ധനയോഗം എന്നൊക്കെ പറഞ്ഞാൽ ഇതാണ്; ഈ രാശിക്കാരുടെ സമ്പാദ്യം കുതിച്ചുയരും, കട ബാധ്യത ഒക്കെ തീരും
ഭാരതീയ ജ്യോതിഷത്തിൽ ചന്ദ്രൻ എന്ന ഗ്രഹത്തിന് വളരെയധികം പ്രാധാന്യം തന്നെ കൽപിച്ചിട്ടുണ്ട്. പൊതുവെ ചന്ദ്രനെ മാതാവായും സൂര്യനെ പിതാവായുമാണ് കണക്കാക്കുന്നത്. വലതുകണ്ണ് സൂര്യനെന്നും ഇടതുകണ്ണ് ചന്ദ്രനെന്നും പറയാറുണ്ട് താനും. പന്ത്രണ്ട് രാശികളെ ശരീരമായി സങ്കൽപിക്കുന്ന കാലപുരുഷന്റെ മനസ് കൂടിയാണ് ചന്ദ്രൻ. ഇക്കാരണങ്ങൾ ചന്ദ്രന്റെ ജ്യോതിഷത്തിലെ പ്രാധാന്യം വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
നമ്മുടെ വികാരങ്ങൾ ഉൾപ്പെടെ നിയന്ത്രിക്കുന്നതിൽ ചന്ദ്രന് കൃത്യമായ പങ്ക് തന്നെയുണ്ട്. ഒട്ടേറെ പ്രത്യേകതകൾ സ്വന്തമായുള്ള ചന്ദ്രന്റെ രാശിമാറ്റവും വലിയ രീതിയിൽ നമ്മെ സ്വാധീനിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് എന്ന കാര്യത്തിൽ സംശയമില്ല. ഇത്തവണ ചന്ദ്രന്റെ രാശിമാറ്റം വർഷം അവസാനിക്കുന്ന വേളയിലാണ് വരുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

ചന്ദ്രന്റെ രാശിമാറ്റം ഓരോരിക്കലും കൊണ്ടുവരുന്ന മാറ്റങ്ങൾ പലവിധത്തിൽ ഉള്ളതായിരിക്കും എന്നത് പലർക്കും അറിയില്ല. ഈ രാശിമാറ്റം എല്ലാ രാശിക്കാർക്കും ഒരുപോലെ നേട്ടങ്ങൾ കൊണ്ട് വരണമെന്നുമില്ല. ചിലർക്ക് ദോഷവും നൽകിയേക്കാം. ഇത്തവണ ഫെബ്രുവരി 12ന് ചന്ദ്രൻ പൂർണരൂപത്തിൽ ശക്തിപ്രാപിക്കും. ഈ ദിവസം നാല് രാശിക്കാരിൽ സൗഭാഗ്യലക്ഷ്‌മി ധനയോഗം രൂപപ്പെടുന്നു എന്നതാണ് പ്രധാന കാര്യം. ഏതൊക്കെ രാശിക്കാർക്ക് ഇത് ഗുണമാവും എന്ന് നോക്കാം.
കുംഭം രാശി: സൗഭാഗ്യ ലക്ഷ്‌മി ധനയോഗത്തിന്റെ വരവ് ഈ രാശിക്കാരുടെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ ആയിരിക്കും കൊണ്ട് വരിക. ഇവരുടെ മാനസിക വിഷമങ്ങൾ അകലുകയും സന്തോഷത്തിൽ ആറാടുകയും ചെയ്യും. ധനയോഗം ഇവരുടെ സമ്പത്ത് വർധിപ്പിക്കും. ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം സഫലമാകും.
മകരം രാശി: ചന്ദ്രന്റെ മാറ്റത്തിലൂടെ സൗഭാഗ്യ ലക്ഷ്‌മി ധനയോഗം രൂപപ്പെടുമ്പോൾ ഈ രാശിക്കാരുടെ സാമ്പത്തിക നേട്ടങ്ങൾ കുതിച്ചുയരും. ഇവർക്ക് ബിസിനസിൽ മുൻപൊരിക്കലും ഇല്ലാത്ത വലിയ ലാഭം ഉണ്ടാകും. ഇവരുടെ സാമ്പത്തിക വെല്ലുവിളികൾ കുറയും. കടബാധ്യതയിലും മാറ്റമുണ്ടാകും. ബന്ധുക്കളുമായി നിലനിന്നിരുന്ന പ്രശ്‌നങ്ങൾ മാറും. ഇവർക്ക് ജീവിതത്തിൽ സന്തോഷവും സമാധാനവും കൈവരും.
മീനം രാശി: ഈ വർഷം നിരവധി ഭാഗ്യയോഗങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ഇവർക്ക് പലവിധ നേട്ടങ്ങളും ഉണ്ടാകും. ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പൂർണമായും ഇല്ലാതാകും. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ഉകളിയാടും. ആരോഗ്യം മെച്ചപ്പെടും. ജോലിയിൽ ഉന്നതി ഉണ്ടാവും. നിലവിൽ ജോലി ഇല്ലാത്തവർക്ക് അത് കിട്ടാനുള്ള വഴിയും തെളിയും.
കർക്കടകം രാശി: സൗഭാഗ്യ ലക്ഷ്‌മി ധനയോഗം വരുമ്പോൾ ഇവരുടെ സാമ്പത്തിക സ്ഥിതി നന്നായി ഉയരും. ആരോഗ്യം മികച്ചതാവും. ദാമ്പത്യ ജീവിതത്തിൽ വീണ്ടും സന്തോഷം നിറയും. വിദ്യാഭ്യാസ രംഗത്ത് ഇവർ കത്തി നിൽക്കും. വിദേശത്ത് വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും പറ്റിയ സമയമാണ് ഇത്. ജീവിതത്തിൽ സമാധാനവും സന്തോഷവും താനേ കൈവരും. ആഗ്രഹിച്ച ജോലി നേടാനും ബിസിനസ് ആരംഭിക്കാനും വഴിയൊരുങ്ങും.












Click it and Unblock the Notifications