2026ൽ നിങ്ങളെ കാത്തിരിക്കുന്നത് നാല് രാജയോഗങ്ങൾ; പണം ഇരട്ടിയാവും, ജീവിതത്തിൽ ഉയർച്ച ഉണ്ടാവും!
ഹിന്ദുമതത്തിൽ ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട്. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷപ്രകാരം 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
വേറൊന്നുമല്ല പറഞ്ഞുവന്നത് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ് എന്നാണ്. അതായത് നിങ്ങളുടെ രാശിയെ ഗ്രഹങ്ങൾ പല തരത്തിൽ ഇവ സ്വാധീനിക്കുന്നു എന്ന്. ചിലപ്പോൾ നിങ്ങളുടെ രാശിയിലേക്ക് ഏതെങ്കിലും ഗ്രഹങ്ങൾ മാറിയാൽ, അല്ലാതെ എന്തെങ്കിലും തരത്തിൽ കൂടിച്ചേരൽ നടത്തിയാൽ ഒക്കെയും ഇത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. അത്തരത്തിൽ പലവിധ മാറ്റങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്.
പുതുവർഷത്തിൽ വരാനിരിക്കുന്നത് നാല് രാജയോഗങ്ങളാണ്. ഗ്രഹങ്ങളുടെ സ്ഥാനമാറ്റം പലപ്പോഴും സവിശേഷമായ ഭാഗ്യമാണ് ചിലലേക്ക് എത്തിക്കുക. വ്യാഴവും ശനിയും ഈ വര്‍ഷം ഒന്നിച്ച് ചേരുന്നു. വ്യാഴം രണ്ട് തവണയാണ് രാശി മാറുന്നത്. ശനിയാകട്ടെ വര്‍ഷം മുഴുവന്‍ മീനം രാശിയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നതും. അതിന്റെ ഫലമായാണ് ഈ സവിശേഷ യോഗങ്ങള്‍ രൂപപ്പെടുന്നത്. ഹംസ മഹാപുരുഷ രാജയോഗം, ബുധാദിത്യ യോഗം, മഹാലക്ഷ്‌മി യോഗം, ഗജകേസരി യോഗം എന്നിവയാണ് രൂപപ്പെടുക.
ഇടവം രാശി: ജീവിതത്തില്‍ സ്ഥിരത കൈവരാനിടയാകും. കരിയറില്‍ നിങ്ങള്‍ ആഗ്രഹിച്ചതിനേക്കാള്‍ ഉയര്‍ച്ചയിലേക്ക് എത്തിച്ചേരും. ബിസിനസിലും ലാഭം കൊയ്യാനിടയാകും. കഠിനാധ്വാനത്തിലൂടെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകും. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പഠനത്തിലും ജോലിയിലും നല്ല മാറ്റം ഉണ്ടാവും.
മിഥുനം രാശി: ഇവരുടെ ലക്ഷ്യങ്ങളെല്ലാം നേടാനാകും. ഈ രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നുചേരും. ബിസിനസിനും കരിയറിനും ഉചിതമായ സമയമാണിത്. ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കാനാകും എന്നതാണ് പ്രധാന കാര്യം. ഇവരുടെ ജീവിതം തന്നെ മാറിമറിയുകയും ചെയ്യും.
തുലാം രാശി: എല്ലാ കാര്യങ്ങളും കൃത്യമായി പൂര്‍ത്തിയാക്കാനാകും എന്നതാണ് കാര്യം. തൊഴിലില്‍ മികച്ച മാറ്റങ്ങള്‍ സംഭവിക്കാൻ സാധ്യത ഉണ്ട്. എല്ലാ ഫലങ്ങളും രണ്ടിരട്ടിയായി വന്നുചേരും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകും. ഇക്കൂട്ടരുടെ ജോലിയിൽ നല്ല മാറ്റങ്ങൾ ഉണ്ടാവും എന്നത് മറ്റൊരു കാര്യം.
കര്‍ക്കിടകം രാശി: ജീവിതം പുരോഗതിയിലേക്കെത്തും എന്ന മാറ്റമുണ്ടാകും. സാമ്പത്തിക നേട്ടങ്ങളും ഇരട്ടിയായി ഭവിക്കുമെന്നതും കാര്യമാണ്. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും എത്തി ചേരും. ബഹുമാനവും ആദരവും നിങ്ങളെ തേടിയെത്തും. സാമ്പത്തിക കാര്യത്തില്‍ ഒരു ബുദ്ധിമുട്ടും ഇല്ലാതെ മുന്നോട്ട് നീങ്ങും.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!











Click it and Unblock the Notifications