത കൽപിക്കുന്നു. ഇക്കുറി ഗ്രഹണത്തിന്റെ ഫലങ്ങള്‍ ഏകദേശം 15 ദിവസത്തേക്ക് നിലനില്‍ക്കുമെന്നാണ് കരുതുന്നത്. ആർക്കൊക്കെ ഇത് ദോഷകരമായി ഭവിക്കുമെന്ന് നോക്കാം.
കര്‍ക്കിടകം രാശി
വരാനിരിക്കുന്ന സൂര്യ ഗ്രഹണം ഇവരെ സാരമായി തന്നെ ബാധിക്കും. ശ്രദ്ധിച്ചില്ലെങ്കിൽ ജീവിതത്തിൽ പല നഷ്‌ടങ്ങളും ഇവരെ തേടി വരും. ഉത്കണ്ഠയും ബുദ്ധിമുട്ടുകളും വര്‍ദ്ധിക്കാനുള്ള സാഹചര്യം ഏറെയാണ്. അപകടകരമായ അവസ്ഥകളില്‍ നിന്ന് വിട്ടുനിന്നില്ലെങ്കിൽ അത് മോശമായി വരും. ബിസിനസിനും മറ്റ് നിക്ഷേപങ്ങൾക്കും അനുചിതമായ സമയമാണ് വരാനിരിക്കുന്നത്. ആരോഗ്യ സ്ഥിതി മോശമാവാനും മാനസികമായി തകരാനും സാധ്യത ഏറെ.
കന്നി രാശി
ഇവരുടെ ജീവിതത്തില്‍ കാര്യമായ ബുദ്ധിമുട്ടുകള്‍ പലതും ഗ്രഹണം ഉണ്ടാക്കും. ആരെയും അമിതമായി വിശ്വസിക്കരുത്. പൂര്‍ത്തിയാകാത്ത ജോലികള്‍ അതുപോലെ തന്നെ കിടക്കും. ക്ഷമയോടെ എല്ലാ കാര്യത്തിലും കാത്തിരിക്കേണ്ടി വരും. എല്ലാത്തിലും ഒരുതരം ആശങ്ക നിങ്ങളിൽ കടന്നുകൂടും. അപ്രതീക്ഷിത ചെലവുകള്‍ക്ക് സാധ്യതയുണ്ട്. കടക്കെണിയിൽ കുടുങ്ങാനുള്ള സാധ്യത ഉള്ളതിനാൽ ഇത്തരം അവസരങ്ങൾ ഒഴിവാക്കുക.
മീനം രാശി:
ഈ ഗ്രഹണം മോശമായി ഇവരെ സ്വാധീനിക്കും. പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവാൻ സാധ്യത ഏറെയാണ്. എന്ത് ചെയ്യുമ്പോഴും അത്രയധികം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം. ചിലവുകൾ നിങ്ങൾക്ക് എന്നും ബാധ്യതയായി മാറും. ബിസിനസിൽ അടക്കം പ്രതിസന്ധികൾ കൂടും. ഈ സമയം എല്ലാത്തിലും മിതത്വം പാലിക്കുന്നത് നന്നാവും. കുടുംബത്തിൽ അനിഷ്‌ഠ സംഭവങ്ങൾക്ക് സാധ്യതയുണ്ട്.
ചിങ്ങം രാശി
ഈ സമയം ഇക്കൂട്ടർ തികച്ചും വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ശ്രദ്ധയോടെ തീരുമാനങ്ങൾ എടുത്തില്ലെങ്കിൽ അത് ബാധ്യതയായി മാറും. നിങ്ങൾക്ക് എല്ലാത്തിലും ആശയകുഴപ്പം ഉണ്ടാവും. ആശങ്കകള്‍ ഒഴിവാക്കിയില്ലെങ്കിൽ അത് ആരോഗ്യത്തെ ബാധിക്കും. നിക്ഷേപങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികളിലേക്കും എത്തിക്കാനിടയുണ്ട്. ബിസിനസ് സംബന്ധമായ പ്രശ്‌നങ്ങള്‍ ബാധിക്കും. മാനസികാരോഗ്യത്തിൽ ശ്രദ്ധ വേണം.












Click it and Unblock the Notifications