സെപ്റ്റംബറിൽ 3 സുപ്രധാന രാജയോഗങ്ങൾ; 4 രാശിക്കാരുടെ നല്ല കാലം, പൊന്നും പണവും നിറയും, യാത്ര പോവാം!

അടുത്ത മാസം ചില രാശിക്കാർക്ക് സാമ്പത്തികമായും തൊഴിൽപരമായും നേട്ടങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ള ചില രാജയോഗങ്ങൾ വരികയാണ് . മാസത്തിൽ പ്രധാന ഗ്രഹങ്ങളുടെ സ്ഥാനമാറ്റവും സംയോജനങ്ങളും നടക്കുന്നതോടെ അപൂർവമായ മൂന്ന് രാജയോഗങ്ങൾ രൂപപ്പെടുമെന്നാണ് പ്രവചനം. ഭദ്ര രാജയോഗം, ലക്ഷ്‌മിനാരായണ രാജയോഗം, മാളവ്യ രാജയോഗം എന്നിവയാണ് സെപ്റ്റംബറിൽ രൂപപ്പെടുന്നത്.

ഈ ഗ്രഹനിലകൾ പുരോഗതി, സമ്പത്ത്, അംഗീകാരം തുടങ്ങിയ നേട്ടങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ജ്യോതിഷികളുടെ പ്രവചനം. പല രാശികൾക്കും ഇത് സ്വാധീനം ചെലുത്തുന്ന കാര്യമാണെങ്കിലും എല്ലാവർക്കും ഒരുപോലെ ആയിരിക്കില്ല. അടുത്ത മാസം രാജയോഗങ്ങൾ രൂപപ്പെടുന്ന തീയതികളും കൂടുതൽ നേട്ടമുണ്ടാകുമെന്ന് പറയപ്പെടുന്ന നാല് രാശികളും ഇവയാണ്.

rajayogams

ഭദ്ര രാജയോഗം

സെപ്റ്റംബർ 7ന് ബുധൻ കന്നിരാശിയിൽ പ്രവേശിക്കും. ബുദ്ധി, ആശയവിനിമയം, വ്യാപാരം എന്നിവയുടെ കാരകനായി കണക്കാക്കപ്പെടുന്ന ബുധൻ സ്വന്തം ഉച്ചരാശിയായ കന്നിയിൽ എത്തുന്നതോടെയാണ് ഭദ്ര രാജയോഗം രൂപപ്പെടുന്നത്.

ലക്ഷ്‌മി നാരായണ രാജയോഗം

അതേ ദിവസം തന്നെ കന്നിരാശിയിൽ നേരത്തെ നിലയുറപ്പിച്ചിരിക്കുന്ന ശുക്രനുമായി ബുധൻ സംയോജിക്കും. സൂര്യൻ, ബുധൻ, ശുക്രൻ എന്നിവയുടെ ഈ സംയോജനത്തെ ലക്ഷ്‌മിനാരായണ രാജയോഗമെന്നും വിശേഷിപ്പിക്കുന്നു.

മാളവ്യ രാജയോഗം

സെപ്റ്റംബർ 18ന് ശുക്രൻ സ്വന്തം രാശിയായ തുലാത്തിലേക്ക് പ്രവേശിക്കും. ശുക്രൻ സ്വന്തം രാശിയിൽ എത്തുന്നതോടെ മാളവ്യ രാജയോഗം രൂപപ്പെടുമെന്നാണ് ജ്യോതിഷ വിശ്വാസം. പഞ്ചമഹാപുരുഷ യോഗങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന മാളവ്യ രാജയോഗം സമ്പത്ത്, ആഡംബരം, സൗകര്യങ്ങൾ, വ്യക്തിത്വം എന്നിവയുമായി ബന്ധപ്പെട്ട നേട്ടങ്ങൾക്ക് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.

കന്നി

ബുധൻ കന്നിരാശിയിൽ എത്തുന്നതോടെ ഭദ്ര രാജയോഗത്തിന്റെയും ലക്ഷ്‌മിനാരായണ രാജയോഗത്തിന്റെയും സ്വാധീനം ലഭിക്കുമെന്നാണ് കരുതുന്നത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും കുടിശ്ശികയായി കിടന്നിരുന്ന പണം തിരിച്ചുകിട്ടാനും സാധ്യതയുണ്ട്. ബുദ്ധിശക്തിയും തീരുമാനമെടുക്കാനുള്ള കഴിവും വർധിക്കുക്കും. ഇക്കൂട്ടർക്ക് വിവാഹത്തിനുള്ള അവസരം ഒരുങ്ങും. കൂടാതെ കുടുംബത്തോടപ്പം ക്ഷേത്രം സന്ദർശിക്കും.

തുലാം

ശുക്രൻ സ്വന്തം രാശിയായ തുലാത്തിലേക്ക് പ്രവേശിക്കുന്നതോടെ മാളവ്യ രാജയോഗം രൂപപ്പെടും. ബിസിനസിൽ മികച്ച നേട്ടങ്ങൾ ലഭിക്കാനും പുതിയ ബിസിനസ് ബന്ധങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. വ്യക്തിത്വത്തിലും ജീവിതസൗകര്യങ്ങളിലും പുരോഗതിയുണ്ടാകുമെന്നും പറയുന്നു. പൊന്നും പണവും തേടിയെത്തും.

മകരം

മകരം രാശിക്കാർക്ക് ഇത് ഭാഗ്യകരമായ കാലയളവ് ആയിരിക്കുമെന്നാണ് കരുതുന്നത്. ഏറെക്കാലമായി പൂർത്തിയാകാതെ കിടന്നിരുന്ന കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും. വിദേശയാത്രയ്ക്കോ ഉന്നത വിദ്യാഭ്യാസത്തിനോ അവസരങ്ങൾ ലഭിച്ചേക്കാം. ജോലിയിൽ കഠിനാധ്വാനത്തിന് അംഗീകാരം ലഭിക്കുകയും വരുമാനം ക്രമേണ ഉയരുകയും ചെയ്യാം. കുടുംബ സ്വത്ത് ഭാഗം വയ്ക്കുമ്പോൾ ഇവർക്ക് നല്ല വിഹിതം ലഭിക്കും.

കുംഭം

ത്രിഗ്രഹി യോഗത്തിന്റെയും രാജയോഗങ്ങളുടെയും സ്വാധീനം കുംഭം രാശിക്കാർക്ക് അനുകൂലമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ജോലി അന്വേഷിക്കുന്നവർക്ക് ആഗ്രഹിച്ചത് പോലെ നല്ല ജോലി ലഭിക്കാം. മേലുദ്യോഗസ്ഥരുടെ പൂർണ പിന്തുണ ലഭിക്കാനും സാധ്യത. കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കുകയും ദാമ്പത്യജീവിതത്തിൽ കൂടുതൽ സന്തോഷം ഉണ്ടാകുകയും ചെയ്യുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+