ഓഹരി വിപണിയിൽ നിന്ന് വമ്പൻ നേട്ടം, ജോലിയിൽ പ്രമോഷനും ശമ്പള വർധനയും; ഈ രാശിക്കാരാണോ?
ഒരുപാട് രാജയോഗങ്ങളെ കുറിച്ച് നമ്മൾക്ക് എല്ലാം അറിയാം. അതിൽ ഭൂരിഭാഗവും പല രാശിക്കാർക്കും നല്ല ഗുണങ്ങൾ നൽകുന്നതാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് പ്രധാന കാര്യം. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ നമ്മെ തേടി വരിക.
അത്തരത്തിൽ വേദ ജ്യോതിഷത്തിൽ സേനാപതിയായാണ് ചൊവ്വയെ പൊതുവെ കണക്കാക്കുന്നത്. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമായിരിക്കും ഇത്. ദേവസൈനാധിപനായ സുബ്രഹ്മണ്യനെയാണ് ഇതിന്റെ ദേവതയായി കരുതുന്നത്. ചൊവ്വയെ ദേവിയായി കണക്കാക്കുമ്പോൾ ഇത് ആവട്ടെ ഭദ്രകാളിയാവുകയും ചെയ്യും. അങ്ങനെ ജ്യോതിഷത്തിൽ സവിശേഷമായ സ്ഥാനം തന്നെ ചൊവ്വയ്ക്ക് ഉണ്ടെന്നതാണ് പ്രധാന കാരണം.

ഒരു പുരുഷ ഗ്രഹമായി കണക്കാക്കപ്പെടുന്ന ചൊവ്വ നേതൃത്വം, ശക്തി, അഭിലാഷം, ദൃഢനിശ്ചയം, ശാരീരിക ശക്തി തുടങ്ങിയ ഗുണങ്ങളുമായാണ് കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത് എന്നതാണ് മറ്റൊരു കാര്യം. പുതിയ സംരംഭങ്ങൾ ഏറ്റെടുക്കാനും വെല്ലുവിളികൾ നേരിടാനും പ്രതിബന്ധങ്ങളെ തരണം ചെയ്യാനുമുള്ള ഒരാളുടെ കഴിവിനെ ഇത് സ്വാധീനിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഒരു വ്യക്തിയുടെ ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം നല്ല നിലയിലല്ലെങ്കിൽ അവരുടെ ജീവിതത്തിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കും. കുടുംബ തർക്കങ്ങൾ, സാമ്പത്തിക പ്രശ്‌നങ്ങൾ, ബുദ്ധിമുട്ടുകൾ, വിവാഹത്തിലെ കാലതാമസം, വർധിച്ചുവരുന്ന കടബാധ്യത എന്നിങ്ങനെ ഒട്ടേറെ ദോഷങ്ങളാണ് ഇത്തരക്കാരെ സമയം കാത്തിരിക്കുന്നത്. എങ്കിലും എല്ലായ്‌പോഴും അങ്ങനെ തന്നെ ആവണമെന്നില്ല താനും.
ചിലപ്പോഴൊക്കെ ചൊവ്വ എന്ന ഗ്രഹം നമുക്ക് ചില നേട്ടങ്ങളും മുന്നേറ്റങ്ങളും ഒക്കെ നൽകാനും സഹായിക്കുന്ന ഒന്നാണ്. ഡിസംബർ ആദ്യ വാരത്തിൽ തന്നെ ചൊവ്വ ധനു രാശിയിലേക്ക് മാറുകയാണ്. ഇത് ചില രാശിക്കാർക്ക് നല്ല നേട്ടങ്ങൾ കൊണ്ടുവരും. ചൊവ്വയുടെ രാശിമാറ്റം 12 രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും ചിലർക്ക് അതിന്റെ ഗുണഫലം കൂടുതലായി ലഭിക്കും. അത് ആർക്കൊക്കെ, എന്തൊക്കെ ഗുണങ്ങൾ എന്നറിയാം.
മിഥുനം രാശി: ഡിസംബറിൽ വരാനിരിക്കുന്ന ചൊവ്വയുടെ രാശിമാറ്റത്തിലൂടെ ഇവരുടെ ജീവിതത്തിൽ സന്തോഷമുണ്ടാകും. മാത്രമല്ല ഇവർക്ക് സാമ്പത്തികമായി പുരോഗതിയുണ്ടാകും. തൊഴിൽ മേഖലയിൽ നേട്ടങ്ങൾ കൂടുതലായി വരാനും പ്രമോഷൻ പോലെയോ ശമ്പള വർധന പോലെയോ ഉള്ളവയ്ക്ക് സാധ്യതകൾ ഏറെയാണ്. ഇക്കൂട്ടർക്ക് ഓഹരി വിപണിയിൽ നിന്ന് വിചാരിക്കുന്നതിലും അധികം ലാഭം ഉണ്ടാകും. ബിസിനസിൽ വളർച്ചയുണ്ടാകും. ഏത് ജോലിയിൽ ആണെങ്കിലും മുന്നേറാൻ സാധിക്കും.
ചിങ്ങം രാശി: ചൊവ്വയുടെ രാശിമാറ്റത്തിലൂടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ ആയിരിക്കും ഇവരെ തേടി എത്തുക. ജീവിതത്തിൽ സമാധാനവും സന്തോഷവും പിന്നാലെ വരും. തൊഴിലിൽ പുരോഗതിയുണ്ടാകും. കുടുംബത്തിൽ പ്രശ്‌നങ്ങളും ഭിന്നതകളും ഒക്കെ ഒഴിയുകയും നല്ല മുന്നേറ്റം ഉണ്ടാവുകയും ചെയ്യും. അതുപോലെ തന്നെയാണ് ജോലിയിടത്തിലും. അവിടെയുള്ള കടമ്പകൾ എല്ലാം കടക്കുകയും സമാധാനപരമായി നീങ്ങുകയും ചെയ്യും. ആരോഗ്യം മെച്ചപ്പെടും.
തുലാം രാശി: അടുത്ത മാസം നടക്കുന്ന ചൊവ്വയുടെ മാറ്റം ഇവർക്ക് നിരവധി ഗുണങ്ങൾ നൽകും. ഇക്കൂട്ടരുടെ ആത്മവിശ്വാസം വർധിക്കും. എല്ലാം കൊണ്ടും ഇവരുടെ സാമ്പത്തിക സ്ഥിതി മികച്ചതാകും. സമൂഹത്തിൽ അംഗീകാരവും ആദരവും കൂടി വരും. ജീവിതത്തിൽ പുരോഗതിയുണ്ടാകും. ജീവിത നിലവാരം മെച്ചപ്പെടുകയും ചെയ്യും. കൂടുതലായി യാത്രകൾ ചെയ്യാനും മറ്റും അവസരം ലഭിക്കും. സൗഹൃദ ബന്ധത്തിലൂടെ നേട്ടമുണ്ടാവും.












Click it and Unblock the Notifications