Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിവാഹിതർക്ക് വിവാഹാലോചന, ലോട്ടറി എടുത്താൽ അടിക്കും, ദാമ്പത്യം ശുഭമാവും; ഈ രാശിക്കാരാണോ?

ധനയോഗങ്ങളും രാജയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമാണ്. അതിനായി വളരെയധികം പ്രാർത്ഥനകൾ നടത്താറുണ്ട്. എങ്കിലും അവ ഒരിക്കലും നിങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് വന്നുചേരുന്ന ഒന്നല്ല. കൃത്യമായ സമയബന്ധിതമായി ചില രാശികളിൽ വന്നുചേരുന്ന, അതിലേക്ക് എത്തിപ്പെടുന്ന ഗ്രഹങ്ങളുടെ മാറ്റത്തിന് അനുസൃതമായി ഉണ്ടാവുന്ന കാര്യമാണ് രാജയോഗങ്ങളും അതുപോലെ തന്നെ ധനയോഗങ്ങളും.

ഇവയ്ക്കായി എത്ര തന്നെ ആഗഹിച്ചാലും സമയം എത്താതെ അവ വരില്ലെന്ന് അർത്ഥം. ശരിക്കും ഇത്തരം യോഗങ്ങൾ ഉണ്ടാവാൻ കാരണമാവുന്നത് ഗ്രഹങ്ങൾ തമ്മിൽ കൂടിച്ചേരുന്നതും അതല്ലെങ്കിൽ ചില രാശികളിലേക്ക് പ്രത്യേക ഗ്രഹങ്ങൾ പ്രവേശിക്കുകയോ ചെയ്യുമ്പോഴാണ്. സാധാരണ ഗതിയിൽ നിങ്ങൾ എപ്പോഴും ചിന്തിക്കേണ്ട കാര്യം എന്തെന്നാൽ നിങ്ങളുടെ രാശിയിലെ ഇത്തരം പ്രത്യേകതകൾ നിങ്ങൾക്ക് നല്ല ഗുണങ്ങൾ കൊണ്ട് നൽകും.

astrologynewss

രാജയോഗങ്ങൾ വരുമ്പോൾ നിങ്ങളുടെ ജീവിതം തന്നെ അടിമുറി മാറുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്തെന്നാൽ സാമ്പത്തികമായും സാമൂഹികമായും ഒരുപാട് മാറ്റങ്ങൾ വരുന്ന, അതിലേറെ ഗുണങ്ങൾ കൊണ്ട് വരുന്ന ചില കാര്യങ്ങളാണ് ഈ രാജയോഗങ്ങൾ. അവ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല. അത്രയ്ക്കും ശതമാണ് രാജയോഗങ്ങളും ധനയോഗങ്ങളും.

ഗ്രഹങ്ങളുടെ രാശിമാറ്റം ഇതിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ്. എല്ലാവർക്കും അറിയുന്നത് പോലെ തന്നെ ഗ്രഹങ്ങൾ സാധാരണയായി ഒരു രാശിയിൽ നിന്ന് മാറുമ്പോൾ, അത് ശേഷിക്കുന്ന പതിനൊന്ന് രാശികളിൽ ഏതുമാവാം വലിയ നേട്ടങ്ങൾ ലഭ്യമാവും. അത്തരത്തിൽ ഈ കാലയളവിൽ വലിയ നേട്ടങ്ങളുമായി ചില രാജയോഗങ്ങൾ വരുന്നുണ്ട്.

ഇത്തവണ രണ്ട് സുപ്രധാന ഗ്രഹങ്ങളാണ് മാറ്റത്തിന് കാരണമാവുന്നത്. മെയ് 14ന് രാത്രി വ്യാഴം മിഥുന രാശിയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. മെയ് 17 ശനിയാഴ്‌ച ചന്ദ്രൻ ധനു രാശിയിൽ പ്രവേശിക്കുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തിൽ ചന്ദ്രനും വ്യാഴവും പരസ്‌പരം മുഖാമുഖം ആയിരിക്കും നിലകൊള്ളുക. അതുമൂലം സവിശേഷമായ ഗജകേസരി രാജയോഗം രൂപപ്പെടും.

ജ്യോതിഷത്തിൽ വ്യാഴത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഗ്രഹമായാണ് കണക്കാക്കുന്നത്. ദേവഗുരു അല്ലെങ്കിൽ ബൃഹസ്‌പതി എന്നും ഈ ഗ്രഹത്തെ വിളിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഈ ഗ്രഹത്തിന്റെ ശക്തി നിങ്ങളെ ഒറ്റരാത്രികൊണ്ട് സമ്പന്നനാക്കാൻ പോന്നതാണ്. അറിവിനും സമർപ്പണത്തിനും ഒക്കെ കാരണം വ്യാഴമാണ് എന്നാണ് പരക്കെയുള്ള വിശ്വാസം.

അതുപോലെ തന്നെ പ്രധാനപ്പെട്ട ഒരു ഗ്രഹമാണ് ചന്ദ്രൻ. പന്ത്രണ്ട് രാശികളെ ശരീരമായി സങ്കൽപിക്കുന്ന കാലപുരുഷന്റെ മനസ് കൂടിയാണ് ചന്ദ്രൻ. അതിനാൽ ജ്യോതിഷത്തിൽ ചന്ദ്രന് നാം കൽപ്പിച്ചു നൽകിയിരിക്കുന്ന പ്രാധാന്യം വളരെയധികമാണ്. നമ്മുടെ വികാരങ്ങൾ, സഹജാവബോധം, നമ്മുടെ ഉള്ളിൽ ആഴത്തിലുള്ള കാര്യങ്ങൾ എന്നിവയെ ചന്ദ്രൻ പ്രതിനിധീകരിക്കുന്നു. അതിനാൽ ഈ ഗജകേസരി യോഗം രണ്ട് രാശിക്കാർക്ക് വൻ നേട്ടം നൽകും, അവ ഏതൊക്കെയെന്ന് നോക്കാം.

കന്നി രാശി: ഗജകേസരി രാജയോഗം ഇവർക്ക് ഗുണമാണ്. നിങ്ങളുടെ ജോലിയിലും ബിസിനസ്സിലും പുരോഗതി ഉറപ്പാണ്. മുടങ്ങിക്കിടന്നിരുന്ന പല കാര്യങ്ങളും പൂർത്തീകരിക്കുകയും നിങ്ങൾക്ക് വിജയം ലഭിക്കുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണ് ഇത്. മത്സര പരീക്ഷകളിൽ മികച്ച വിജയം നേടാനുള്ള അവസരം ഉണ്ടാവും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കൂടാതെ ജോലിയിൽ പ്രമോഷൻ ഉൾപ്പെടെ ലഭിക്കാനും അവസരമുണ്ട്.

ചിങ്ങം രാശി: ഇവർക്കും ഗജകേസരിയോഗം ശുഭകരവും ഫലപ്രദവുമായിരിക്കും. ഈ രാജയോഗം നിങ്ങളുടെ രാശിയുടെ വരുമാന സ്ഥാനത്തും ലാഭ സ്ഥാനത്തും രൂപപ്പെടുന്നതിനാൽ അക്കാര്യത്തിൽ ടെൻഷൻ വേണ്ട. നിങ്ങളുടെ വരുമാനത്തിൽ നല്ല വർധനവ് തന്നെയാണ് ഉണ്ടാവുക. ബിസിനസുകാർക്ക് നല്ല ലാഭം ഉറപ്പാണ്. സാമ്പത്തിക സ്ഥിതി നന്നായി വരും. ഓഹരി വിപണിയിൽ മുന്നേറാൻ സാധിക്കും. ലോട്ടറി അടിക്കാനുള്ള സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+