Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യഗ്രഹണം ജീവിതത്തിൽ ഇരുട്ട് വീഴ്ത്തും; ഈ രാശിക്കാർ വാഹനം ഓടിക്കുമ്പോൾ സൂക്ഷിക്കുക, കടം കൊടുക്കല്ലേ...

വേദ ജ്യോതിഷ പ്രകാരം, ഈ വർഷം മാർച്ച് 29നാണ് ശനി കുംഭം രാശിവിട്ട് മീനം രാശിയിലേക്ക് പ്രവേശിക്കുന്നത്. അതേ ദിവസം തന്നെയാണ് 2025ലെ ആദ്യ സൂര്യ​ഗ്രഹണവും സംഭവിക്കാൻ പോകുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 100 വർഷങ്ങൾക്ക് ശേഷമാണ് ഈ അപൂർവ പ്രതിഭാസത്തിന് നാം സാക്ഷ്യം വഹിക്കാൻ പോവുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാൽ ഇത് ഇന്ത്യയിൽ ദൃശ്യമാവില്ല.

ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണമായോ മറയപ്പെടുന്ന പ്രതിഭാസമാണ്‌ സൂര്യഗ്രഹണം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും സംയോഗത്തിൽ ആവുന്ന കറുത്തവാവ് ദിവസമാണ്‌ സൂര്യഗ്രഹണം നടക്കുക. ഓരോ വർഷവും രണ്ടു മുതൽ അഞ്ചു വരെ സൂര്യഗ്രഹണങ്ങൾ ഭൂമിയിൽ നടക്കാറുണ്ടെങ്കിലും ഇത്തവണത്തെ ഗ്രഹണം എന്തുകൊണ്ടും സവിശേഷമായ ഒന്നാണ്.

solareclipse

ചൈത്ര അമാവാസിയാണ് ഇന്നത്തെ ദിവസം. ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ലെങ്കിലും നമ്മുടെയൊക്കെ രാശികളിൽ കാര്യമായ സ്വാധീനം ചെലുത്താൻ ഇതിന് കഴിയുമെന്നതാണ് പറയുന്നത്. എന്നാൽ സൂര്യഗ്രഹണം 12 രാശിക്കാരിലും വ്യത്യസ്ഥ ഫലങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. അതിൽ വലിയ പ്രതിസന്ധിയാണ് ചില രാശിക്കാർക്ക് കാത്തിരിക്കുന്നത്.

ചിങ്ങം രാശി: ഇവർക്ക് ജീവിതത്തിൽ കാര്യമായ പ്രതിസന്ധികൾ ഉണ്ടാകും. സാമ്പത്തിക നഷ്‌ടങ്ങൾ ഉറപ്പായും ഉണ്ടാവാനാണ് സാധ്യത. വാഹനം കൈകാര്യം ചെയ്യുമ്പോൾ ഇക്കൂട്ടർ പ്രത്യേകം സൂക്ഷിക്കുക. ആരോഗ്യ പ്രശ്‌നങ്ങൾ ഇവരെ അലട്ടും. കുടുംബത്തിൽ ഭിന്നതയ്ക്കും മറ്റ് പ്രശ്‌നങ്ങൾക്കും വഴിയൊരുങ്ങും. ജോലിയിലും കരിയറിലും ഇവർക്ക് തിരിച്ചടി നേരിടേണ്ടി വന്നേക്കും.

കന്നി രാശി: ഇവരുടെ ജീവിതത്തിൽ വലിയ പ്രതിസന്ധികളുണ്ടാവാനും സാധ്യത ഉണ്ടെന്നതാണ് മറ്റൊരു പ്രധാന കാര്യം. ദാമ്പത്യ ജീവിതത്തിൽ വിള്ളലുകൾ ഉണ്ടായേക്കും. ബന്ധുക്കൾക്കിടയിൽ തെറ്റിദ്ധാരണകൾ വന്നുചേരാം. ബിസിനസിൽ പ്രശ്‌നങ്ങൾ പ്രതീക്ഷിക്കണം. ജോലിയിലും അത്ര നല്ല കാലയളവ് ആയിരിക്കില്ല ഇതെന്ന് ഉറപ്പാണ്. പലവിധ മാനസിക ബുദ്ധിമുട്ടുകളും ഇവരെ അലട്ടിയേക്കും. ഗ്രഹണം ഇവരെ വല്ലാതെ ബാധിക്കും.

തുലാം രാശി: ഇവർ വളരെ ജാഗ്രത പാലിക്കേണ്ട സമയമാണ്. തുലാം രാശിക്കാർക്ക് ജീവിതത്തിൽ സമ്മിശ്ര ഫലങ്ങളായിരിക്കുംലഭിക്കുക. ചെറിയ രീതിയിൽ നേട്ടങ്ങളുണ്ടാകുമെങ്കിലും അതിനെ മറികടക്കുന്ന നഷ്‌ടങ്ങൾക്കും സാധ്യതയുണ്ട്. മാനസിക വിഷമത്തിനുള്ള സാഹചര്യവുമുണ്ടാവും. സ്നേഹിക്കുന്ന ആളുകളിൽ നിന്ന് മോശം അനുഭവം ഉണ്ടാകും. അവഗണനകൾ വല്ലാതെ ബാധിക്കും.

വൃശ്ചികം രാശി: ഇവരുടെ ജീവിതത്തിൽ കാര്യമായ പ്രതിസന്ധികളുണ്ടാകും. ബിസിനസിൽ ബുദ്ധിമുട്ടുകൾ കൂടി വരും. പണം ശരിയായ വിധത്തിൽ ഉപയോഗിക്കാനാവാത്ത സാഹചര്യവും വന്നുചേരും. പ്രതിസന്ധികൾ തരണം ചെയ്യാനാകുമെങ്കിലും ജീവിതം കഠിനമായി മാറും. കരിയറിൽ അപ്രതീക്ഷിത തിരിച്ചടിക്കും സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+