500 വർഷങ്ങൾക്ക് ഡബിൾ രാജയോഗം; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ വിജയം ഉറപ്പ്, പണം കുമിഞ്ഞു കൂടും!
ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട് ഹിന്ദു മതത്തിൽ. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ കൃത്യമായി തന്നെ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നാണ് പറയാറുള്ളത്. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. ഇത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യങ്ങളിൽ ഒന്ന്. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
ഈ കാര്യങ്ങളൊക്കെ പറഞ്ഞത് എന്തിനാണ് എന്നാവും നിങ്ങൾ ആലോചിക്കുന്നത്. അതായത് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ് എന്നാണ് ഉദ്ദേശിച്ചത്. അതായത് നിങ്ങളുടെ രാശിയെ ഗ്രഹങ്ങൾ പല തരത്തിൽ ഇവ സ്വാധീനിക്കുന്നു എന്ന്. ഇനി ഏതെങ്കിലും ഒരു രാജയോഗമല്ല ഈ വർഷമാദ്യം നിങ്ങളുടെ ജീവിതം ഒന്നാകെ മാറ്റി മറിക്കുക എന്ന് നിങ്ങൾ ഉറപ്പിച്ചു കൊള്ളുക.
2026ൽ മാളവ്യ രാജയോഗവും ഹംസ മഹാപുരുഷ രാജയോഗവും ഉൾപ്പെടെ നിരവധി ശുഭകരമായ രാജയോഗങ്ങൾ ഉണ്ടാവുന്നുണ്ട്. വ്യാഴം അതിന്റെ ഉച്ച രാശിയായ കർക്കടകത്തിലേക്ക് പ്രവേശിക്കുന്നത് വഴിയാണ് ഹംസ രാജയോഗം ഉണ്ടാവുക. ശുക്രൻ അതിന്റെ ഉച്ച രാശിയായ മീനത്തിലേക്ക് പ്രവേശിക്കുന്നതിലൂടെ മാളവ്യ മഹാപുരുഷ രാജയോഗവും ഉണ്ടാവുമ്പോൾ ചില രാശിക്കാരുടെ ജീവിതം മാറിമറിയും.
കന്നി രാശി: വരാനിരിക്കുന്ന മാറ്റങ്ങൾ ഇവർക്ക് അനുകൂലമായിരിക്കും. ബിസിനസിൽ ഇവർ ശോഭിച്ചേക്കാം. ഈ സമയത്ത് നിങ്ങളുടെ വരുമാനം ഗണ്യമായി തന്നെ വർധിക്കും. നിക്ഷേപങ്ങൾ ഗുണം ചെയ്യും, പ്രത്യേകിച്ച് മുൻകൂട്ടി ആസൂത്രണം ചെയ്യുന്നവർക്ക്. മാത്രമല്ല ഇവരുടെ മാനസിക സമ്മർദ്ദം കുറയും. ആത്മവിശ്വാസം വർധിക്കും, ഇത് പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുമെന്നതാണ് കാര്യം.
കുംഭം രാശി: ഈ സമയത്ത് ഇക്കൂട്ടരുടെ വരുമാനം കൂടും. ഇടയ്ക്കിടെ അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുണ്ടാവും. കോടതി കേസുകളിൽ അടക്കം വിജയം കാണും. ശത്രുക്കളെ നിങ്ങൾ കീഴടക്കും. തൊഴിലാളികൾക്ക് ഇൻക്രിമെന്റ്, ബോണസ് അല്ലെങ്കിൽ സ്ഥാനക്കയറ്റം എന്നിവ വന്നുചേരാൻ ഇടയുണ്ട്. ബിസിനസിൽ വിജയത്തിന് സാധ്യത. ഇവരുടെ ഏറ്റവും വലിയൊരു ആഗ്രഹം തന്നെ സഫലമാകാനും സാധ്യത.
കർക്കിടകം രാശി: മാളവ്യ, ഹംസ രാജയോഗങ്ങളുടെ രൂപീകരണം ഇവരുടെ ജീവിതം മാറ്റും. ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുകയും അത് ഉന്നതിയിൽ എത്തുകയും ചെയ്യും. ഇക്കൂട്ടർക്ക് സമൂഹത്തിൽ നിന്ന് ബഹുമാനവും പ്രശസ്‌തിയും നേടാനാവും. രാജ്യത്തിനകത്തോ വിദേശത്തോ യാത്ര ചെയ്യാൻ അവസരമുണ്ടാവും. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഈ സമയത്ത് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവാനിടയുണ്ട്.












Click it and Unblock the Notifications